പത്തനംതിട്ട: കടമ്മനിട്ട ലോ കോളജിലെ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫ് പൊലീസില്‍ കീഴടങ്ങി. കേസില്‍ ഒന്നാം പ്രതി കൂടിയായ ജയ്‌സണ്‍ ജോസഫിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റു ചെയ്യാത്തതില്‍ വിമര്‍ശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്. സിപിഎം പെരുനാട് ഏരിയ കമ്മിറ്റിയംഗമാണ് ജയ്സണ്‍.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണു ജയ്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബര്‍ 20നാണ് നിയമ വിദ്യാര്‍ഥിനിക്ക് മര്‍ദനമേറ്റത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറാകാതിരുന്നതും നേരത്തെ വിവാദമായിരുന്നു. 13നു മുന്‍പു പൊലീസില്‍ കീഴടങ്ങാന്‍ ജയ്‌സനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സമരത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം കോളജില്‍നിന്നു പുറത്താക്കി.