KeralaNEWS

തൃശൂരില്‍ സുരേഷ് ഗോപിയുടെ ചെമ്ബ് തെളിഞ്ഞോ?

തൃശൂർ: എന്‍ഡിഎയ്ക്കായി തൃശൂരില്‍ പോരിനിറങ്ങിയ സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞതായി സൂചന.പറയുന്നത് മറ്റാരുമല്ല,തൃശൂർ ബിജെപി നേതൃത്വം തന്നെയാണ്.

ലൂര്‍ദ് മാതാവിന് നല്‍കിയ കിരീടത്തിലെ സ്വര്‍ണത്തിന്റെ മാറ്റ് എതിരാളികള്‍ ഉരച്ചു നോക്കുന്നതിനിടെയാണ് ബിജെപി നേതൃത്വത്തിന്റേതായ വിലയിരുത്തലുകൾ പുറത്ത് വരുന്നത്. ഇതോടെ  സുരേഷ് ഗോപിയും പ്രതിരോധത്തിലായിരിക്കുകയാണ്.

 വഴിപാട് രാഷ്ട്രീയം കളിക്കാന്‍ നോക്കിയ സുരേഷ് ഗോപിക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടുവെങ്കിലും ഇതിനെ അതിജീവിക്കാന്‍ മറുവഴികള്‍ തേടുകയാണ് താരം.

Signature-ad

വീഴ്ത്താന്‍ ബഹുമുഖ തന്ത്രങ്ങളുമായി എല്‍.ഡി.എഫും യു.ഡി.എഫും.മണ്ഡലത്തിൽ സർവം ശക്തമായുണ്ടുതാനും!

താന്‍ ജയിച്ചാല്‍ ഭാര്യയുടെ നേര്‍ച്ചയായി പത്തുലക്ഷം രൂപയുടെ സ്വര്‍ണം ലൂര്‍ദ് മാതാവിന് നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. എന്നാല്‍ സാമുദായിക വികാരത്തെ സ്പര്‍ശിക്കുന്ന വിഷയമായതു കൊണ്ടു തന്നെ സുരേഷ് ഗോപിയുടെ നേര്‍ച്ച വിവാദത്തില്‍ വളരെ സൂക്ഷ്മതയോടുളള പ്രതികരണമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറും നടത്തുന്നത്. ജനസേവനമാണ് തങ്ങളുടെ യഥാര്‍ത്ഥ വഴിപാടെന്നാണ് ഇരുവരും പ്രതികരിച്ചത്.

തൃശൂരില്‍ ലൂര്‍ദ് മാതാവിന് കിരീടം സമര്‍പിച്ചതില്‍ പൊന്നുകുറഞ്ഞുവെന്ന ആരോപണം ആദ്യമുന്നയിച്ചത് കോണ്‍ഗ്രസും വീക്ഷണം പത്രവുമാണ്. ഇതിനുപിന്നാലെ സി.പി.ഐ മുഖപത്രമായ ജനയുഗത്തിലും വാര്‍ത്ത വന്നു. ഇതോടെ നവമാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ചയുണ്ടായി. എന്നാല്‍ തന്നെക്കൊണ്ടു കഴിയുന്നതാണ് ഇപ്പോള്‍ കൊടുത്തതെന്നും ജയിച്ചാല്‍ ഭാര്യയുടെ പേരില്‍ നേര്‍ച്ചയായി ലൂര്‍ദ് മാതാവിന് പത്തുലക്ഷം രൂപയുടെ സ്വര്‍ണം നല്‍കാമെന്നു നേര്‍ന്നിട്ടിട്ടുണ്ടെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

തൃശൂരില്‍ ഇക്കുറി പിടിക്കാന്‍ ക്രൈസ്തവ വോട്ടുകളാണ് ബി.ജെ.പിക്ക് ഏറ്റവും നിര്‍ണായകം. എന്നാല്‍ ന്യൂനപക്ഷ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകാതിരിക്കാനുളള ജാഗ്രതയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. ഇതിനിടെയുണ്ടായ വഴിപാട് രാഷ്ട്രീയത്തില്‍ സൂക്ഷ്മതയോടുളളപ്രതികരണമാണ് ഇരുസ്ഥാനാര്‍ത്ഥികളും നടത്തുന്നത്. തൃശൂരില്‍ നടക്കേണ്ടത് രാഷ്ട്രീയ മത്സരമാണെന്നു ചൂണ്ടിക്കാട്ടുമ്ബോഴും സുരേഷ് ഗോപിയുടെ ചെമ്ബ് പുറത്താക്കാന്‍ ഒളിയമ്ബുകള്‍ എയ്തുവിടാനും ഇരുവരും മറക്കുന്നുമില്ല.

സംസ്ഥാനത്തെ ഏറ്റവും ശക്തമായ ത്രികോണ മത്സരമാണ് തൃശൂരില്‍ നടക്കുന്നത്. രാഷ്ട്രീയ കേരളം മാത്രമല്ല ദേശീയ രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന പോരാട്ടമാണ് തൃശൂരില്‍ നടക്കുന്നത്.സുരേഷ് ഗോപിക്കായി തൃശൂരില്‍ പ്രധാനമന്ത്രി പ്രചാരണത്തിനെത്തിയേക്കുമെന്നാണ് സൂചന.ഇതിനകം തന്നെ പ്രധാനമന്ത്രി രണ്ട് തവണ തൃശൂരിൽ എത്തിയിരുന്നു.

Back to top button
error: