Month: March 2024
-
Kerala
സ്‌കൂട്ടറിനു പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: സ്‌കൂട്ടറിനു പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം തവനൂർ ചെറിക്കമ്മല്‍ മുഹമ്മദ് ഷാഫി (21) ആണ് മരിച്ചത്. വെള്ളിമാട്‌കുന്ന് ജെഡിടി പോളിടെക്നിക് കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയോടെ പൂവാട്ടുപറമ്ബ് പെട്രോള്‍ ബങ്കിനു മുൻവശത്തായിരുന്നു അപകടം. കോഴിക്കോട്ടുനിന്നു മാവൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അതേ ദിശയില്‍ വരികയായിരുന്ന സ്‌കൂട്ടറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഷാഫി സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. പിതാവ്: കെ.ഷൗക്കത്തലി, മാതാവ്: ഖദീജ (വനിതാ ലീഗ് മുതുവല്ലൂർ പഞ്ചായത്ത് ട്രഷറർ). സഹോദരങ്ങള്‍: ഷൗഫീറലി, ഷൗക്കില, ഷമീല, ഷംലൂല.
Read More » -
Kerala
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആദിവാസി യുവാവ് തൂങ്ങി മരിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആദിവാസി യുവാവ് തൂങ്ങിമരിച്ചു. വയനാട് ചെറുകാട്ടൂർ പുലമൂലവീട് അണ്ണന്റെ മകൻ സനല്‍കുമാർ (46) ആണ് മരിച്ചത്. മെഡിസിൻ വാർഡാക്കി മാറ്റിയ പഴയ അത്യാഹിത വിഭാഗത്തിലെ ഉപയോഗിക്കാത്ത ഇസിജി മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരും മറ്റും ചേർന്ന് ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് അഞ്ചരയോടെ മരിച്ചു. പനിയും വയറുവേദനയുമായി ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More » -
Careers
65000 രൂപവരെ വേതനം; കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ ജോലി
കൊച്ചി: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 17 ഒഴിവുകളാണുള്ളത്. ഇ-മെയില്‍ വഴി മാര്‍ച്ച് 22 വരെ അപേക്ഷ നല്‍കാം.55 വയസ് വരെയാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് 30,000 രൂപ മുതല്‍ 65,000 രൂപ വരെ വിവിധ പോസ്റ്റുകളില്‍ അടിസ്ഥാന ശമ്ബളമായി ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ചേര്‍ത്തിട്ടുള്ള ആപ്ലിക്കേഷന്‍ പൂരിപ്പിച്ച് താഴെ കാണുന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് അയക്കണം. 22-03-2024 മുമ്ബ് അയക്കണം. മെയില്‍ ഐഡി: [email protected]. ഔദ്യോഗിക വിജ്ഞാപനത്തിനായി കമ്ബനിയുടെ ഔദ്യോഗിക വെബ് പോർട്ടല്‍ സന്ദർശിക്കുക.
Read More » -
Kerala
തമിഴ്നാടിനെ ഇളക്കിമറിച്ച് അണ്ണാമലൈ; കേരളത്തിൽ നനഞ്ഞ പടക്കമായി സുരേന്ദ്രൻ
ചെന്നൈ: 39 ലോകസഭ അംഗങ്ങളെ സൃഷ്ടിക്കുന്ന സംസ്ഥാനമായ തമിഴ്നാട്ടില്‍ ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും ഒരുപോലെ പ്രിയങ്കരനാണ് അണ്ണാമലൈ. കര്‍ണ്ണാടക കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ ഉന്നതമായ ആ പദവി രാജിവച്ചാണ് ചെറു പ്രായത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നത്. സര്‍വ്വീസില്‍ തുടരുകയാണെങ്കില്‍ ഡി.ജി.പി പദവിയില്‍ എത്താന്‍ വരെ സാധ്യതയുണ്ടായിരുന്ന പദവിയാണ് അണ്ണാമലൈ കൈവിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ ഭാഗ്യപരീക്ഷണം തന്നെയാണ് മോദിയെയും ആര്‍.എസ്.എസ് നേതൃത്വത്തെയും സ്വാധീനിച്ചിരിക്കുന്നത്. തമിഴകത്ത് ഉടനീളം അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ പദയാത്ര ബി.ജെ.പി…അതിന്റെ ചരിത്രത്തില്‍ ഇന്നുവരെ നടത്താത്ത ബഹുജന മുന്നേറ്റത്തിനാണ് കാരണമായിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കാന്‍ അതെന്തായാലും കാരണമായിട്ടുണ്ട്. അണ്ണാ ഡി.എം.കെയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും എം.എല്‍.എമാരെയും നേതാക്കളെയും അടര്‍ത്തിമാറ്റിയ ബി.ജെ.പി ഭാവിയിലെ പ്രതീക്ഷയായാണ് തമിഴ്നാടിനെ കാണുന്നത്. തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ ദേശീയ നേതൃത്വത്തിനു മുന്നില്‍ ഹീറോയാകുമ്ബോള്‍ കേരളത്തിലെ അവസ്ഥ നേരെ തിരിച്ചാണ്. കെ സുരേന്ദ്രന്‍ നയിച്ച ജാഥ നനഞ്ഞ പടക്കമായി പോയെന്ന വിലയിരുത്തലാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്.…
Read More » -
Kerala
പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സണ്‍ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. പൂവരണിയില്‍ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ കട്ടിലില്‍ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്സണ്‍ തൂങ്ങിമരിച്ചത് ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സമീപത്തെ റബര്‍ ഫാക്ടറിയില്‍ ഡ്രൈവറാണ് ജയ്സണ്‍ തോമസ്. ഇവര്‍ പൂവരണിയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും പരിമിതമായ വിവരങ്ങളേ ഇവരെ കുറിച്ചുള്ളൂ. പൊലീസ് നടപടികള്‍ തുടരുകയാണ്.അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടു; മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയില്ലെന്ന് ഇന്ദിരയുടെ ഭര്‍ത്താവും സഹോദരനും
അടിമാലി: ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹത്തോട് പോലീസ് അനാദരവ് കാട്ടിയെന്ന പരാതി ഇല്ലെന്ന് ഭർത്താവ് രാമകൃഷ്ണൻ. തന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം മോർച്ചറിയില്‍ നിന്നും എടുത്തുകൊണ്ട് പോയതെന്നും രാമകൃഷ്ണൻ പറഞ്ഞു. സർക്കാർ നല്ല രീതിയില്‍ ഇടപെട്ടിട്ടുണ്ടെന്നും തുടർ പ്രതിഷേധങ്ങള്‍ക്കില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. എല്ലാ സഹായവും ചെയ്യാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. അതുകൊണ്ട് വലിയ ആശ്വാസമുണ്ടെന്നും ഇന്ദിരയുടെ കുടുംബം പറയുന്നു. അതേസമയം, ഇന്ദിരയുടെ മൃതദേഹത്തോട് യുഡിഎഫുകാര്‍ അനാദരവ് കാട്ടിയെന്ന് സഹോദരന്‍ സുരേഷ് പറഞ്ഞു.പ്രതിഷേധം രാഷ്ട്രീയ സമരമാക്കിയതിനോട് എതിര്‍പ്പുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ വിശ്വാസമുണ്ടെന്നും സുരേഷ് പറഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ട് വന്നാണ് ഉറപ്പുകള്‍ നല്‍കിയത്. ഇന്നലെ നടന്നത് ജനങ്ങളുടെ പ്രതിഷേധമാണെന്നാണ് കരുതിയത്.അത് രാഷ്ട്രീയ സമരമാക്കിയതിനോട് എതിര്‍പ്പുണ്ട്.ഇനി പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ ഇല്ലെന്നും അദ്ദേഹം വ്യക്താക്കി. ഇന്നലെ രാവിലെയായിരുന്നു കൃഷിയിടത്തില്‍ വെച്ച് ഇന്ദിരയെ കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
Read More » -
Kerala
മലപ്പുറത്ത് ഓട്ടോയില്‍ കടത്തിയ കുഴല്‍പ്പണം പിടിച്ചെടുത്തു; ഡ്രൈവർ സീറ്റിന് കീഴെ സൂക്ഷിച്ചത് 11.15 ലക്ഷം രൂപ
മലപ്പുറം: ആനമങ്ങാട് വാഹനപരിശോധനക്കിടെ ഓട്ടോറിക്ഷയില്‍ കടത്താൻ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി. രഹസ്യവിവരത്തെതുടർന്ന് പെരിന്തല്‍മണ്ണ SHO രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചെടുത്തത്. പണം കൊണ്ട് വന്ന മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ കസ്റ്റഡിയിലെടുത്തു. KL-10-AG-3839 നമ്ബർ ഓട്ടോറിക്ഷയില്‍ ഡ്രൈവർ സീറ്റിന് കീഴെ കവറിലാണ് പണം സൂക്ഷിച്ചിരുന്നത്. 11.15 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കോഡൂർ നിന്നും തൂതയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് പണം കൊണ്ടുവന്നിരുന്നത്.
Read More » -
India
ബോംബ് വിഴുങ്ങിയ പശു ചത്തു; സംഭവം തമിഴ്നാട്ടിലെ തലവടിയില്‍
ചെന്നൈ: നാടന്‍ ബോംബ് വിഴുങ്ങിയ പശു ചത്തു. തമിഴ്നാട്ടിലെ തലവടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സത്യമംഗലം കടുവ സങ്കേതത്തിൽ പെട്ട പ്രദേശമാണിത് .സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സൂസയ്യപുരം സ്വദേശികളായ ലൂര്‍ത്തുരാജ്(45), രംഗസ്വാമി(37) എന്നിവരാണു അറസ്റ്റിലായത്. സത്യമംഗലം കടുവ സങ്കേതത്തിന്റെ പരിധിയിലുള്ള വന പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം മേയാന്‍ വിട്ടതായിരുന്നു തായപ്പ എന്നയാളുടെ പശുവിനെ. ഇതിനിടെയാണ് പുല്ലിനിടയില്‍ ഒളിപ്പിച്ചുവച്ചിരുന്ന നാടന്‍ ബോംബ് വിഴുങ്ങിയത്. പിന്നാലെ ബോംബ് പൊട്ടിത്തെറിച്ച് മുഖത്തും വായിലും ഗുരുതരമായി പരിക്കേറ്റു. പശുവിനെ സമീപത്തെ വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.നാട്ടുകാരെ ചോദ്യംചെയ്തപ്പോഴാണ് ചെറിയ വന്യമൃഗങ്ങളെ വേട്ടയാടാനായി നാടന്‍ ബോംബ് പുല്ലിനിടയില്‍ ഒളിപ്പിച്ചുവച്ചതായിരുന്നുവെന്ന് വ്യക്തമായത്.
Read More » -
Kerala
യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്ബി മരുതൂർ പൂവക്കോട് പാറമ്ബുറമ്ബത്ത് പടി ശങ്കരന്റെ മകൻ രമേശ്(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഓങ്ങല്ലൂർ പഞ്ചായത്തിലെ മരുതൂർ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോടിന് മുകളിലെ പാലത്തില്‍ മൊബൈലും, സമീപം ബൈക്കും കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ മൃതദേഹം കണ്ടത്. ഞായറാഴ്ച രാത്രി എട്ടോടെ പട്ടാമ്ബി നേർച്ച കാണാനായാണ് രമേശ് പുറത്തുപോയതെന്ന് വീട്ടുകാർ പറയുന്നു. രാത്രി പത്തരയ്ക്ക് ഭാര്യ വിളിച്ചപ്പോള്‍ ഉടൻ വരാമെന്ന് മറുപടി ലഭിച്ചതായും പറയുന്നു. പിന്നീടാണ് തോട്ടില്‍ മരിച്ച നിലയില്‍ രമേശിനെ കണ്ടെത്തിയത്.
Read More » -
Sports
സന്തോഷ് ട്രോഫി: കേരളത്തിനു ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പരീക്ഷണം
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തില്‍ കേരളത്തിനു ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പരീക്ഷണം. മിസോറം ആണ് കേരളത്തിന്റെ അവസാന എട്ടിലെ എതിരാളികള്‍. ഇന്ന് വൈകീട്ട് ഏഴ് മണി മുതലാണ് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച കേരളം രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടിയത്. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ശേഷിക്കുന്ന പോരിലെ ഫലം. ഇന്നലെ നടന്ന രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ സര്‍വീസസ് റെയില്‍വേസിനെ വീഴ്ത്തി സെമി ഉറപ്പിച്ചു. ഗോവ ഡല്‍ഹിയെ വീഴ്ത്തിയും അവസാന നാലില്‍ ഇടം പിടിച്ചിട്ടുണ്ട് . ഇന്ന് മിസോറമിനെതിരെ ജയിച്ചാൽ സെമിയില്‍ കരുത്തരായ സര്‍വീസസ് ആയിരിക്കും കേരളത്തിന്റെ എതിരാളികള്‍.
Read More »