Month: March 2024

  • India

    റസ്റ്റോറന്റിലെ മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചു; രക്തം ഛര്‍ദ്ദിച്ച് അഞ്ചുപേര്‍ ആശുപത്രിയില്‍

    ഗുരുഗ്രാം: ഹോട്ടലിലെ മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദിച്ച് അഞ്ചു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് കുമാര്‍ എന്നയാളും ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ഹരിയാന ഗുരുഗ്രാമിലെ സെക്ടര്‍ 90 ലെ ലാ ഫോറെസ്റ്റ കഫേ സന്ദര്‍ശിച്ചപ്പോഴാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം റസ്റ്റോറന്റിലെ മൗത്ത് ഫ്രഷ്നര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഇവര്‍ മിനിട്ടുകള്‍ക്കം രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. വായും ആന്തരിക അവയങ്ങളും പൊള്ളിയെന്നാണ് സൂചന. അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ?ഗുരുതരമാണ്. ഇവരുടെ അവസ്ഥ മോശമായിട്ടും റസ്റ്റോറന്റ് അധികൃതര്‍ നിസ്സംഗത പാലിക്കുകയാണെന്നും അവിടെയുണ്ടായിരുന്നവര്‍ ആരോപിച്ചു. തുടര്‍ന്ന് സംഘം ഗുരുഗ്രാം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു അവര്‍ സംഭവസ്ഥലത്തെത്തി ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റസ്റ്റോറന്റ് ഉടമയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.”അവര്‍ മൗത്ത് ഫ്രഷ്‌നറില്‍ എന്താണ് കലര്‍ത്തിയതെന്ന് മനസിലാകുന്നില്ല. എല്ലാവരും ഛര്‍ദിച്ചു, ഞങ്ങളുടെ നാവില്‍ മുറിവുണ്ട്, വായ പൊള്ളുന്നതു പോലെ തോന്നി. ഏത്…

    Read More »
  • Crime

    കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആദിവാസി തൂങ്ങിമരിച്ചു

    കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആദിവാസി യുവാവ് തൂങ്ങിമരിച്ചു. വയനാട് ചെറുകാട്ടൂര്‍ പുലമൂലവീട് അണ്ണന്റെ മകന്‍ സനല്‍കുമാര്‍ (46) ആണ്, മെഡിസിന്‍ വാര്‍ഡാക്കി മാറ്റിയ പഴയ അത്യാഹിത വിഭാഗത്തിലെ ഉപയോഗിക്കാത്ത ഇസിജി മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരും മറ്റും ചേര്‍ന്ന് ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് അഞ്ചരയോടെ മരിച്ചു. പനിയും വയറുവേദനയുമായി ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും മക്കളുമുണ്ട്. അതിനിടെ, പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. അകലകുന്നം ഞണ്ടുപാറ സ്വദേശി ഉരുളികുന്നം കുടിലിപ്പറമ്പില്‍ ജയ്സണ്‍ തോമസ് (42), ഭാര്യ ഇളങ്ങുളം കളരിയ്ക്കല്‍ കുടുംബാംഗം മെറീന (28) മക്കളായ ജെറാള്‍ഡ് (4),ജെറീന (2), ജെറില്‍ (7 മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ 8 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലെ കട്ടിലില്‍ വെട്ടേറ്റ്…

    Read More »
  • Crime

    ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനിടെ ബലാത്സംഗങ്ങളും നടന്നെന്ന് യു.എന്‍

    ന്യൂയോര്‍ക്ക്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍. റിപ്പോര്‍ട്ട്. ആക്രമണവേളയിലും പിന്നീട് ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോയപ്പോഴും ബലാത്സംഗങ്ങളും കൂട്ട ബലാത്സംഗങ്ങളും നടന്നു. ഇത്തരം ആക്രമണം നടന്നുവെന്ന് ബോധ്യപ്പെടാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്, യു.എന്‍. സ്പെഷല്‍ റെപ്രസെന്റേറ്റീവ് ഓണ്‍ സെക്ഷ്വല്‍ വയലന്‍സ് ഇന്‍ കോണ്‍ഫ്ളിക്ട് പ്രമില പാറ്റേണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ദികളില്‍ ചിലര്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ബന്ദികളായി തുടരുന്നവര്‍ക്കു നേരെ ഇത്തരം ആക്രമണം നടക്കുന്നതായും കരുതുന്നു, റിപ്പോര്‍ട്ട് പറയുന്നു. ഇസ്രയേല്‍ ഹമാസിന് നേര്‍ക്ക് ബലാത്സംഗ-ലൈംഗിക കുറ്റകൃത്യ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും യു.എന്‍. നടപടികള്‍ വളരെ സാവധാനത്തിലായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഫെബ്രുവരി ആദ്യമാണ് പ്രമില, വിദഗ്ധര്‍ക്കൊപ്പം ഇസ്രയേലും വെസ്റ്റ് ബാങ്കും സന്ദര്‍ശിച്ചത്. ഒക്ടോബര്‍ ഏഴിന് ഹമാസും മറ്റ് സായുധസംഘങ്ങളും സിവിലിയന്മാര്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും നേര്‍ക്ക് നടത്തിയ സംഘടിത ആക്രമണത്തില്‍, വിവിധയിടങ്ങളില്‍ ബലാത്സംഗവും കൂട്ടബലാത്സംഗവും പോലെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.…

