KeralaNEWS

തനിക്ക് സീറ്റ് നല്‍കാതിരിക്കാൻ ഇടപെട്ടത് പിണറായി; ദൈവം ചോദിക്കുമെന്ന് പി.സി.ജോര്‍ജ്

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കാതിരിക്കാൻ ഇടപെട്ടത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണെന്ന് പി.സി.ജോർജ്.

ഇവരോട് ദൈവം ചോദിക്കും. സീറ്റ് കിട്ടാത്തതില്‍ വിഷമമില്ല. താൻ സീറ്റിനായി ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ജനുവരിയിലാണ് താൻ ബി.ജെ.പിയില്‍ ചേർന്നത്. ഇപ്പോള്‍ തന്നെ സീറ്റ് ചോദിക്കുന്നത് ശരിയല്ല. എന്നാല്‍, ബി.ജെ.പി നടത്തിയ സർവേയില്‍ 95 ശതമാനം പേരും താൻ സ്ഥാനാർഥിയാകണമെന്നാണ് പറഞ്ഞത്.

അനില്‍ ആന്റണിയെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അറിയില്ല. ആന്റണിയുടെ മകൻ എന്ന് പറഞ്ഞാല്‍ മാത്രമേ അറിയു. അനില്‍ ആന്റണിയെ ജയിപ്പിക്കാൻ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: