Month: March 2024

  • India

    ഉത്തർപ്രദേശില്‍ വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

    ലക്നൗ: ഉത്തർപ്രദേശില്‍ വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് ഭൂമി തർക്കത്തെ തുടർന്ന് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി)യുടെ പ്രാദേശിക നേതാവായ നന്ദിനി രാജ്ഭറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നന്ദിനിയുടെ വീട്ടിനുള്ളില്‍ വെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്രാവണ്‍ യാദവ്, ധ്രുവ് ചന്ദ്ര യാദവ്, പന്നെ ലാല്‍ യാദവ് എന്നീ മൂന്ന് പേർ നടത്തിയ തട്ടിപ്പിനെതിരെയാണ് നന്ദിനി രാജ്ഭറും ബന്ധുവും രംഗത്തെത്തിയത്. ഇതില്‍ പന്നെ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തിരുന്നു.  കൊല്ലപ്പെടുന്നതിന് മുമ്ബ് ബന്ധുവായ ബാലകൃഷ്ണയുടെ ഭൂമി കൈയേറിയ ഭൂമാഫിയയെ അറസ്റ്റ് ചെയ്യണമെന്ന് നന്ദിനി രാജ്ഭർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത്.

    Read More »
  • Health

    പാല്‍ച്ചായക്ക് പകരം കട്ടന്‍ ചായ കുടിച്ചാല്‍…

    ചായ, കാപ്പി ശീലങ്ങള്‍ പലര്‍ക്കുമുണ്ട്. ഇതില്‍ത്തന്നെ പാലു ചേര്‍ത്തും ചേര്‍ക്കാതെയുമെല്ലാം നാം ചായ കുടിയ്ക്കാറുണ്ട്. ചായ കുടിയ്ക്കുമ്പോള്‍ പാല്‍ച്ചായയേക്കാള്‍ കട്ടന്‍ചായയാണ് നാം കൂടുതല്‍ ഗുണകരമെന്ന് പറയും. കട്ടന്‍ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പൊതുവേ ഗുണകരമാണെന്ന് പറയാം. ചായ, കാപ്പി ശീലങ്ങള്‍ പൊതുവേ നല്ലതുമല്ല. എന്നാല്‍ ഇത് ഒഴിവാക്കാന്‍ സാധിയ്ക്കാത്തവര്‍ക്ക് ആരോഗ്യകരമായി ചായ കുടിയ്ക്കാന്‍ കട്ടന്‍ ചായയാക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്. ഗ്ലൂക്കോസ് തോത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍, പ്രമേഹം കുറയ്ക്കാന്‍ നല്ലതാണ് ഇത്. എന്നാല്‍ മധുരമില്ലാതെ കുടിയ്ക്കണം എന്നതേ ഗുണം നല്‍കൂ. കട്ടന്‍ചായ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഇതിലെ എല്‍ തീനൈന്‍ എന്ന ഘടകമാണ് ഇതിനായി സഹായിക്കുന്നത്. ബ്രെയിന്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണിത്. ചായ ചായയിലടങ്ങിയ പോളിഫിനോള്‍, കാറ്റക്കിന്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സ് അര്‍ബുദത്തെ തടയും. സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും. ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു…

    Read More »
  • NEWS

    മലയാളി കൊല്ലപ്പെട്ടതിന് ഇസ്രയേലിന്റെ തിരിച്ചടി: ലെബനനില്‍ 5 മരണം

    ടെല്‍ അവീവ്: തെക്കൻ ലെബനന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 5 മരണം.9 പേർക്ക് പരിക്കേറ്റു. ഖിർബെല്‍ സെലം മേഖലയിലാണ് ആക്രമണം. ഗാസ യുദ്ധപശ്ചാത്തലത്തില്‍ ലെബനനിലെ ഹിസ്ബുള്ള ഭീകരർ ഇസ്രയേല്‍ അതിർത്തിയില്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. കഴിഞ്ഞാഴ്ച ഇസ്രയേലിലുണ്ടായ ഹിസ്ബുള്ള മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടിരുന്നു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്‌വെൽ ആണ് മരിച്ചത്. രണ്ട് മലയാളി അടക്കം ഏഴു പേർക്ക് പരിക്കേറ്റിരുന്നു. ഹിസ്ബുള്ള ആക്രമണങ്ങളില്‍ ഇസ്രയേലില്‍ 10 സൈനികരും 7 സാധാരണക്കാരും ഇതുവരെ കൊല്ലപ്പെട്ടു. അതേ സമയം, ലെബനനില്‍ ഇസ്രയേല്‍ നടത്തിയ തിരിച്ചടികളില്‍ ഇതുവരെ 312 പേർ കൊല്ലപ്പെട്ടു. ഇതില്‍ 56 പേർ സാധാരണക്കാരും മറ്റുള്ളവർ ഹിസ്ബുള്ള അംഗങ്ങളുമാണ്.

