CrimeNEWS

ഏഴ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; പരിശോധന 39 ഇടങ്ങളില്‍

ന്യൂഡല്‍ഹി: ലഷ്‌കറെ തയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേര്‍ന്ന് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏഴു സംസ്ഥാനങ്ങളില്‍ പരിശോധന നടത്തുന്നു. കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 39 പ്രദേശങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. ഇതില്‍ 17 പ്രദേശങ്ങളും കര്‍ണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്. ഒക്ടോബറില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ കഴിഞ്ഞദിവസം എന്‍ഐഎ അന്വേഷണം ഏറ്റെടുത്തിരുന്നു.

എന്‍ഐഎ കഴിഞ്ഞവര്‍ഷം നടത്തിയ റെയ്ഡില്‍ ഏഴു പേരുടെ കൈയില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഹാന്‍ഡ് ഗ്രനേഡുകളും വോക്കി-ടോക്കികളും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ ബെംഗളൂരു സിറ്റി പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രതികളിലൊരാളുടെ വീട്ടില്‍ ഏഴുപേരും കൂടിയിരിക്കെയാണ് റെയ്ഡ് നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2013 മുതല്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീര്‍ മറ്റ് പ്രതികളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു.

Signature-ad

കേസില്‍ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സല്‍മാന്‍ ഖാന്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് കരുതുന്നത്. സയിദ് സുഹൈല്‍ ഖാന്‍, മുഹമ്മദ് ഉമര്‍, സഹിദ് തബ്രേസ്, സയ്യിദ് മുദസില്‍ പാഷ, മുഹമ്മദ് ഫൈസല്‍ റബ്ബാനി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 2017 ല്‍ എല്ലാ പ്രതികളും ബെംഗളൂരു ജയിലില്‍ തടവിലായിരുന്ന വേളയിലാണ് പ്രതികള്‍ ആക്രമണത്തിനുള്ള പദ്ധതികള്‍ തയാറാക്കിയത്.

Back to top button
error: