വേഷം കെട്ടലും കടലില്‍ ചാടുന്നതും ബിരിയാണി വയ്ക്കലും അല്ലാതെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാഹുൽ എന്താണ് ചെയ്തതെന്നും ഗണേഷ്കുമാർ ചോദിച്ചു.കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് (ബി) നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്ന ഗണേഷ് കുമാർ.
ബിജെപിയുടെ വിചാരം പട്ടിണിക്കിട്ടാല്‍, ഞെരിച്ച് അമർത്തിയാല്‍ വോട്ടു ചെയ്യുമെന്നാണ്.അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. മലയാളി മണ്ണ് വാരിത്തിന്നാലും ബിജെപിക്ക് വോട്ടു ചെയ്യില്ല. വിരട്ടുന്നവന് വോട്ടു ചെയ്യില്ല, അതാണ് മലയാളി. പേടിപ്പിച്ച് മലയാളികളുടെ വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ട. പണത്തിന്റെ കൊഴുപ്പാണ് ബിജെപിക്ക്.
തിരുവനന്തപുരത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി മുതലാളിയാണ്.സ്വർണത്തളിക ഉള്ളയാളാണ് തൃശൂരില്‍ മത്സരിക്കുന്നത്. കോടിക്കണക്കിനു രൂപ മുടക്കി ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തുമ്ബോള്‍ അതു വാങ്ങി നക്കിക്കൊണ്ട് പോകുന്ന കോണ്‍ഗ്രസുകാരനെ ഈ തിരഞ്ഞെടുപ്പില്‍ മാറ്റി നിർത്തണം. ബിജെപിക്കെതിരെ ഇന്ത്യയില്‍ പോരാടൻ കരുത്തുള്ളത് ഇടതുപക്ഷത്തിന് മാത്രമാണ്.”- ഗണേഷ് പറഞ്ഞു.