    Read More »
  • Crime

    വീടുകള്‍ക്ക് സമീപം കള്ള് ഷാപ്പ്; ജനകീയ സമരം നടത്തിയതിന് കാല്‍ തല്ലി ഒടിച്ചു

    മലപ്പുറം: തുവ്വൂരില്‍ കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ സമരം നടത്തിയതിന് മര്‍ദ്ദനം. കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റി ചെയര്‍മാര്‍ പി.പി. വില്‍സന്റെ കാല്‍ തല്ലി ഒടിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വീടുകള്‍ക്ക് സമീപത്തായി കള്ള് ഷാപ്പ് തുടങ്ങുന്നതിന് എതിരെ ജനകീയ സമരം ആരംഭിച്ചിട്ട് 45 ദിവസമായി. കഴിഞ്ഞ ദിവസം രാത്രിയാണ് പി.പി വില്‍സന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. കള്ള്ഷാപ്പ് തുടങ്ങുന്നതിന് തടസം നിന്നാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തയാണ് മര്‍ദ്ദിച്ചത്. വില്‍സനും ഭാര്യ സുധയ്ക്കും പരിക്കേറ്റു. ആട് ഫാം തുടങ്ങാനാണെന്ന് പറഞ്ഞാണ് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് വാങ്ങിയതെന്നും കള്ള് ഷാപ്പിന്റെ ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് പഞ്ചായത്ത് അധികൃതര്‍പോലും വിവരം അറിഞ്ഞതെന്നും തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു തുവ്വൂര്‍ തേക്കുംപുറത്ത് ജനവാസ മേഖലയില്‍ കള്ള് ഷാപ്പ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കള്ള് ഷാപ്പ് വിരുദ്ധ ജനകീയ കമ്മറ്റി.  

    Read More »
  • Kerala

    വിഎസിന്റെ മകനെ ഡയറക്ടറാക്കാന്‍ ഐഎച്ചആര്‍ഡി യോഗ്യതയില്‍ ഭേദഗതി വരുത്തി; സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം ആഡീഷണല്‍ ഡയറക്ടറുടെ പ്രവര്‍ത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി ഗവേണിങ് ബോഡിക്ക് പകരം എക്സിക്യുട്ടീവ് കമ്മറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. 2023 ഡിസംബര്‍ പതിമൂന്നിനാണ് ഐഎച്ച് ആര്‍ഡി ഡയറക്ടര്‍ക്കുള്ള യോഗ്യത ഭേദഗതി ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. അധ്യാപന പരിചയം ആവശ്യപ്പെടുന്ന നേരത്തെയുള്ള യോഗ്യത പരിചയത്തിനൊപ്പം ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അല്ലെങ്കില്‍ ഏഴ് വര്‍ഷം ഐഎച്ച് ആര്‍ഡിയുടെ കീഴിലുള്ള എഞ്ചിനിയറിങ് കോളജുകളില്‍ പ്രിന്‍സിപ്പില്‍ തസ്തികയില്‍ സേവനപരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ഇത് താത്കാലിക ഡയറക്ടര്‍ ചുമതല വഹിക്കുന്ന അരുണ്‍ കുമാറിന് വേണ്ടിയുളളതാണെന്നാണ് ആരോപണം. ഐഎച്ച്ആര്‍ഡിയിലെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിലെ വ്യവസ്ഥകള്‍ അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനുള്ള…

    Read More »
  • Crime

    മട്ടാഞ്ചേരിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ചനിലയില്‍

    കൊച്ചി: മട്ടാഞ്ചേരിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളേജിലെ ഒന്നാംവര്‍ഷ എം.എസ്സി. കെമിസ്ട്രി വിദ്യാര്‍ഥിനി സ്വാതി കൃഷ്ണ (21) യെയാണ് കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടത്. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്. മട്ടാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.

    Read More »
  • Kerala

    വയനാടിന് വേണ്ടി വായ തുറക്കാത്ത ആളാണ് രാഹുൽ ഗാന്ധി: കെ ബി ഗണേഷ് കുമാർ

    കൊല്ലം:രാഹുല്‍ ഗാന്ധി തെക്കുനിന്നു വടക്കോട്ടും കിഴക്കുനിന്നു പടിഞ്ഞാറോട്ടും നടക്കുന്നതല്ലാതെ പാർലമെന്റില്‍ പോയി ഇതുവരെ വയനാടിനു വേണ്ടിയും കേരളത്തിനു വേണ്ടിയും ഒന്നും പറഞ്ഞിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍.  വേഷം കെട്ടലും കടലില്‍ ചാടുന്നതും  ബിരിയാണി വയ്ക്കലും അല്ലാതെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാഹുൽ എന്താണ് ചെയ്തതെന്നും ഗണേഷ്കുമാർ ചോദിച്ചു.കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് (ബി) നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്ന ഗണേഷ് കുമാർ. ബിജെപിയുടെ വിചാരം പട്ടിണിക്കിട്ടാല്‍, ഞെരിച്ച്‌ അമർത്തിയാല്‍ വോട്ടു ചെയ്യുമെന്നാണ്.അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിക്ക് വോട്ടു ചെയ്യില്ല. വിരട്ടുന്നവന് വോട്ടു ചെയ്യില്ല, അതാണ് മലയാളി. പേടിപ്പിച്ച്‌ മലയാളികളുടെ വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ട. പണത്തിന്റെ കൊഴുപ്പാണ് ബിജെപിക്ക്.   തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി മുതലാളിയാണ്.സ്വർണത്തളിക ഉള്ളയാളാണ് തൃശൂരില്‍ മത്സരിക്കുന്നത്. കോടിക്കണക്കിനു രൂപ മുടക്കി ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തുമ്ബോള്‍ അതു വാങ്ങി നക്കിക്കൊണ്ട് പോകുന്ന കോണ്‍ഗ്രസുകാരനെ ഈ തിരഞ്ഞെടുപ്പില്‍ മാറ്റി നിർത്തണം. ബിജെപിക്കെതിരെ…

    Read More »
  • Crime

    ലോ കോളജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

    പത്തനംതിട്ട: കടമ്മനിട്ട ലോ കോളജിലെ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫ് പൊലീസില്‍ കീഴടങ്ങി. കേസില്‍ ഒന്നാം പ്രതി കൂടിയായ ജയ്‌സണ്‍ ജോസഫിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റു ചെയ്യാത്തതില്‍ വിമര്‍ശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്. സിപിഎം പെരുനാട് ഏരിയ കമ്മിറ്റിയംഗമാണ് ജയ്സണ്‍. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണു ജയ്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബര്‍ 20നാണ് നിയമ വിദ്യാര്‍ഥിനിക്ക് മര്‍ദനമേറ്റത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറാകാതിരുന്നതും നേരത്തെ വിവാദമായിരുന്നു. 13നു മുന്‍പു പൊലീസില്‍ കീഴടങ്ങാന്‍ ജയ്‌സനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സമരത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം കോളജില്‍നിന്നു പുറത്താക്കി.

    Read More »
  • Kerala

    ശബരിമല റിസർവ് വനത്തിന് തീയിട്ടയാള്‍ അറസ്റ്റില്‍ 

    പത്തനംതിട്ട: ശബരിമല റിസർവ് വനത്തിന് തീയിട്ടയാള്‍ അറസ്റ്റിൽ.വടശ്ശേരിക്കര റേഞ്ചിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ മണിമരുതികൂട്ടം ഭാഗത്ത് റിസർവ് വനത്തിന് തീയിട്ട കൊടിയാട്ട് വീട്ടില്‍ അനിലാണ് (46) അറസ്റ്റിലായത്.  വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു. പ്രദേശവാസികളില്‍ നിന്ന് ലഭിച്ച വിവരമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. പത്തനംതിട്ട ജുഡീഷ്യല്‍ സെക്കൻഡ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

    Read More »
  • India

    ട്രെയിനിലെ കൂട്ടക്കൊല: രണ്ട് ആര്‍.പി.എഫുകാരെ പുറത്താക്കി

    മുംബൈ: കഴിഞ്ഞ ജൂലായ് 31ന് ജയ്പുർ- മുംബൈ സെൻട്രല്‍ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും ആർ.പി.എഫ് കോണ്‍സ്റ്റബിള്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ രണ്ടുപേരെ പുറത്താക്കി. കോണ്‍സ്റ്റബിള്‍മാരായ അമയ് ആചാര്യ, നരേന്ദ്ര പാർമർ എന്നിവരെയാണ് ആർ.പി.എഫ് മുംബയ് ഡിവിഷൻ സീനിയർ ഡിവിഷനല്‍ സെക്യൂരിറ്റി കമ്മിഷണർ പുറത്താക്കിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിലെ പരാജയം ചൂണ്ടിക്കാട്ടിയാണ് നടപടി. വെടിവയ്പ് നടത്തിയ ചേതൻസിംഗ് ചൗധരിയെ സർവിസില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. പ്രതി മഹാരാഷ്ട്രയിലെ അകോല ജയിലിലാണ്. മുസ്ലിങ്ങളായ മൂന്ന് യാത്രക്കാരെ തിരഞ്ഞുപിടിച്ച്‌ വെടിവയ്ക്കുകയായിരുന്നു.

    Read More »
Back to top button
error: