Month: March 2024

  • Local

    കോട്ടയം, ഇടുക്കി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് തുഷാര്‍

    കോട്ടയം: കോട്ടയം, ഇടുക്കി പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബിഡിജെസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഇടുക്കിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫന്‍ സമീപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ അംഗത്വം എടുത്താല്‍ മത്സരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും തുഷാര്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കബറിടം സന്ദര്‍ശനവേളയിലായിരുന്നു തുഷാറിന്റെ പ്രതികരണം. റബ്ബറിന് തറവിലയായി 250 രൂപ നിശ്ചയിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും തുഷാര്‍ പറഞ്ഞു. താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പ് ലഭിച്ചിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കേന്ദ്രം തന്നെ വേണമെന്നും കോണ്‍ഗ്രസും, സി പി എമ്മും റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. സഭാ മേലധ്യക്ഷന്‍ മാരുമായുള്ള കൂടിക്കാഴ്ചയിലും റബര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ എ.ജി തങ്കപ്പന്‍, അറ് സിനില്‍ മുണ്ടപ്പള്ളി, ബിഡിവൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെന്‍സ് സഹദേവന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ പി അനില്‍കുമാര്‍ ഷാജി, ശ്രീ ശിവം, കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി റിജേഷ്…

    Read More »
  • Local

    കോട്ടയം മെഡി. കോളേജിന് എംപിയുടെ ഇടപെടലില്‍ ലഭിച്ചത് 2.60 കോടിയുടെ വികസനം

    കോട്ടയം: പൊതുജീവിതത്തില്‍ ഏറ്റവുമധികം ചാരിതാര്‍ത്ഥ്യമുണ്ടായത് ആതുരാലയങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണെന്ന് തോമസ് ചാഴികാടന്‍ എംപി. അതില്‍ തന്നെ ഏറെ സന്തോഷം നല്‍കുന്നത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. എംപിയുടെ ഇപെടലിലൂടെ ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും തുക ചിലവഴിച്ച് വാങ്ങിയ അഞ്ച് വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളേജിന് സമര്‍പ്പിക്കുകയായിരുന്നു തോമസ് ചാഴികാടന്‍. വീണ്ടും എം പിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയെ ലോക നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ സക്രിയമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ബിപിസിഎല്ലിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് 68 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക ജീവന്‍രക്ഷാ സൗകര്യങ്ങളോടുകൂടിയ അഞ്ച് വെന്റിലേറ്ററുകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറിയത്. നേരത്തെ എംപി ഫണ്ടില്‍ നിന്നും 1.48 കോടി രൂപ ചിലവഴിച്ച് ഓക്സിജന്‍ പ്ലാന്റ്, മൂന്ന വെന്റിലേറ്ററുകള്‍, അനസ്തേഷ്യ മെഷീന്‍, ആംബുലന്‍സ്, കോളേജ് ബസ് എന്നിവ വാങ്ങിയിരുന്നു. ഇതിനു പുറമെ കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്റെ…

    Read More »
  • Kerala

    ”ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും; പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മൂന്നിരട്ടി ഭൂരിപക്ഷം നേടും”

    തിരുവനന്തപുരം: വടകരയില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥി ഇതുപോലെ ചെന്നിറങ്ങിയിട്ടുണ്ടോ? വടകര ഷാഫി പറമ്പിലിനെ വടകര ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു. ഞങ്ങളുടെ ഒരു കണക്ക് കൂട്ടലുകളും പിഴയ്ക്കില്ല. ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കും. ഷാഫി നേടിയതിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കും -പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അേദ്ദഹം. സിദ്ധാര്‍ത്ഥിന്റെ മരണത്തോടെ ഇതുപോലൊരു അക്രമം ഇനിയും ഉണ്ടാകില്ലെന്ന് വിചാരിച്ചു. എന്നാല്‍, കൊയിലാണ്ടിയില്‍ അമലിനെ ഇടി വീട്ടില്‍ എത്തിച്ച് ആക്രമിച്ചു. തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോത്സവത്തിന് എത്തിയ കെ.എസ്.യു നേതാക്കളെയും യൂണിയന്‍ ഭാരവാഹികളെയും എസ്.എഫ്.ഐ ക്രിമിനലുകള്‍ മര്‍ദ്ദിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണ്. അതുകൊണ്ടാണ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താത്തത്. ഇനിയും തുടരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇനിയും തുടര്‍ന്നാല്‍ ഞങ്ങള്‍ തിരിച്ചടിക്കും. ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ക്ക് സംരക്ഷിക്കണം. സി.പി.ഐ സംസ്ഥാന സെക്രട്ടറി…

    Read More »
  • Local

    കിഴക്ക് സൂര്യനുദിക്കുമെങ്കില്‍ ചാഴികാടന്റെ വിജയം സുനിശ്ചിതം: ബിനോയ് വിശ്വം

    കോട്ടയം: ഈ ഭൂലോകത്തെ എല്ലാ പണവും ഒന്നിച്ചു വച്ച് വിളിച്ചാലും ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥിയാണ് തോമസ് ചാഴികാടനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഗ്യാരന്റിയാണിതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം തിരുന്നക്കര മൈതാനത്ത് എല്‍ഡിഎഫ് ലോക്സഭ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു തൂക്ക് സഭ വന്നാല്‍ അദാനിമാര്‍ രംഗത്ത് വരും. അന്നത്തെ ദിവസം എംപിമാര്‍ക്ക് വില പറഞ്ഞാല്‍ കോണ്‍ഗ്രസ് എംപിമാര്‍ കൂടെ പോകില്ലെന്ന് എന്തുറപ്പുണ്ടെന്നും ബിനോയ് വിശ്വം ചോദിച്ചു. മോദിക്കും ബിജെപിക്കും ഹല്ലേലൂയ പാടുന്ന കോണ്‍ഗ്രസാണിന്നുള്ളത്. ഗാന്ധിയേയും നെഹ്റുവിനെയും കോണ്‍ഗ്രസ് മറന്നു. ഇന്ത്യാ മുന്നണിക്ക് കോണ്‍ഗ്രസിനെ ആശ്രയിക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സൂര്യന്‍ കിഴക്കാണ് ഉദിക്കുന്നതെങ്കില്‍ തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിയിലേക്ക് പോകാന്‍ അഡ്വാന്‍സ് വാങ്ങിയവരാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച…

    Read More »
  • Kerala

    കേരളത്തിൽ റമദാൻ നോമ്പിന് നാളെ തുടക്കമാകും

    വിശ്വാസികള്‍ ഇനി റമദാനിന്റെ വിശുദ്ധ നാളുകളിലേക്ക്.കേരളത്തിൽ റമദാൻ നോമ്പിന് നാളെ തുടക്കമാകും. ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്.ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരുമാസം. പരിശുദ്ധിയുടേയും മതസൗഹാര്‍ദത്തിന്റെയും കൂടിച്ചേരലുകളുടെയും കാലം കൂടിയാണ് ഇനിയുള്ള മുപ്പത് ദിനങ്ങള്‍. ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ ഒമ്പതാം മാസമാണ് റംസാൻ എന്നും അറിയപ്പെടുന്ന റമദാൻ, ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിൽ ഒന്നാണ് ഇത്. ഒമാനിലും ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക.അതേസമയം സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഇന്ന് റമദാനു തുടക്കമായി.

    Read More »
  • Kerala

    അടൂരില്‍ വില്ലേജ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    പത്തനംതിട്ട: വില്ലേജ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂരിലാണ് സംഭവം. കടമ്ബനാട് വില്ലേജ് ഓഫീസറായ ഇളംപള്ളിയില്‍ പയ്യനല്ലൂർ കൊച്ചുതുണ്ടില്‍ മനോജ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മനോജിനെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ധ്യാപികയായ ഭാര്യ സ്കൂളിലേക്ക് പോയതിന് ശേഷമാണ് മനോജ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.  തൂങ്ങിനിന്നിരുന്ന മനോജിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശൂരനാട് എല്‍പി സ്‌കൂളിലെ ടീച്ചറാണ് ഭാര്യ. ഒരു മകളുണ്ട്. മനോജ് ഇതിന് മുമ്ബ് ആറന്മുള വില്ലേജ് ഓഫീസിലായിരുന്നു.

    Read More »
  • Lead News

    ക്ഷേമ പെൻഷൻ വിതരണം 15 മുതൽ

    തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു മാർച്ച്‌ 15 ന്‌ വിതരണം ആരംഭിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. ഏപ്രിൽ മുതൽ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കുകയാണ്‌. കേന്ദ സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌ തുടരുകയാണ്‌. നികുതി വിഹിതവും മറ്റ്‌ വരുമാനങ്ങളും നിഷേധിച്ചും, അർഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ്‌ ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ സാമ്പത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്‌പയ്‌ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും ക്ഷേമ പെൻഷൻ അടക്കം ജനങ്ങൾക്ക്‌ ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ്‌ സംസ്ഥാനം മുന്നോട്ടുപോകുന്നത്‌. സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക്‌ അടിയന്തിര പ്രാധാന്യത്തിൽതന്നെ പരിഹാരം ഉണ്ടാക്കാനും, അവരുടെ ആശ്വാസ പദ്ധതികൾ കൃത്യമായിതന്നെ നടപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌.

    Read More »
  • Kerala

    പിക്കപ്പ് വാനിടിച്ച്‌ വഴിയാത്രികന് ദാരുണാന്ത്യം

    കണ്ണൂർ: പിക്കപ്പ് വാനിടിച്ച്‌ വഴിയാത്രികന് ദാരുണാന്ത്യം.രാവിലെ മാച്ചിക്കാട് കമ്യൂണിറ്റി ഹാളിന് സമീപത്താണ് അപകടം.മാച്ചിക്കാട്ടെ സി.ഗോപാലൻ (84)ആണ് മരിച്ചത്. പാതയോരത്ത് നില്‍ക്കുകയായിരുന്ന ഗോപാലനെ അശ്രദ്ധമായി പിന്നിലേക്കെടുത്ത പിക്കപ്പ് വാനിടിക്കുകയായിരുന്നു. അഥിതി തൊഴിലാളികളെയും കൊണ്ടുവന്നതായിരുന്നു വാൻ. പരിക്കേറ്റ ഗോപാലനെ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. ഭാര്യ: പി.ജാനകി. മക്കള്‍: രഘു, രമ, രതി

    Read More »
  • Kerala

    ജോലി തട്ടിപ്പ്: ഇരുപതിലേറെ മലയാളി യുവാക്കള്‍ ലിത്വാനിയയില്‍ കുടുങ്ങി; പേര് മാറ്റി ആലുവയിലെ ഏജൻസി

    ആലുവ: ജോലിക്കായി ഏജൻസി വഴി പണം നല്കി, ലിത്വാനിയയിലെത്തിയ ഇരുപതോളം മലയാളി യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നതായി പരാതി. ജില്ലാ ആശുപത്രി ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന സ്കൈ മെട്രോ എന്ന സ്ഥാപനം വഴി എത്തിയവരാണ് കുടുങ്ങിക്കിടക്കുന്നത്. മൂന്ന് ലക്ഷം രൂപ ഏജൻസിക്ക് കൊടുത്താണ് ഇലക്‌ട്രീഷൻ, വെല്‍ഡിംഗ് ജോലികള്‍ക്കായി എല്ലാവരും ലിത്വാനിയയില്‍ എത്തിയത്. എന്നാല്‍ ആദ്യം ജോലി കിട്ടിയെങ്കിലും മൂന്നാം ദിവസം പിരിച്ചുവിട്ടു.പിന്നീട് ജോലിയില്ലാതെ കുടുങ്ങിയിരിക്കുന്നതായാണ് ഇവർ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. ജെ ടി കണ്‍സ്ട്രക്ഷൻസ് എന്ന പേരിലാണ് അപേക്ഷകരെ ലിത്വാനിയിലേക്ക് അയച്ചത്. പരാതികള്‍ പെരുകിയപ്പോള്‍ സ്കൈ മെട്രോ എന്ന് സ്ഥാപനം പേര് മാറ്റുകയായിരുന്നു. എന്നാല്‍ ജോലി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും സ്വന്തം നിലയ്ക്ക് കഴിവ് തെളിയിച്ച്‌ ജോലി സമ്ബാദിക്കേണ്ടതാണെന്നും സ്കൈ മെട്രോ അധികൃതർ അറിയിച്ചു. മൂന്ന് ലക്ഷം രൂപ വാങ്ങിയെങ്കിലും ഒരു ലക്ഷം രൂപയുടെ രസീതേ നല്‍കിയുള്ളൂവെന്നും പരാതിക്കാർ പറയുന്നു.

    Read More »
  • Kerala

    റബറിന് 250 രൂപ അടിസ്ഥാനവില പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

    കോട്ടയം: റബർ കർഷകർക്ക് അനുകൂലമായ സുപ്രധാന തീരുമാനം കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. റബറിന് 250 രൂപ അടിസ്ഥാനവില പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റബർ കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കേന്ദ്രം തന്നെ വേണം. സഭാ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയിലും റബർ പ്രശ്നങ്ങള്‍ ചർച്ചയായിട്ടുണ്ട്. 250 രൂപ പ്രഖ്യാപനം ഉണ്ടാകുമെന്ന് അവരേയും അറിയിച്ചിട്ടുണ്ട്- തുഷാർ പറഞ്ഞു. ഇടുക്കി, കോട്ടയം ലോക്സഭാ മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. ഇടുക്കിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫൻ സമീപിച്ചിരുന്നു. പാർട്ടിയില്‍ അംഗത്വം എടുത്താല്‍ മത്സരിപ്പിക്കാം എന്ന് അറിയിച്ചിരുന്നു. താൻ കോട്ടയത്തുനിന്നും മാറി മത്സരിക്കില്ല. കോണ്‍ഗ്രസും സിപിഐഎമ്മും റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

    Read More »
Back to top button
error: