അടൂരില്‍ നിന്നും പുറപ്പെടുന്ന ബസ് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, വാളയാര്‍ വഴിയാണ് കോയമ്ബത്തൂരില്‍ എത്തിച്ചേരുക.
അടൂരില്‍ നിന്നും രാവിലെ 5.10നും കോയമ്ബത്തൂരില്‍ നിന്നും വൈകുന്നേരം 5.10 നുമാണ് ബസ് പുറപ്പെടുക.
അതേസമയം കെഎസ്ആര്‍ടിസി ആലപ്പുഴ യൂണിറ്റില്‍നിന്നുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കു തുടക്കമായി. ആലപ്പുഴ – കമ്ബം, ആലപ്പുഴ – തേനി എന്നീ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസുകളുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി. ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് നിര്‍വഹിച്ചു. എംഎല്‍എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്, നഗരസഭാംഗം സതീദേവി, എടിഒ എ. അജിത്ത്, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ – കമ്ബം ബസ് രാവിലെ ആറിന് ആലപ്പുഴയില്‍നിന്നു തുടങ്ങി മുഹമ്മ, തണ്ണീര്‍മുക്കം, ബണ്ട് റോഡ്, കല്ലറ, കോട്ടയം, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ, ചപ്പാത്ത്, കാഞ്ചിയാര്‍, കട്ടപ്പന, പുളിയന്മല, കുഴിത്തൊളു, കമ്ബംമെട്ട് വഴി കമ്പത്തെത്തും.
ഉച്ചയ്ക്ക് രണ്ടിനു തിരികെ പുറപ്പെടുന്ന ബസ് കമ്ബംമെട്ട്, പുളിയന്മല, കട്ടപ്പന, ചെറുതോണി, പൈനാവ്, കുളമാവ്, മൂലമറ്റം, മുട്ടം, തൊടുപുഴ, വാഴക്കുളം, മുവാറ്റുപുഴ, കോലഞ്ചേരി, തൃപ്പൂണിത്തുറ, വൈറ്റില, എറണാകുളം, തോപ്പുംപടി, ചേര്‍ത്തല, കഞ്ഞിക്കുഴി വഴിയാണ് സര്‍വീസ് നടത്തുന്നത്.
ഉച്ചയ്ക്ക് 1.30ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ – തേനി ബസ് തോപ്പുംപടി, എറണാകുളം, വൈറ്റില, തൃപ്പൂണിത്തുറ, കോലഞ്ചേരി, മുവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, മുട്ടം, മൂലമറ്റം, കുളമാവ്, പൈനാവ്, ചെറുതോണി, ഇടുക്കി, കട്ടപ്പന, പുളിയന്മല, കമ്ബംമെട്ട്, കമ്ബം വഴിയാണ് സര്‍വീസ് നടത്തുന്നത്.
രാവിലെ അഞ്ചിനു തിരികെ പുറപ്പെട്ട് കമ്ബം, കമ്ബംമെട്ട്, പുളിയന്മല, കട്ടപ്പന, കാഞ്ചിയാര്‍, ചപ്പാത്ത്, ഏലപ്പാറ, കുട്ടിക്കാനം, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, കോട്ടയം, കല്ലറ, ബണ്ട് റോഡ്, തണ്ണീര്‍മുക്കം, മുഹമ്മ വഴി തിരിച്ചെത്തും