    Read More »
  • India

    ചൈനയക്ക് ചെക്ക് പറയാന്‍ ഇന്ത്യയുടെ സ്വന്തം സൊറാവര്‍; ലഡാക്ക് ലക്ഷ്യമിട്ട് തകര്‍പ്പന്‍ ലൈറ്റ് ബാറ്റില്‍ ടാങ്ക്

    ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ നിരയിലേക്ക് കൂടുതല്‍ കരുത്തുമായി എത്താനൊരുങ്ങുകയാണ് സൊറാവര്‍. തദ്ദേശീയമായി വികസിപ്പിക്കുന്ന ലൈറ്റ് ബാറ്റില്‍ ടാങ്ക്. ലഡാക്ക് പോലെ ഉയര്‍ന്ന പര്‍വതമേഖലയും ദുഷ്‌കരവും ഇടുങ്ങിയതുമായ പാതകളുള്ളതുമായ സ്ഥലങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ടാണ് സൊറാവറിന്റെ വരവ്. 1948 നവംബറിലെ ഇന്ത്യ-പാക്ക് യുദ്ധകാലത്ത് 6 ലൈറ്റ് ടാങ്കുകളെ ലഡാക്കിലേക്ക് എത്തിച്ചു. ടാങ്കിന്റെ വീര്യത്തില്‍ പാക്കിസ്ഥാന്‍ സേന അവിടെ നിഷ്പ്രഭരായി പോയി. സോജില പാസ് പോരാട്ടത്തില്‍ ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കി. 1962 യുദ്ധത്തില്‍ ചൈനയ്ക്കെതിരെ ഇന്ത്യ ഫ്രഞ്ച് നിര്‍മിത എഎംഎക്സ് ലൈറ്റ് ടാങ്കുകള്‍ ഉപയോഗിച്ചിരുന്നു. ഈ ടാങ്കുകള്‍ വളരെ ഉപയോഗപ്രദമായിരുന്നു. ലേയിലേക്ക് ചൈനീസ് സേന എത്താതെ പ്രതിരോധിക്കുന്നതില്‍ ഈ ടാങ്കുകള്‍ നിര്‍ണായകമായി. എന്നാല്‍ 1970 ആയതോടെ മീഡിയം ടാങ്കുകള്‍ക്ക് ഇന്ത്യ വലിയ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങി. പഞ്ചാബിലെ സമതലങ്ങളിലും രാജസ്ഥാനിലെ ഊഷരനിലങ്ങളിലുമൊക്കെ ഉപയോഗിക്കാന്‍ മീഡിയം ടാങ്കുകളായിരുന്നു കൂടുതല്‍ അഭികാമ്യം. എന്നാല്‍, 2020ല്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സേനകള്‍ തമ്മില്‍ ഉടലെടുത്ത സ്റ്റാന്‍ഡോഫിനു ശേഷം…

    Read More »
  • Kerala

    പാലായില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍, ഭാര്യയേയും  3 മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയതായി നിഗമനം

         പാലാ: പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ഗൃഹനാഥൻ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. അകലകുന്നം ഞണ്ടുപാറ സ്വദേശി ഉരുളികുന്നം കുടിലിപ്പറമ്പിൽ ജയ്‌സൺ തോമസ് (42), ഭാര്യ ഇളങ്ങുളം കളരിയ്ക്കൽ കുടുംബാംഗം മെറീന (28) മക്കളായ ജെറാൾഡ് (4),ജെറീന (2), ജെറിൽ (7 മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ 8 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലെ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ജയ്സണെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇയാൾ ഒരു വർഷത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. റബർ ഫാക്ടറിയിലെ ഡ്രൈവറാണ് ഇയാൾ. ഇന്ന് രാവിലെ ഏഴിന് ജെയ്‌സൺ സഹോദരനെ വിളിച്ചതിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നും റിപ്പോർട്ടുണ്ട്. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

    Read More »
  • Movie

    പ്രേമലുവിന് മുന്നില്‍ ‘മൈക്കിളപ്പനും വിജയമോഹനും’ വീണു; ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെയും തൂക്കുമോ

