Month: March 2024
-
India
കാമുകനോടൊപ്പം കേരളത്തിലെത്തി; ഒടുവിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ
കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനിടിച്ച് ബംഗാള്‍ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച സംഭവം ആത്മഹത്യ എന്ന് സൂചന.അമ്മയുടെയും കുഞ്ഞിൻ്റെയും ഭൗതിക ദേഹം സ്വദേശമായ ബംഗാളില്‍ എത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കാരിത്താസ് മേല്‍പ്പാലത്തിന് സമീപം ട്രയിൻ തട്ടി മരിച്ച വെസ്റ്റ് ബംഗാള്‍ മോഹൻപൂർ അകിബുള്‍ ഇസ്‌ളാമിന്റെ ഭാര്യ രേഷ്മ കൗത്താൻ (27), ഇവരുടെ ആറു വയസുള്ള കുട്ടി രുകായത്ത് മല്ലിക്ക് എന്നിവരുടെ മൃതദേഹമാണ് നാട്ടില്‍ എത്തിച്ച് സംസ്കരിച്ചത്. ഭർത്താവിൻ്റെ അമിത മദ്യപാനത്തില്‍ മനം നൊന്താണ് ഇവർ കുട്ടിയെയുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സമ്ബന്ന കുടുംബാംഗമായ രേഷ്മ കൗത്താൻ അകിബുള്‍ ഇസ്‌ളാമുമായി പ്രണയത്തിലായിരുന്നു. ശേഷം ഇരുവരും കേരളത്തിലേയ്ക്ക് ഒളിച്ചോടി പോരുകയായിരുന്നു. എന്നാല്‍ , അമിത മദ്യപാനത്തെ തുടർന്ന് വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് മാനസിക വിഷമത്തെ തുടർന്ന്, രേഷ്മ കുഞ്ഞിനെയുംകൊണ്ട് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. ഇരുവരുടെയും ഭൗതിക ദേഹം കോട്ടയം…
Read More » -
India
നരേന്ദ്രമോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം: പ്രതിഷേധം അറിയിച്ച് ചൈന
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദർശനത്തില്‍ നയതന്ത്രതലത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ചൈന. ഇന്ത്യയുടെ നീക്കം അതിർത്തിവിഷയം സങ്കീർണമാക്കുകയേ ഉള്ളൂവെന്നും ചൈനീസ് വക്താവ് വാങ് വെൻബിൻ പറഞ്ഞു. മാർച്ച് ഒൻപതിനാണ് പ്രധാനമന്ത്രി അരുണാചല്‍പ്രദേശ് സന്ദർശിച്ചത്.സമുദ്രനിരപ്പില്‍നിന്ന് 13,000 അടി ഉയരത്തിലുള്ള, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇരട്ടവരി തുരങ്കപാതയായ സേല തുരങ്കപാത അദ്ദേഹം രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തിരുന്നു.
Read More » -
Kerala
കൂട്ടുകാര്‍ക്കൊപ്പം തലശ്ശേരി- മാഹി ബൈപ്പാസ് കാണാനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥി പാലത്തിന് മുകളില്‍നിന്ന് വീണ് മരിച്ചു
ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍ (18) ആണ് മരിച്ചത്. തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപ്പാസ് കൂട്ടുകാര്‍ക്കൊപ്പം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുഹമ്മദ് നിദാല്‍. പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ നിദാല്‍ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നജീബിന്റെയും നൗഷിനയുടെയും മകനാണ്. സഹോദരി: നിദ.
Read More » -
India
പാക് വനിതക്ക് കപ്പല്‍ നിർമാണശാലയുടെ രഹസ്യവിവരങ്ങള്‍ ചോർത്തിനല്‍കി; യുവാവ് അറസ്റ്റിൽ
മുംബൈ: പാക് ചാരവനിതക്ക് മസ്ഗാവ് കപ്പല്‍ നിർമാണശാലയുടെ രഹസ്യവിവരങ്ങള്‍ ചോർത്തിനല്‍കിയ ജീവനക്കാരനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റുചെയ്തു. സ്ട്രക്ചറല്‍ ഫാബ്രിക്കേറ്ററായ കല്‍പേഷ് ബായികറാണ് (31) അറസ്റ്റിലായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട വനിതക്ക് കപ്പല്‍ നിർമാണശാലയിലെ പ്രധാന മേഖലയെ കുറിച്ചുള്ള വിവരം ചോർത്തി നല്‍കിയെന്നും ഇവർ പാകിസ്താൻ ഇന്റലിജൻസ് ഓപറേറ്റീവ്സ് (പി.ഐ.ഒ) അംഗമാണെന്നും എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. കല്‍പേഷ് വിവരങ്ങള്‍ ചോർത്തി നല്‍കിയതിന് പണം കൈപ്പറ്റിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Read More » -
Kerala
ഒരു വർഷത്തിനിടെ 17 ലക്ഷം യാത്രക്കാർ; ലോകത്തിന് അത്ഭുതകരമായി കൊച്ചി വാട്ടർ മെട്രോ
കൊച്ചി: ഒരു വർഷത്തിനിടെ 17 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ.വെറും ഇരുപത് കിലോമീറ്റർ താഴെയുള്ള യാത്രക്കായാണ് ഇത്രയധികം ജനപങ്കാളിത്തം. 78 ബാറ്ററി-ഓപ്പറേറ്റഡ് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ വഴി കൊച്ചിയിലെ 10 ദ്വീപ് സമൂഹങ്ങളെ മെയിൻലാൻ്റുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനവും ഏഷ്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണിത്. 26 ഏപ്രിൽ 2023 ന് ആയിരുന്നു കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചത്.2016-ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് വൈറ്റിലയ്ക്കും ഇൻഫോപാർക്കിനും ഇടയിലുള്ള ആദ്യ പാത 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു 2023 ഏപ്രിൽ 25-ന് പ്രധാനമന്ത്രി ഇത് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും 26-ന് യാത്രക്കാർക്കായി തുറന്നുകൊടുക്കുകയും ചെയ്തു. വാട്ടർ മെട്രോ സംവിധാനത്തിൻ്റെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയും കൂടിയ ടിക്കറ്റ് ചാർജ് 40 രൂപയുമാണ്.ഓഹരി പങ്കാളിത്തത്തിൻ്റെ 74% കേരള സർക്കാരിൻ്റെയും 26% കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെയും (കെഎംആർഎൽ) ഉടമസ്ഥതയിലാണ്. കെഎംആർഎൽ ആണ് ഇത് പ്രവർത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും. ഒരേസമയം 100 പേർക്ക് (50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും) സഞ്ചരിക്കാവുന്ന ബോട്ടുകളാണ് കൊച്ചി വാട്ടർ…
Read More » -
NEWS
കോട്ടയം പാമ്പാടി സ്വദേശിനിയായ നഴ്സ് ബ്രിട്ടനില്‍ അന്തരിച്ചു
യുകെയിലെ കേംബ്രിജിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം പാമ്പാടി തേരകത്ത് ഹൗസിൽ അനീഷ് മാണിയുടെ ഭാര്യ ടീന സൂസൻ തോമസ് (37) ആണ് വിട പറഞ്ഞത്. കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കാൻസർ രോഗം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 2020 ലാണ് ടീന ബ്രിട്ടനില്‍ എത്തുന്നത്. രണ്ട് മക്കളുണ്ട്. കാൻസർ രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ടീനയുടെ മാതാപിതാക്കള്‍ യുകെയില്‍ എത്തിയിരുന്നു. കേംബ്രിജില്‍ സെന്റ് ഇഗ്‌നാഷിയസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങള്‍ ആണ് ടീനയും കുടുംബവും. സംസ്കാരം നാട്ടില്‍ നടത്താനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. യുകെയിലെ തുടർ നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചാലുടൻ മൃതദേഹം നാട്ടില്‍ എത്തിക്കും. സംസ്കാരം മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലില്‍ പിന്നീട് നടക്കും.
Read More » -
Kerala
ക്ഷേമ പെൻഷൻ: ഒരു മാസത്തെ തുക വിതരണം വെള്ളിയാഴ്ച തുടങ്ങും, കുടിശ്ശിക ഏപ്രിൽ മുതൽ
തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ തുക അനുവദിച്ച് ധന വകുപ്പ്. സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ കുടിശ്ശികയിലെ ഒരു മാസത്തെ ഗഡു ഈ മാസം 15 മുതൽ വിതരണം ചെയ്യുമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇനി ശേഷിക്കുന്ന കുടിശ്ശിക ഏപ്രിൽ മുതൽ വിതരണം കൃത്യമായി നടക്കുമെന്നു ധന വകുപ്പ് വ്യക്തമാക്കുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. ഇതോടെ ആറ് മാസത്തെ പെന്‍ഷന്‍, കുടിശികയുണ്ടാവും. എങ്കിലും ഏപ്രില്‍ മാസം മുതല്‍ പെന്‍ഷന്‍ വിതരണം മുടക്കമില്ലാതെ നടക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഏപ്രില്‍ മുതല്‍ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Read More » -
India
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു, കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി; എന്താണ് ഈ ബില്‍, ഇത് പൗരത്വത്തെ എങ്ങനെ ബാധിക്കും എന്നും അറിയുക
രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. നിയമ ഭേദഗതിയുടെ ചട്ടങ്ങളും നിലവില്‍ വന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിൽ നൽകിയ പ്രധാന വാഗ്ദാനമായിരുന്നു ഇന്ത്യയിൽ പൗരത്വ നിയമം ഭേദഗതി ചെയ്തു നടപ്പിലാക്കും എന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാവില്ലെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള നടപടിയാണെന്നും പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളെ വിഭജിക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ് ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണമെന്നും മുഖ്യമന്ത്രി കുറിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ…
Read More »

