KeralaNEWS

പിക്കപ്പ് വാനിടിച്ച്‌ വഴിയാത്രികന് ദാരുണാന്ത്യം

കണ്ണൂർ: പിക്കപ്പ് വാനിടിച്ച്‌ വഴിയാത്രികന് ദാരുണാന്ത്യം.രാവിലെ മാച്ചിക്കാട് കമ്യൂണിറ്റി ഹാളിന് സമീപത്താണ് അപകടം.മാച്ചിക്കാട്ടെ സി.ഗോപാലൻ (84)ആണ് മരിച്ചത്.

പാതയോരത്ത് നില്‍ക്കുകയായിരുന്ന ഗോപാലനെ അശ്രദ്ധമായി പിന്നിലേക്കെടുത്ത പിക്കപ്പ് വാനിടിക്കുകയായിരുന്നു.

Signature-ad

അഥിതി തൊഴിലാളികളെയും കൊണ്ടുവന്നതായിരുന്നു വാൻ. പരിക്കേറ്റ ഗോപാലനെ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. ഭാര്യ: പി.ജാനകി. മക്കള്‍: രഘു, രമ, രതി

Back to top button
error: