Month: March 2024
-
India
മാവോയിസ്റ്റ് കേസില്‍ പ്രഫ സായിബാബയെ കുറ്റവിമുക്തനാക്കി; ജയില്‍ മോചനം ഉടന്‍ സാധ്യമായേക്കും
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു തടവിലാക്കിയ പ്രൊഫസര്‍ ജി.എന്‍ സായിബാബയുടെ ശിക്ഷ റദ്ദാക്കി. ബോംബെ ഹൈക്കോടതിയാണ് സായിബാബ അടക്കം ആറുപേരെ കുറ്റവിമുക്തരാക്കിയത്. ജസ്റ്റിസുമാരായ വിനയ് ജി ജോഷി, വാല്‍മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി. സായിബാബയും (54) മറ്റ് അഞ്ചുപേരും കുറ്റക്കാരാണെന്ന് 2017ലാണ് സെഷന്‍സ് കോടതി വിധിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടില്ല. അതിനാല്‍ ഉടന്‍ ജയില്‍ മോചനം ഉണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലിലാണ് സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കിയത്. കേസില്‍ വീണ്ടും വാദം കേട്ട് തീര്‍പ്പാക്കാന്‍ ഹൈക്കോടതിയോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. 2022 ഒക്ടോബര്‍ 14നാണ് സായിബാബയെ കുറ്റവിമുക്തനാക്കിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതി സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സായിബാബ, ജെഎന്‍യു സര്‍വ്വകലാശാലയിലെ മുന്‍…
Read More » -
Crime
ലോക്കറില്‍നിന്ന് 3 കോടിയുടെ സ്വര്‍ണം കവര്‍ന്നു; എസ്.ബി.ഐ മാനേജര്‍ അറസ്റ്റില്‍
മുംബൈ: ബാങ്ക് ലോക്കറില്‍നിന്ന് കോടികളുടെ സ്വര്‍ണം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. മുംബൈയിലെ മുളുന്ദ് വെസ്റ്റിലെ എസ്.ബി.ഐ ശാഖയിലാണ് വന്‍ മോഷണം നടന്നത്. സംഭവത്തില്‍ ഇതേ ബാങ്കില്‍ സര്‍വീസ് മാനേജറായ മനോജ് മാരുതി(33) ആണു പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ബാങ്കിലെ മോഷണവിവരം പുറത്തറിയുന്നത്. മനോജിന്റെയും കാഷ് ഇന്‍ ചാര്‍ജ് ആയ ശ്വേത സൊഹാനിയുടെയും കൈയിലായിരുന്നു ലോക്കറിന്റെ രണ്ടു താക്കോലുണ്ടായിരുന്നത്. മനോജ് അവധിയിലായിരുന്ന ദിവസം ബാങ്ക് അഡ്മിനിസ്ട്രേറ്ററായ അമിത് കുമാര്‍ പണവും സ്വര്‍ണാഭരണങ്ങളും സൂക്ഷിക്കാന്‍ ചെന്നപ്പോഴാണ് ലോക്കറില്‍ അസ്വാഭാവികത തോന്നി പരിശോധന നടത്തിയത്. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ സ്വര്‍ണം മോഷണം പോയതായി വ്യക്തമാകുകയായിരുന്നു. ബാങ്കിലെ രേഖകള്‍ പരിശോധിച്ചതില്‍ 63 ഗോള്‍ഡ് ലോണുകളാണ് അനുവദിച്ചിരുന്നത്. ഇതില്‍ നാല് പാക്കറ്റുകള്‍ മാത്രമാണു ലോക്കറില്‍ അവശേഷിച്ചിരുന്നത്. ബാക്കി 59 പാക്കുകളും കാണാനില്ലായിരുന്നു. തുടര്‍ന്ന് മനോജ് മാരുതിയെ വിളിച്ചു ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മൂന്നു കോടി രൂപ വിലമതിക്കുന്ന നാലു കിലോ ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ലോക്കറില്‍നിന്നു കവര്‍ന്നിരുന്നത്. വ്യക്തിപരമായ…
Read More » -
Crime
കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
കാസര്‍ഗോഡ്: കഞ്ചാവ് കേസില്‍ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച പ്രതി പിറ്റേദിവസം ആസ്പത്രിയില്‍ മരിച്ചു. മഞ്ചേശ്വരം മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫ് (22) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകളുള്ളതായി പോലീസിന്റെ പ്രാഥമികപരിശോധനയില്‍ തെളിഞ്ഞു. പോലീസ് സ്റ്റേഷനില്‍നിന്ന് വീട്ടിലെത്തിയ മൊയ്തീന്‍ ആരീഫ് തിങ്കളാഴ്ച രാവിലെ ഛര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് മംഗളൂരു ആസ്പത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടാണ് കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബന്ധു അബ്ദുള്‍ റഷീദിനൊപ്പം ഇരുചക്രവാഹനത്തിലാണ് ഇയാള്‍ മടങ്ങിയത്. പരേതനായ അബ്ദുള്‍ഖാദറിന്റെയും ആമിനയുടെയും മകനാണ്. സഹോദരങ്ങള്‍: ഷാക്കിറ, ഹാജിറ, മിസ്രിയ, റാസിയ.
Read More » -
Crime
സ്റ്റേജ് കലാകാരിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം; രണ്ടുപേര്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍
റാഞ്ചി: ഝാര്‍ഖണ്ഡില്‍ സ്‌റ്റേജ് കലാകരിയെ മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പലാമു ജില്ലയിലാണ് സംഭവം. രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. രക്ഷപ്പെട്ട 21 കാരി സര്‍ക്കാര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. താന്‍ ഛത്തീസ്ഗഢ് സ്വദേശിയാണെന്നും ഒരു ഓര്‍ക്കസ്ട്ര പരിപാടിയില്‍ പങ്കെടുക്കാന്‍ പലാമുവില്‍ എത്തിയതാണെന്നും അതിജീവിത പൊലീസിനോട് പറഞ്ഞു. പ്രതികളിലൊരാളായ ഗോലു പലാമുവില്‍ ഓര്‍ക്കസ്ട്ര ഗ്രൂപ്പ് നടത്തുന്നുണ്ട്. ശനിയാഴ്ച ഒരു വിവാഹ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ അതിജീവിതയെയും സഹോദരിയെയും വിളിച്ചിരുന്നു. പലാമുവിലെത്തിയപ്പോള്‍ പരിപാടി റദ്ദാക്കിയെന്നു പറഞ്ഞ ഗോലു തന്റെ വീട്ടിലേക്ക് അതിജീവിതയേയും സഹോദരിയേയും കൂട്ടിക്കൊണ്ടുപോയി. രണ്ട് സഹോദരിമാര്‍ക്കും പ്രത്യേക മുറികളാണ് നല്‍കിയത്. ഇരുവര്‍ക്കും ശീതളം പാനീയം നല്‍കിയ ഗോലു അതിജീവിതയുടെ പാനിയത്തില്‍ ലഹരി കലര്‍ത്തുകയായിരുന്നു. മദ്യലഹരിയിലായ യുവതിയെ ഗോലുവും മറ്റു രണ്ടുപേരും ചേര്‍ന്ന് ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. വിനോദസഞ്ചാരിയായ സ്പാനിഷ് യുവതിയെ ഭര്‍ത്താവിനു മുന്നില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിന്റെ ചൂടാറും മുമ്പാണ്…
Read More » -
Crime
വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കിയില്ല; ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു
ബംഗളൂരു: വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെഗളൂരുവിലാണ് സംഭവം. ഫെബ്രുവരി 27 ന് പുലര്‍ച്ചെ 1:30 ഓടെയാണ് 35 കാരി ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കറിക്കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. വിവാഹ വാര്‍ഷികത്തിന് സമ്മാനം ലഭിക്കാത്തതിലുള്ള അമര്‍ഷത്തിലാണ് ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പൊലീസിനോട് പറഞ്ഞു. കൈക്ക് കുത്തുകൊണ്ട ഉടന്‍ ഭാര്യയെ തള്ളിമാറ്റിയതുകൊണ്ടാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു. ഭാര്യയെ തള്ളിമാറ്റി വീടിന് പുറത്തേക്കിറങ്ങിയ യുവാവ് അയല്‍ക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ഭാര്യക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മുത്തച്ഛന്റെ മരണത്തെ തുടര്‍ന്നാണ് വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് സമ്മാനം വാങ്ങി നല്‍കാതിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായിട്ടാണ് ഭര്‍ത്താവ് വിവാഹവാര്‍ഷികത്തിന് സമ്മാനം നല്‍കാതിരുന്നത്. ഇത് യുവതിയെ അസ്വസ്ഥയാക്കിയെന്നും പൊലീസ് പറയുന്നു. ഭാര്യ ചില വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ അസ്വസ്ഥനാണെന്നും അവളെ കൗണ്‍സിലിംഗിന് വിധേയയാക്കണമെന്നും ഭര്‍ത്താവ് തങ്ങളോട്…
Read More » -
Kerala
അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വെല്‍ഫയര്‍ ഓഫീസറുടെ വീട് കാട്ടാനയാക്രമണത്തില്‍ തകര്‍ന്നു
തൃശൂര്‍: അതിരപ്പള്ളിയില്‍ വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്റെ ആക്രമണം. അതിരപ്പള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വെല്‍ഫയര്‍ ഓഫീസറുടെ വീടാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം വീട്ടിനുള്ളില്‍ കയറി ആക്രമണം അഴിച്ചുവിട്ടത്. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വീട് ആന ആക്രമിച്ച വിവരം മനസിലാക്കുന്നത്. ഇവരാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പല ഉപകരണങ്ങളും വീട്ടുപയോഗത്തിനുള്ള സാധനങ്ങളും നശിപ്പിച്ച നിലയിലാണ്.ഫര്‍ണിച്ചറുകളും മറ്റും തകര്‍ത്തിട്ടുണ്ട്.കാട്ടാനക്കൂട്ടം വീടിനകത്ത് കയറിയ സമയത്ത് ഇവിടെ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ മനുഷ്യര്‍ക്ക് അപായമുണ്ടായിട്ടില്ല. പ്ലാന്റേഷന്‍ തോട്ടത്തിനോട് ചേര്‍ന്നാണ് ഈ വീടുള്ളത്. കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മൂന്ന് കെട്ടിടങ്ങള്‍ കൂടി ആനകള്‍ തകര്‍ത്തിരുന്നു. ഇത് ആവര്‍ത്തിച്ചുവരുന്നത് കനത്ത ആശങ്കയാണ് പ്രദേശത്തുണ്ടാക്കുന്നത്.
Read More » -
Crime
നടുറോഡില്‍ യുവതിയെ അപമാനിച്ച കേസ്; തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെ പ്രതിചേര്‍ത്തു
തിരുവനന്തപുരം: നടുറോഡില്‍ യുവതിയെ അപമാനിച്ചെന്ന കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെ പ്രതി ചേര്‍ത്തു. പരാതി ശരിവെക്കുന്ന തരത്തില്‍ സംഭവമുണ്ടായെന്ന് വ്യക്തമായതോടെയാണ് പൊലീസിന്റെ നടപടി. പരാതിക്കാരി രാധാകൃഷ്ണനെതിരെ രഹസ്യമൊഴിയും നല്‍കി. ഫെബ്രുവരി മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരത്തെ പമ്പില്‍ വെച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയോട് അപമര്യാദയായ പെരുമാറ്റമുണ്ടായെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് ഇരുവരും സംസാരിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. രാധാകൃഷ്ണനെ ചോദ്യം ചെയ്തതോടെ യുവതിയുമായി സംസാരിച്ചെന്നും പക്ഷെ അപമാനിച്ചിട്ടില്ലെന്നും മൊഴി നല്‍കി ഇത് രണ്ടും പരാതി ശരിയാണെന്നതിന്റെ തെളിവാണെന്ന് കാണിച്ചാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാധാകൃഷ്ണനെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സ്ത്രീകളോട് മോശമായി സംസാരിച്ചെന്ന കജഇ 354 അ എന്ന ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പായതിനാല്‍ ഉടന്‍ അറസ്റ്റില്ലെന്നും പകരം…
Read More » -
Crime
ഹരിയാന മുന്‍ എം.എല്‍.എയുടെ കൊലപാതകം; രണ്ട് പ്രതികള്‍ ഗോവയില്‍നിന്ന് പിടിയില്‍
ചണ്ഡീഗഡ്: ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി.) ഹരിയാന അധ്യക്ഷനും മുന്‍ എം.എല്‍.എയുമായ നഫേ സിങ് റാഠിയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹരിയാന പോലീസും ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലും സംയുക്തമായി ഗോവയില്‍ നടത്തിയ തിരച്ചിലിലാണ് ഷൂട്ടര്‍മാരായ പ്രതികള്‍ പിടിയിലായത്. കുപ്രസിദ്ധ അക്രമിസംഘമായ കപില്‍ സാങ്വാന്‍ ഗ്യാങ്ങിലെ അംഗങ്ങളായ സൗരഭ്, ആശിഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികളെ കൂടി തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമത്തിലാണെന്ന് ഝാജ്ജര്‍ എസ്.പി. അര്‍പിത് ജയിന്‍ പറഞ്ഞു. അക്രമിസംഘം ഉപയോഗിച്ച കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫെബ്രുവരി 25-ന് വൈകുന്നേരമാണ് റാഠി കൊല്ലപ്പെട്ടത്. ഝാജ്ജര്‍ ജില്ലയില്‍ അദ്ദേഹം സഞ്ചരിച്ച എസ്.യു.വിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. റാഠിക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരാള്‍ കൂടി കൊല്ലപ്പെടുകയും വേറെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബഹദൂര്‍ഗഢില്‍ വച്ചാണ് അക്രമം ഉണ്ടായത്. കാറിലെത്തിയ അഞ്ചംഗ സംഘമാണ് റാഠിക്കും സംഘത്തിനും നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് അക്രമികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നഫേ സിങ്…
Read More » -
Kerala
മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസ്: കെ.സുധാകരനെ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വഞ്ചന, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നേരത്തെ കേസില്‍ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മോന്‍സനുമായി സുധാകരന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും പരാതിക്കാര്‍ നല്‍കിയ 25 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ കെ.സുധാകരന്‍ കൈപ്പറ്റി എന്നുമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് 25 ലക്ഷം കൈമാറിയത് എന്നായിരുന്നു പരാതിക്കാര്‍ മൊഴി നല്‍കിയത്. ക്രൈംബ്രാഞ്ചിന്റെ കളമശേരി യൂണിറ്റാണ് കേസില്‍ അന്വേഷണം നടത്തുന്നത്. മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ സുധാകരനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റ് വേണ്ടി വന്നാല്‍ ജാമ്യം അനുവദിക്കണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. മൂന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമാണ് മൂന്നാം പ്രതി.
Read More » -
LIFE
”കരുതും പോലെ ജീവിതം പോകില്ല, നിശ്ചയം നടത്തിയ കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമമില്ലല്ലോ”
മോഡലിങ്ങില്‍ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ ആളാണ് ഷിയാസ് കരീം. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ഷിയാസിനെ കൂടുതര്‍ പേര്‍ക്കും സുപരിചിതനാകുന്നത്. ശേഷം വിവിധ ടെലിവിഷന്‍ ഷോകളിലും ഷിയാസ് നിറ സാന്നിധ്യമായി. 2023 സെപ്റ്റംബറില്‍ ആയിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് ഷിയാസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ഈ ഫോട്ടോകളെല്ലാം ഡിലീറ്റ് ആകുകയും ചെയ്തു. ഇതോടെ വിവാഹം മുടങ്ങിയെന്ന തരത്തില്‍ ചില പ്രചാരണങ്ങളും നടന്നിരുന്നു. ഈ അവസരത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഷിയാസ്. ”വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. കല്യാണം ഉണ്ടാവും. നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാന്‍ കല്യാണം കഴിക്കും. നിശ്ചയിച്ച പെണ്‍കുട്ടി റെഡിയാണെങ്കില്‍ അവരെ വിവാഹം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍…
Read More »