Month: March 2024

  • Kerala

    സിപിഐഎം മെമ്ബര്‍ഷിപ്പ് പുതുക്കാൻ താത്പര്യമില്ല, ബിജെപിയിലേക്കുമില്ല: എസ് രാജേന്ദ്രൻ

    തൊടുപുഴ: സിപിഎം അംഗത്വം പുതുക്കാൻ താത്പര്യമില്ലെന്ന് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ.സിപിഎം നേതാക്കളെത്തി മെമ്ബർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാർട്ടി അംഗത്വം പുതുക്കാൻ താത്പര്യമില്ലെന്നും അതിനർത്ഥം ബിജെപിയില്‍ പോകുമെന്നല്ലെന്നും പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും രാജേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു.എന്നാൽ താൽപ്പര്യമില്ലെന്ന് അവരോട് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥി എ രാജയെ തോല്‍പ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് എസ് രാജേന്ദ്രനെ സിപിഎമ്മില്‍നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാല്‍ 2023 ജനുവരിയില്‍ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായില്ല. ‘എന്റെ മാനസിക വിഷമത്തിന്റെ ഭാഗമായുള്ള തീരുമാനമാണ്. അനുഭവിച്ചത് ഞാനാണ്. എന്നെ പ്രവർത്തിപ്പിക്കരുതെന്ന് കരുതിയ ആളുകളും ചതി ചെയ്ത ആളുകളോടൊപ്പം നില്‍ക്കാനും ഇരിക്കാനും പ്രയാസമുണ്ട്.അവരു തന്നെയാണ് ഞാൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നതും.എന്നാല്‍ ബിജെപിയിലേക്കെന്ന പ്രചാരണം തെറ്റാണെന്നും നിലവില്‍ അത്തരം കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ലെന്നും’ രാജേന്ദ്രൻ പറഞ്ഞു.

    Read More »
  • Kerala

    തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിയ്ക്ക് ദാരുണാന്ത്യം

    കോട്ടയം: തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിയ്ക്ക് ദാരുണാന്ത്യം.തലയോലപ്പറമ്ബ് ദേവി കൃപയില്‍ അരുണിന്റെ ഭാര്യ രാധിക(36) ആണ് മരിച്ചത്. വൈകിട്ട് നാലോടെയായിരുന്നു സംഭവം.പെട്ടെന്നുതന്നെ പ്രദേശവാസികള്‍ ചേർന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗത്ത് ഇന്ത്യൻ ബാങ്ക് കരിങ്കുന്നം ബ്രാഞ്ച് മനേജരാണ് രാധിക.പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    കാട്ടാനകളെ തടയാൻ ഒടുവിൽ കുളംകുഴിച്ച് വനംവകുപ്പ്

    അലനല്ലൂർ: വന്യജീവികള്‍ കുടിവെള്ളം തേടി നാട്ടിലേക്കിറങ്ങാതിരിക്കാന്‍ ഒടുവിൽ വനത്തിനുള്ളില്‍ കുളം കുഴിച്ച് വനംവകുപ്പ്. സൈലന്റ് വാലി വനത്തില്‍ തിരുവിഴാംകുന്ന് കരടിയോട് ഭാഗത്താണ് വനംവകുപ്പ് കുളം നിർമിച്ചത്. കരടിയോട് വഴി കാട്ടാനകള്‍ വെള്ളം തേടി നാട്ടിലേക്കിറങ്ങുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. സൈലന്റ്‌വാലി റേഞ്ചും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനും സംയുക്തമായി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ അഞ്ചുമീറ്റര്‍ നീളത്തിലും വീതിയിലും രണ്ട് മീറ്റര്‍ ആഴത്തിലുമാണ് കുളം ഒരുക്കിയത്. ചതുപ്പിനടുത്തായതിനാല്‍ കുളം നിലവില്‍ ജലസമൃദ്ധമാണ്. സമീപത്തെ നീര്‍ച്ചാലിലും വെള്ളം കെട്ടി നിര്‍ത്തിയിട്ടുള്ളതിനാല്‍ വന്യജീവികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. വനവികസന ഏജന്‍സിയില്‍ നിന്നും താല്‍ക്കാലികമായി ലഭിച്ച തുക വിനിയോഗിച്ചാണ് കുളം നിർമിച്ചത്. കാലവര്‍ഷം ദുര്‍ബലപ്പെട്ടതിനൊപ്പം ഇടമഴ ലഭിക്കാത്തതിനാലും വനത്തിനകത്തും വരള്‍ച്ച രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കിണറുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഏഴോളം ബ്രഷ് വുഡ് തടയണകളും നിര്‍മിച്ചിട്ടുണ്ട്.

    Read More »
  • Kerala

    രമ്യ  ഹരിദാസിനോട് പാട്ട് പാടരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ്

    പാലക്കാട്: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാട്ടുപാടി ജയിച്ച സ്ഥാനാര്‍ത്ഥിയാണ് ആലത്തൂരിലെ രമ്യ ഹരിദാസ്. സിപിഎം കോട്ടയില്‍ ഏവരേയും ഞെട്ടിച്ച്‌ അത്ഭുതവിജയം നേടാന്‍ ഈ യുവ വനിതാ നേതാവിന് സാധിച്ചു. ഇത്തവണയും രമ്യ തന്നെയാണ് ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. എതിരാളി സംസ്ഥാന മന്ത്രിയും സിപിഎം നേതാവുമായ കെ രാധാകൃഷ്ണനും. രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയായതോടെ രമ്യ ഹരിദാസിന്റെ ജയസാധ്യതയ്ക്കും മങ്ങലേറ്റിറ്റുണ്ട്. എതിരാളി കരുത്തനായതോടെ പാട്ടുംപാടി ജയിക്കാന്‍ ഇക്കുറി കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി. ഇതേതുടര്‍ന്ന് രാധാകൃഷ്ണനെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണം വേണമെന്നാണ് നേതൃത്വം രമ്യയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പാട്ടുപാടരുതെന്നും ഉപദേശിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായ രമ്യ സ്വീകരണ വേദികളില്‍ പാട്ട് പാടിയതുമില്ല. ആളുകള്‍ ആവശ്യപ്പെട്ടാല്‍ പോലും പാട്ട് പാടരുതെന്നും ഇത് ജയസാധ്യതയെ ബാധിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

    Read More »
  • India

    ഉത്തർപ്രദേശിലെ ഗാസിപൂരില്‍ ബസിന് തീപിടിച്ച് നിരവധി മരണം

    ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിപൂരില്‍ ബസിന് തീപിടിച്ച് നിരവധി മരണമെന്ന് റിപ്പോർട്ട്.11 കെവി ലെെൻ ബസിന് മുകളില്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. 10 ഓളം പേർ മരിച്ചെന്നാണ് റിപ്പോ‌ർട്ട്. അപകട സമയത്ത് ബസിനുള്ളില്‍ നിന്ന് യാത്രക്കാർക്ക് പുറത്തേക്ക് ചാടാൻ കഴിഞ്ഞിരുന്നില്ല. മുപ്പതിലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.   കോപാഗഞ്ചില്‍ നിന്ന് മഹാഹറിലേക്ക് വിവാഹസംഘവുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബസിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

    Read More »
  • Food

    പുതിയ ട്രിക്ക്! മാവ് അരക്കുന്നതിനു മുന്‍പേ ഇതുപോലെ ചെയ്യൂ; ഇഡ്ഡലി പഞ്ഞി പോലെ സോഫ്റ്റ് ആവും

    മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡലി. ഇഡലിയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചട്ണിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് കോമ്പിനേഷന്‍ ആണ്. എന്നാല്‍ പലരും പറയുന്ന ഒരു പരാതിയാണ് ഇഡലി ഉണ്ടാക്കുമ്പോള്‍ തീരെ സോഫ്റ്റ് ആകുന്നില്ല എന്നുള്ളത്. അതുകൊണ്ട് നമ്മള്‍ ഇന്ന് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് അടിപൊളി സോഫ്റ്റ് ആയിട്ടുള്ള ഒരു ഇഡലിയുടെ റെസിപ്പിയാണ്. ഇഡ്ഡലിക്ക് മാവ് അരക്കുന്നതിനു മുന്‍പേ ഈ പുതിയ ട്രിക്ക് ചെയ്താല്‍ ഇഡലി പൊങ്ങിവരുകയും നല്ല സോഫ്റ്റ് ആകുകയും ചെയ്യും. ഇനി ഇഡലി ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ ഇതുപോലെ ഒന്ന് ഉണ്ടാക്കൂ. സോഫ്റ്റ് ഇഡലി തയ്യാറാക്കാനായി ഒരു പാത്രത്തില്‍ 1 കപ്പ് പച്ചരി, 1/4 കപ്പ് ഉഴുന്ന്, 1/4 ടേബിള്‍ സ്പൂണ്‍ ഉലുവ എന്നിവ വെള്ളം ചേര്‍ത്ത് നന്നായി കഴുകിയെടുക്കുക. അതിനുശേഷം കുറച്ചധികം നല്ല വെള്ളം ചേര്‍ത്ത് നന്നായി അടച്ചു വെക്കുക. ഇത് ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കുക. ഇങ്ങനെ ചെയ്താല്‍ ഇഡലി നല്ല സോഫ്റ്റ് ആയികിട്ടും. അതിനുശേഷം കുതിര്‍ത്തിയ…

    Read More »
  • Kerala

    ഉദ്ഘാടനത്തിനു മുമ്പേ മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ്; ക്രെഡിറ്റ് ഏറ്റെടുക്കാന്‍ എല്‍.ഡി.എഫും ബി.ജെ.പിയും

    മാഹി: ഉദ്ഘാടനത്തിനു മുമ്പേ തലശ്ശേരി- മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി. ഇന്ന് രാവിലെ എട്ട് മണി മുതല്‍ തന്നെ ടോള്‍ പിരിവ് ആരംഭിച്ചു. പാലത്തിന്റെ ഉദ്ഘാടനം പതിനൊന്നുമണിക്ക് ശേഷം പ്രധാനമന്ത്രി ഓണ്‍ലൈനായി നടത്താനിരിക്കെയാണ് ടോള്‍ പിരിവ്. ഉത്തരേന്ത്യയിലുള്ള കമ്പനിക്കാണ് ടോള്‍ പിരിവിന്റെ കരാര്‍. കുളശ്ശേരിക്കടുത്ത് ഒരു സ്ഥലത്താണ് ഇപ്പോള്‍ താല്കാലികമായി ടോള്‍ പ്ലാസ ആരംഭിച്ചിരിക്കുന്നത്. തൊട്ടടുത്ത റീച്ചിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ടോള്‍ പ്ലാസ കല്ല്യാശേരിയിലേക്ക് മാറും. ദേശിയ പാതയില്‍ ഓരോ 60 കി.മീറ്ററിലുമാണ് ടോള്‍ ഏര്‍പ്പെടുത്തേണ്ടതെന്ന ചട്ടമുണ്ടെങ്കിലും 18 കി.മീ പൂര്‍ത്തിയായപ്പോഴേക്കും ടോള്‍ പിരിവ് തുടങ്ങുകയായിരുന്നു. കാര്‍, ജീപ്പ്, വാന് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 60 രൂപയാണ് ടോള്‍ നിരക്ക്. അതേസമയം, നാഷണല്‍ ഹൈവേയുടെ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് രാവിലെ എട്ടുമുതല്‍ ടോള്‍ പിരിവ് ആരംഭിച്ചതെന്ന് ടോള്‍ പിരിവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാഹി ബൈപ്പാസിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ എല്‍.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി. മന്ത്രി മുഹമ്മദ് റിയാസും സ്പീക്കര്‍ എ.എന്‍ ഷംസീറും ഡബിള്‍…

    Read More »
  • Kerala

    ”വടകരയില്‍ നിന്നാല്‍ ജയിച്ചുപോയേനെ; തൃശൂരില്‍ ജാതകപ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം”

    തൃശൂര്‍: തൃശൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നതെന്നും അവര്‍ ആരാണെന്ന് മാധ്യമങ്ങള്‍ തന്നെ പറഞ്ഞാല്‍ മതിയെന്നും പദ്മജ വേണുഗോപാല്‍. തന്നെ വല്ലാതെ ചൊറിഞ്ഞാല്‍ ആ പേരുകള്‍ തുറന്നു പറയുമെന്നും വടകരയില്‍ നിന്നാല്‍ മുരളിയേട്ടന്‍ അവിടെ ജയിച്ച് പോയേനെയെന്നും പദ്മജ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പദ്മജ വേണുഗോപാല്‍. തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമോ? എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ”അദ്ദേഹം തോല്‍ക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ജാതകപ്രകാരം ഇനി സമയം നോക്കണം. എന്നാലേ അത് പറയാന്‍ പറ്റൂ. തൂശൂരില്‍ നല്ല ആളുകളണ്ട്. എന്നാല്‍ ചില വൃത്തികെട്ട നേതാക്കന്‍മാരുണ്ട്. അവരാണ് തന്റെ കാലുവാരിയത്. അവര്‍ തന്നെയാണ് മുരളിയേട്ടന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നത്. അവരുടെ അടുത്ത് നിന്ന് ഓടിപ്പോയതില്‍ സന്തോഷമുണ്ടെന്നും” പദ്മജ പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കാനാണ് സാധ്യതയെന്നും പദ്മജ പറഞ്ഞു. തനിക്ക് ഒന്നും ചെയ്യാന്‍ കഴിവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പറയുന്നത്. പിന്നെ എന്തിനാണ്…

    Read More »
  • Kerala

    സ്‌കൂളില്‍ പോകുന്നതിനിടെ അഞ്ചുവയസുകാരന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്

    പാലക്കാട്: സ്‌കൂളില്‍ പോകുന്നതിനിടെ മണ്ണാര്‍ക്കാട് അഞ്ചുവയസുകാരന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. മണ്ണാര്‍ക്കാട് വിയ്യക്കുറുശ്ശി പച്ചക്കാട് ചേലേങ്കര കൂനല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍-സജിത ദമ്പതികളുടെ മകന്‍ ആദിത്യനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള വിയ്യക്കുറുശ്ശി എല്‍.പി. സ്‌കൂളിലാണ് കുട്ടിപഠിക്കുന്നത്. അമ്മയുടെ സഹോദരിയ്ക്കും സഹോദരന്‍ അനിരുദ്ധനുമൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ റോഡരികില്‍ നിന്ന് കാട്ടുപന്നി കുതിച്ചെത്തുകയായിരുന്നു. കാട്ടുപന്നിയുടെ ഇടിയേറ്റ കുട്ടി തെറിച്ച് വീണു. കൈയ്ക്കും നെറ്റിയിലുമാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്നവര്‍ ബഹളം കൂട്ടിയതോടെ കാട്ടുപന്നി ഓടിമറയുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല. വിവരമറിഞ്ഞ് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈറും സംഘവും ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

    Read More »
  • India

    എസ്.ബി.ഐക്ക് തിരിച്ചടി; ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ നാളെ തന്നെ കൈമാറണമെന്ന് സുപ്രിംകോടതി

    ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി തള്ളി. നാളെ വൈകുന്നേരത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറാനാണ് കോടതി നിര്‍ദേശം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്.ബി.ഐ സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളിയത്. ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന സുപ്രിംകോടതി വിധി വന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും അത് നടപ്പാക്കുന്നതിന് എന്ത് നടപടിയാണ് എസ്.ബി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുപ്രിംകോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്.ബി.ഐയുടെ മുംബൈ ബ്രാഞ്ചില്‍ ഉണ്ടെന്നും അത് പരസ്യപ്പെടുത്താനാണ് നിര്‍ദേശിച്ചിരുന്നതെന്നും കോടതി പറഞ്ഞു. ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്താനുള്ള സുപ്രിംകോടതി ഉത്തരവ് ഭരണകക്ഷിയായ ബി.ജെ.പിക്കും വലിയ തിരിച്ചടിയാണ്. ഇലക്ട്രല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. അതുകൊണ്ട് തന്നെ…

    Read More »
Back to top button
error: