KeralaNEWS

പെന്‍ഷന്‍ മുടക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെയാകണം ജനവിധി: തോമസ് ഐസക്ക് 

പത്തനംതിട്ട: പെന്‍ഷന്‍ മുടക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെയാകണം ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.തോമസ് ഐസക്ക്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കാനുള്ള പണം മുഴുവനായി നല്‍കിയാല്‍ യാതൊരു പ്രശ്നവുമില്ലാതെ ക്ഷേമ പെന്‍ഷനുകള്‍ കുടിശികയില്ലാതെ നല്‍കാന്‍ സാധിക്കും.

കേരളത്തിന് 13,608 കോടി രൂപ നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, കേസ് പിന്‍വലിച്ചാല്‍ തരാമെന്നാണ് കേന്ദ്രം പറയുന്നത്. ആ പണം മുഴുവന്‍ കിട്ടിയാല്‍ ഒരു രൂപ പോലും കുടുശികയില്ലാതെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സാധിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

പെന്‍ഷന്‍ തുക 1200 ആക്കി വര്‍ധിപ്പിച്ചപ്പോള്‍ എല്ലാ മാസവും പെന്‍ഷന്‍ നല്‍കണം എന്നായിരുന്നു സര്‍ക്കാരിന്‍റെ ആഗ്രഹം. അതിനായി ഒരു കമ്ബനി ഉണ്ടാക്കി. സര്‍ക്കാരിന്‍റെ കൈയില്‍ ഒരു മാസം പണം ഇല്ലെങ്കിലും ആ കമ്ബനിയില്‍നിന്ന് വായ്പയെടുത്ത് പെന്‍ഷന്‍ കൊടുക്കും.

Signature-ad

അങ്ങനെയാണ് മൂന്ന് വര്‍ഷവും മുടങ്ങാതെ പെന്‍ഷന്‍ കൊടുത്തിരുന്നത്. ഇതിനായി ഈ കമ്ബനി മൊത്തം 13,000 കോടി രൂപ കൈ വായ്പ എടുത്തിട്ടുണ്ട്. എല്ലാ മാസവും സര്‍ക്കാര്‍ അത് തിരിച്ചു കൊടുക്കാറുണ്ട്. 8000 കോടി രൂപ അത്തരത്തില്‍ തിരിച്ചടച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വരുമാനത്തിന്റെ 66 ശതമാനവും കേന്ദ്രത്തിന് ആണ് ലഭിക്കുന്നത്. അതില്‍ 40 ശതമാനം ആണ് കേന്ദ്രം ചെലവഴിക്കുന്നത്.ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനേക്കാളും പണം ചെലവഴിക്കുന്നു.എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത് വിപരീത നിലപാട് ആണ്.ഈ കടുംപിടുത്തം വഴിയാണ് പെൻഷനും ക്ഷാമബത്തയും ആനുകൂല്യങ്ങളും നല്‍കാൻ പണമില്ലാതായത്.

അതേപോലെ നാഷണൽ ഹൈവേ അതോറിറ്റി (NHAI)യുടെ കടം കേന്ദ്രകടമായി കണക്കാക്കുന്നില്ല. എന്നാൽ ടോള് പിരിക്കാൻ മുൻപിലുമുണ്ട്- തോമസ് ഐസക് പറഞ്ഞു.

മാര്‍ച്ചില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട 13609 കോടി ഇപ്പോഴും കേന്ദ്രം തടഞ്ഞുവച്ചിരിക്കയാണ്.തിരഞ്ഞെടുപ്പ് അടുത്തതോടെ പെന്‍ഷനും ശമ്ബളവുമടക്കം മുടക്കാനും അതുവഴി ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുമുള്ള ശ്രമമാണ് ഇത് – ഐസക്ക് കൂട്ടിച്ചേർത്തു.

Back to top button
error: