IndiaNEWS

റസ്റ്റോറന്റിലെ മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചു; രക്തം ഛര്‍ദ്ദിച്ച് അഞ്ചുപേര്‍ ആശുപത്രിയില്‍

ഗുരുഗ്രാം: ഹോട്ടലിലെ മൗത്ത് ഫ്രഷ്‌നര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദിച്ച് അഞ്ചു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത് കുമാര്‍ എന്നയാളും ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ഹരിയാന ഗുരുഗ്രാമിലെ സെക്ടര്‍ 90 ലെ ലാ ഫോറെസ്റ്റ കഫേ സന്ദര്‍ശിച്ചപ്പോഴാണ് സംഭവം.

ഭക്ഷണം കഴിച്ചതിന് ശേഷം റസ്റ്റോറന്റിലെ മൗത്ത് ഫ്രഷ്നര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഇവര്‍ മിനിട്ടുകള്‍ക്കം രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. വായും ആന്തരിക അവയങ്ങളും പൊള്ളിയെന്നാണ് സൂചന. അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ?ഗുരുതരമാണ്. ഇവരുടെ അവസ്ഥ മോശമായിട്ടും റസ്റ്റോറന്റ് അധികൃതര്‍ നിസ്സംഗത പാലിക്കുകയാണെന്നും അവിടെയുണ്ടായിരുന്നവര്‍ ആരോപിച്ചു.

Signature-ad

തുടര്‍ന്ന് സംഘം ഗുരുഗ്രാം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു അവര്‍ സംഭവസ്ഥലത്തെത്തി ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റസ്റ്റോറന്റ് ഉടമയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.”അവര്‍ മൗത്ത് ഫ്രഷ്‌നറില്‍ എന്താണ് കലര്‍ത്തിയതെന്ന് മനസിലാകുന്നില്ല. എല്ലാവരും ഛര്‍ദിച്ചു, ഞങ്ങളുടെ നാവില്‍ മുറിവുണ്ട്, വായ പൊള്ളുന്നതു പോലെ തോന്നി. ഏത് തരം ആസിഡാണ് അവര്‍ നല്‍കിയതെന്ന് അറിയില്ല” അമിത് കുമാര്‍ പറഞ്ഞു. മൗത്ത് ഫ്രഷ്നറിന്റെ പാക്കറ്റ് താനൊര ഡോക്ടറെ കാണിച്ചപ്പോള്‍ ഡ്രൈ ഐസ് ആണെന്നും മരണത്തിലേക്ക് നയിച്ചേക്കാവുന്ന ആസിഡാണെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്നും കുമാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Back to top button
error: