CrimeNEWS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആദിവാസി തൂങ്ങിമരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആദിവാസി യുവാവ് തൂങ്ങിമരിച്ചു. വയനാട് ചെറുകാട്ടൂര്‍ പുലമൂലവീട് അണ്ണന്റെ മകന്‍ സനല്‍കുമാര്‍ (46) ആണ്, മെഡിസിന്‍ വാര്‍ഡാക്കി മാറ്റിയ പഴയ അത്യാഹിത വിഭാഗത്തിലെ ഉപയോഗിക്കാത്ത ഇസിജി മുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരും മറ്റും ചേര്‍ന്ന് ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് അഞ്ചരയോടെ മരിച്ചു. പനിയും വയറുവേദനയുമായി ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും മക്കളുമുണ്ട്.

Signature-ad

അതിനിടെ, പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. അകലകുന്നം ഞണ്ടുപാറ സ്വദേശി ഉരുളികുന്നം കുടിലിപ്പറമ്പില്‍ ജയ്സണ്‍ തോമസ് (42), ഭാര്യ ഇളങ്ങുളം കളരിയ്ക്കല്‍ കുടുംബാംഗം മെറീന (28) മക്കളായ ജെറാള്‍ഡ് (4),ജെറീന (2), ജെറില്‍ (7 മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ 8 മണിയോടെയായിരുന്നു സംഭവം.

വീടിനുള്ളിലെ കട്ടിലില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ജയ്‌സണെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Back to top button
error: