
റിട്ട.എസ്.ഐ. ചേർത്തല അരീപ്പറമ്ബു സ്വദേശി രമേശനും കുടുംബവും വാടകയ്ക്കു താമസിക്കുന്ന തുറവൂർ മാടം ഭാഗത്ത് വീട്ടില്‍ നിന്നാണ് നൂറിലധികം വെടിയുണ്ടകള്‍ കണ്ടെത്തിയത്.
പട്ടണക്കാട് സ്വദേശി മനോജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. വീടിനു പിൻഭാഗത്തെ ചപ്പുചവറുകള്‍ക്കിടയില്‍ നിന്നാണ് പറമ്ബില്‍ കളിക്കുകയായിരുന്ന കുട്ടികളാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്.
കുത്തിയതോട് എസ്.ഐ. എല്‍ദോസ് കുര്യാക്കോസിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മനോജിന്റെ അമ്മയെ വിളിച്ചു വരുത്തി വീട് തുറന്നു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുറവൂർ-അരൂർ ഉയരപ്പാത നിർമാണത്തിനെത്തിയ തൊഴിലാളികളെയുപയോഗിച്ച് ചപ്പുചവറുകള്‍ നീക്കി തിരച്ചില്‍ നടത്തി. വീട്ടിലും പരിസരത്തും സമീപത്തെ പുരയിടങ്ങളിലുമെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ചെറിയ തോക്കുകള്ക്കുപയോഗിക്കുന്ന ഉണ്ടകളല്ല കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.