    മലയാള സിനിമാ മേഖലയ്ക്ക് ഇത് സുവര്‍ണ കാലഘട്ടമാണ്. ഒരു മാസം റിലീസ് ചെയ്ത മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റും ബ്ലോക് ബസ്റ്ററുകളും. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് 100 കോടി കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞു. പ്രേമലു എന്‍ട്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, ഭ്രമയുഗം 55 കോടി പിന്നിട്ടു കഴിഞ്ഞു. ഈ അവസരത്തില്‍ ആഗോള മലയാള ബോക്‌സ് ഓഫീസ് കളക്ഷന്‍ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഇതില്‍ നസ്ലെന്‍ നായകനായി എത്തിയ പ്രേമലു മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെ പിന്നിലാക്കിയെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ 87.65 കോടിയാണ്. മോഹന്‍ലാലിന്റെ നേര് 85.70 കോടിയും. ഈ കളക്ഷനെയാണ് പ്രേമലു കടത്തിവെട്ടിയതെന്ന് എ ബി ജോര്‍ജ് ഉള്‍പ്പടെയുള്ള ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി പ്രേമലുവിന് മുന്നിലുള്ളത് നാല് ചിത്രങ്ങളാണ്. 100 കോടി ക്ലബ്ബില്‍ സ്ഥാനം ഉറപ്പിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് പ്രേമലുവിന് തൊട്ട് മുന്നിലുള്ളത്. ഒന്നാമതുള്ളത് 2018 ആണ്. 176 കോടിയാണ്…

    Read More »
  • Crime

    അടിമാലിയില്‍ ബൈക്കിലെത്തിയ സംഘം പൊലീസുകാരനെ വെട്ടി

    ഇടുക്കി: അടിമാലിയില്‍ പൊലീസുകാരനു വെട്ടേറ്റു. വെള്ളത്തൂവല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനാണ് വെട്ടേറ്റത്. പത്താംമൈലില്‍നിന്ന് 200 ഏക്കറിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂവര്‍ സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൈക്കും വയറിനും പരിക്കേറ്റ പൊലീസുകാരനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. അക്രമികളില്‍ ഒരാള്‍ മറ്റൊരു കേസില്‍ മുന്‍പ് പിടിയിലായിരുന്നു. കേസിനു പിന്നില്‍ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
  • Kerala

    ”തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷത്തിന്റെ സ്വര്‍ണം നല്‍കും”

    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയായി നല്‍കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്നു വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ എന്നെ നയിക്കുകയാണ്. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി. അതുചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമായിരിക്കണം. അതിനു തയാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാര്‍ അതു ചുരണ്ടാന്‍ വരുമോ?”…

    Read More »
  • Crime

    സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ യുവതി മരിച്ചു

    തിരുവനന്തപുരം: സുഹൃത്ത് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് സോമസൗധത്തില്‍ സരിത(46) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് പൗഡിക്കോണം ചെല്ലമംഗലം വീട്ടില്‍ എസ്.ബിനു (50) സരിതയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സ്‌കൂട്ടറില്‍ സരിതയുടെ വീട്ടിലെത്തിയ പ്രതി കന്നാസില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ അയല്‍വാസികളാണ് സരിതയുടെ ദേഹത്തെ തീയണച്ചത്. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ ബിനു വീടിനോടുചേര്‍ന്ന കിണറ്റില്‍ ചാടുകയും ചെയ്തു. അക്രമം നടന്ന ഉടനെ പോലീസും അഗ്‌നിരക്ഷാസേനയും സരിതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിനുവിനെ രക്ഷാസേനാംഗങ്ങള്‍ കിണറ്റില്‍നിന്ന് പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വിധവയായ സരിത സമീപത്തെ സ്വകാര്യ സ്‌കൂളിലെ ആയയാണ്. ഡിഗ്രിക്കു പഠിക്കുന്ന മകളുണ്ട്. വിനുവിന്റെ രണ്ടുമക്കളും ഈ സ്‌കൂളില്‍ പഠിക്കുന്നവരാണ്. ഇയാളുടെ വണ്ടിയില്‍ നിന്ന് മുളകുപൊടി കലര്‍ത്തിയ മണ്ണും വെട്ടുകത്തിയും കണ്ടെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു.      

    Read More »
  • Crime

    ഏഴ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; പരിശോധന 39 ഇടങ്ങളില്‍

    ന്യൂഡല്‍ഹി: ലഷ്‌കറെ തയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേര്‍ന്ന് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏഴു സംസ്ഥാനങ്ങളില്‍ പരിശോധന നടത്തുന്നു. കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 39 പ്രദേശങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഇതില്‍ 17 പ്രദേശങ്ങളും കര്‍ണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്. ഒക്ടോബറില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ കഴിഞ്ഞദിവസം എന്‍ഐഎ അന്വേഷണം ഏറ്റെടുത്തിരുന്നു. എന്‍ഐഎ കഴിഞ്ഞവര്‍ഷം നടത്തിയ റെയ്ഡില്‍ ഏഴു പേരുടെ കൈയില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഹാന്‍ഡ് ഗ്രനേഡുകളും വോക്കി-ടോക്കികളും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ ബെംഗളൂരു സിറ്റി പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതികളിലൊരാളുടെ വീട്ടില്‍ ഏഴുപേരും കൂടിയിരിക്കെയാണ് റെയ്ഡ് നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2013 മുതല്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീര്‍ മറ്റ് പ്രതികളുമായി ബന്ധം…

    Read More »
Back to top button
error: