Month: March 2024
-
India
പശ്ചിമബംഗാളിലെ അസന്‍സോളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പിന്മാറി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്മാറി. ഭോജ്പുരി ഗായകനും നടനുമായ പവന്‍സിങ്ങാണ് താന്‍ മത്സരത്തില്‍നിന്ന് പിന്‍മാറുന്നതായി സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചത്. 195 പേരുടെ ആദ്യഘട്ടസ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് പവന്‍സിങ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ, പവന്‍സിങ്ങിന്റെ ഗാനങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ അസന്‍സോള്‍ ലോക്സഭാ സ്ഥാനാര്‍ഥിയുടെ സൃഷ്ടികള്‍ കണ്ട് അപമാനത്താല്‍ തന്റെ തലതാഴ്ന്നുപോവുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്വി എക്സില്‍ കുറിച്ചിരുന്നു. ജനാധിപത്യത്തിന്റെ അന്ത്യനാളുകള്‍ വളരെ അടുത്താണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അഭിഷേക് സിംഘ്വിക്ക് പുറമേ, അസന്‍സോള്‍ മുന്‍ എം.പിയും തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ അംഗവുമായ ബാബുല്‍ സുപ്രിയോയും രംഗത്തെത്തിയിരുന്നു. ബംഗാളി സ്ത്രീകളെ ഗാനങ്ങളിലും ചിത്രങ്ങളിലും മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ബാബുല്‍ സുപ്രിയോയുടെ ആരോപണം. ബോളിവുഡ് താരമായ ശത്രുഘ്നന്‍ സിന്‍ഹയാണ് നിലവില്‍ അസന്‍സോള്‍ എം.പി. ബി.ജെ.പി. എം.പിയായിരുന്ന ബാബുല്‍ സുപ്രിയോ രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒഴിവിലേക്ക്…
Read More » -
NEWS
പാക്കിസ്ഥാനില്‍ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി; ഇമ്രാന് തിരിച്ചടി
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ് ഷരീഫ്) നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഇദ്ദേഹം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്. ദേശീയ അസംബ്ലിയില്‍ ഇന്നു നടന്ന വോട്ടെടുപ്പില്‍ 201 അംഗങ്ങള്‍ ഷഹബാസ് ഷരീഫിനെ പിന്തുണച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ പിടിഐയിലെ ഒമര്‍ അയൂബ് ഖാന് 92 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം ഷഹബാസിനെ പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലായിരുന്നു നാമനിര്‍ദേശം. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകള്‍ മറിയം നവാസ് തിങ്കളാഴ്ച അധികാരമേറ്റിരുന്നു.
Read More » -
India
കാസർകോട് കുഴൽപ്പണക്കാർ വിലസുന്നു, രേഖകളില്ലാത്ത 15 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ: അങ്കമാലി മൂലന്‍സ് ഗ്രൂപ്പും കുരുക്കിൽ
രേഖകളില്ലാതെ കടത്തിയ 15.15 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ ഹുസൈനെ (29) യാണ് ടൗൺ പൊലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കാസര്‍കോട് നഗരത്തിൽ കണ്ട ഇയാളെ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കാസർകോട് ടൗൺ പൊലീസ് കുഴൽ പ്പണം പിടികൂടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും രേഖകളില്ലാത്ത ഇൻഡ്യൻ – വിദേശ കറൻസികളുമായി രണ്ട് പേർ പിടിയിലായിരുന്നു. കാസർകോട് സ്വദേശികളായ എം. മുഹമ്മദ് (52), മലപ്പുറം ജില്ലയിലെ സൈനുദ്ദീൻ (50) എന്നിവരെയാണ് പികൂടിയത്. 7.50 ലക്ഷത്തിന്റെ ഇൻഡ്യൻ കറൻസിയും അമേരിക്ക, മലേഷ്യ, കുവൈറ്റ്, സഊദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യുഎഇ രാജ്യങ്ങളുടെ വിവിധ കറൻസികളുമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, അനധികൃത പണമൊഴുക്ക് തടയാൻ…
Read More » -
Movie
ആ ധൈര്യം മലയാളികള്‍ക്ക് നല്‍കിയത് സന്തോഷ് പണ്ഡിറ്റ്; പ്രശംസിച്ച് അജു വര്‍ഗീസ്
മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് അജു വര്ഗീസ്. പിന്നീട് കോമഡി താരമായും, സഹ നടനായും നായകനായും നിരവധി ചിത്രങ്ങളില്‍ അജു അഭിനയിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയും നിര്‍മ്മാതാവായും സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചു. നിലവില്‍ ഒട്ടനവധി സിനിമകള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ അവസരത്തില്‍ ഇന്നത്തെ കാലത്തെ സിനിമകളെ കുറിച്ചും സന്തോഷ് പണ്ഡിറ്റിനെ കുറിച്ചും അജു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. ആര്‍ക്കും സിനിമ ചെയ്യാം എന്നുള്ള ധൈര്യം നല്‍കിയതില്‍ മുന്‍പന്തിയിലുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ് എന്നാണ് അജു വര്‍?ഗീസ് പറയുന്നത്. സോഷ്യല്‍ മീഡിയ അത്ര സജീവമല്ലാതിരുന്ന കാലത്ത് ഒരു സിനിമ തിയറ്ററില്‍ ഇറക്കി വിജയം കൈവരിച്ച ആളാണ് അദ്ദേഹമെന്നും അജു പറഞ്ഞു. ”ഇന്ന് ആര്‍ക്കും സിനിമ എടുക്കാം എന്ന ധൈര്യം മലയാളികള്‍ക്ക് നല്‍കിയതില്‍ പ്രമുഖ വ്യക്തിയായി ഞാന്‍ കാണുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. ആ ധൈര്യം. തിയറ്ററില്‍ ഇറക്കി ഹിറ്റാക്കി. എന്ന്? അന്ന്.. സോഷ്യല്‍ മീഡിയ…
Read More » -
Local
കോട്ടയത്ത് 5 വര്‍ഷം കൊണ്ട് നടപ്പാക്കിയത് 4115.95 കോടിയുടെ വികസന പദ്ധതികള്‍; വികസന രേഖയുമായി ചാഴികാടന്‍
കോട്ടയം: കഴിഞ്ഞ 5 വര്‍ഷങ്ങള്‍കൊണ്ട് വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ 4115.95 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയത് വിവരിക്കുന്ന സമഗ്ര വികസന രേഖ പുറത്തിറക്കി തോമസ് ചാഴികാടന്‍ എംപി. ശനിയാഴ്ച കോട്ടയം പ്രസ് ക്ലബ്ബില്‍ മന്ത്രിമാരെയും എംപിമാരെയും മാധ്യമ പ്രവര്‍ത്തകരെയും സാക്ഷിയാക്കി പ്രകാശനം ചെയ്ത തോമസ് ചാഴികാടന്റെ വികസന രേഖയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡല വികസനം സാധ്യമാക്കിയതിന്റെ നേര്‍ചിത്രമാണ് വിവരിക്കുന്നത്. 100 ശതമാനം എംപി ഫണ്ട് വിനിയോഗത്തിലൂടെ കേരളത്തിലെ 20 എംപിമാരില്‍ ഒന്നാമതെത്തിയ ചാഴികാടന്‍ കോട്ടയത്ത് ആയിരം കോടിയ്ക്ക് അടുത്തെത്തിയ റെയില്‍വേ വികസനത്തിനാണ് നേതൃത്വം നല്‍കിയത്. പാത ഇരട്ടിപ്പിക്കല്‍, കായംകുളം – കോട്ടയം – എറണാകുളം പാതയുടെ വേഗത 110 കി.മി ആയി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വികസനം, റെയില്‍വേ മേല്‍പാലങ്ങള്‍ തുടങ്ങി പൂര്‍ത്തിയായതും നടന്നു വരുന്നതുമായ പദ്ധതികളിലായി 925.796 കോടി രൂപയുടെ വികസന പദ്ധതികള്‍ വികസന രേഖയില്‍ വിവരിക്കുന്നുണ്ട്. അമൃത് കുടിവെള്ള പദ്ധതി,…
Read More » -
India
വാതിലുകള്‍ അടഞ്ഞിട്ടില്ല; ബംഗാളില്‍ തൃണമൂലുമായി സഖ്യത്തിന് സാധ്യത തുടരുന്നു: ജയറാം രമേശ്
ഗ്വാളിയോര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് നേരത്തെ മുഖ്യമന്ത്രിയും ടി.എം.സി നേതാവുമായ മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. എന്നാല്‍, തങ്ങള്‍ ഇപ്പോഴും പ്രതീക്ഷയിലാണെന്ന് പട്നയില്‍ നടക്കുന്ന പ്രതിപക്ഷ റാലിക്ക് മുന്നോടിയായി ജയറാം രമേശ് വ്യക്തമാക്കി. തങ്ങള്‍ ഇന്‍ഡ്യ സഖ്യത്തിനൊപ്പമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് മുന്‍ഗണനയെന്നും അവര്‍ വിശ്വസിക്കുന്നു. തങ്ങള്‍ അത് അവരുടെ മുന്‍ഗണനയുടെയും ലക്ഷ്യത്തിന്റെയും പ്രസ്താവനയായി കാണുന്നുവെന്നും ജയറാം രമേശ് വ്യക്തമാക്കി. തങ്ങള്‍ വാതിലുകളൊന്നും അടച്ചിട്ടില്ല. പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും മത്സരിക്കുമെന്ന് അവര്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. അത് അവരുടെ പ്രഖ്യാപനമാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. വാതിലുകള്‍ ഇപ്പോഴും തുറന്നിരിക്കുന്നു. അതുവരെ അവസാന വാക്ക് പറയുന്നില്ല -രമേശ് ജയറാം പറഞ്ഞു. ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നടക്കുന്ന സംയുക്ത…
Read More » -
India
ബി.ആര്‍.എസിനെ വെട്ടിലാക്കി സിറ്റിങ് എം.പിമാരുടെ കൊഴിഞ്ഞുപോക്ക്; ഇരുകൈയും നീട്ടി സ്വീകരിച്ച് ബി.ജെ.പി.
ഹൈദരാബാദ്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണംനഷ്ടമായ ബി.ആര്‍.എസിന് തെലങ്കാനയില്‍ തിരിച്ചടിയായി സിറ്റിങ് എം.പിമാരുടെ കൊഴിഞ്ഞുപോക്ക്. ഒരാഴ്ചക്കിടെ പാര്‍ട്ടിവിട്ടുപോയ രണ്ടുപേര്‍ക്കും ബി.ജെ.പി. ടിക്കറ്റ് നല്‍കിയതോടെ പാര്‍ട്ടി കൂടുതല്‍ വെട്ടിലായി. ബി.ജെ.പിയുടെ ആദ്യഘട്ട 195 അംഗ പട്ടികയിലാണ് ബി.ആര്‍.എസ്. വിട്ടുപോയ സിറ്റിങ് എം.പിമാര്‍ ഇടംപിടിച്ചത്. ബി.ആര്‍.എസ്. വിട്ട നാഗര്‍കുര്‍നൂല്‍ എം.പി. പി. രാമലു വ്യാഴാഴ്ചയാണ് മകനൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നത്. സഹിരാബാദ് എം.പി. ബി.ബി. പാട്ടീല്‍ പിറ്റേന്നും ബി.ജെ.പിയില്‍ അംഗത്വമെടുത്തു. ഇതിന് പിന്നാലെ ഞായറാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഇരുവരും ഇടംപിടിച്ചെന്നുമാത്രമല്ല, സിറ്റിങ് സീറ്റുകള്‍ തന്നെ ഇവര്‍ക്ക് ബി.ജെ.പി. അനുവദിക്കുകയും ചെയ്തു. ബി.ആര്‍.എസ്. വീണ്ടും പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രണ്ടുപേരും പാര്‍ട്ടിവിട്ടത്. നാഗര്‍കര്‍നൂലില്‍ അച്ചാംപേട്ട് എം.എല്‍.എ. ജി. ബാലരാജുവിനെ മത്സരിപ്പിക്കാന്‍ കെ.സി.ആര്‍. ഒരുങ്ങുന്നുവെന്ന് സൂചനയെത്തുടര്‍ന്നാണ് പി. രാമുലു പാര്‍ട്ടി വിട്ടത്. 17 സീറ്റുള്ള തെലങ്കനായില്‍ ഒമ്പതിടത്തേക്കാണ് ബി.ജെ.പി. നിലവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ മുന്‍ ബി.ആര്‍.എസ്. എം.പി. കൊണ്ട വിശ്വേശര്‍ റെഡ്ഡിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ മൂന്ന് സിറ്റിങ്…
Read More » -
Crime
സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനേയും അസി. വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. സര്‍വകലാശാല പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണിയാണ് നിര്‍ദേശം നല്‍കിയത്. ഡീനിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു. വാര്‍ഡന്‍ എന്ന നിലയില്‍ ഡീന്‍ ഹോസ്റ്റലില്‍ ഉണ്ടാകണമായിരുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഡീന്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. ജീവനക്കാരുടെ കുറവിനെപ്പറ്റി ഡീന്‍ പറയേണ്ട കാര്യമില്ല. ഡീന്‍ ഡീനിന്റെ ചുമതല നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അതുണ്ടായില്ല. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനത്തിന്റെ പശ്ചാത്തലത്തില്‍ ഹോസ്റ്റലില്‍ സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു. അതിനിടെ, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നു. പൂക്കോട് സര്‍വകലാശാല ഹോസ്റ്റലില്‍ നിലവിലുള്ള അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഹോസ്റ്റല്‍ അന്തേവാസികളുടെ പൊതു മധ്യത്തില്‍ അര്‍ധ നഗ്‌നനാക്കി പരസ്യ വിചാരണ നടത്തുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ബെല്‍റ്റും വയറും കേബിളുകളും…
Read More » -
Kerala
കഴക്കൂട്ടത്ത് ഐടി ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ടെക്നോപാർക്കിലെ ഐക്കണ്‍ കമ്ബനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണിയാണ് (30) മരിച്ചത്. എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഫോറൻസിക് സംഘം എത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിക്കും.
Read More » -
Kerala
കോട്ടയം സ്വദേശിയായ ലോറി ഡ്രൈവർ മുംബൈയിൽ മരിച്ച നിലയിൽ
കോട്ടയം: മുംബൈയില്‍ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവാവിനെ തിരിച്ചറിഞ്ഞു. ഒരു മാസം മുമ്ബ് കാണാതായ തലയോലപ്പറമ്ബ് പൊതി വെളിയത്തിപ്പറമ്ബില്‍ വി സി.മനു(41)വാണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. നാഷണല്‍ പെർമിറ്റ് ലോറിയുടെ ഡ്രൈവറാണ് മനു. പെരുമ്ബാവൂരില്‍നിന്ന് ലോഡുമായി മുംബൈക്ക് പോയ മനുവിനെ കാണാതാകുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 29-നാണ് മനുവിനെ കാണാതായത്. ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ചോഫ് ചെയ്തിരുന്നു. ഇതേത്തുടർന്ന് തലയോലപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ഫെബ്രുവരി ഏഴിന് മുംബൈയിലെ മാൻകൂർതിന് സമീപം കനാലില്‍നിന്ന് മൃതദേഹം കിട്ടുകയായിരുന്നു.
Read More »