പത്തനംതിട്ട: വില്ലേജ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂരിലാണ് സംഭവം.
കടമ്ബനാട് വില്ലേജ് ഓഫീസറായ ഇളംപള്ളിയില്‍ പയ്യനല്ലൂർ കൊച്ചുതുണ്ടില്‍ മനോജ് (47) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മനോജിനെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ധ്യാപികയായ ഭാര്യ സ്കൂളിലേക്ക് പോയതിന് ശേഷമാണ് മനോജ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
തൂങ്ങിനിന്നിരുന്ന മനോജിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശൂരനാട് എല്‍പി സ്‌കൂളിലെ ടീച്ചറാണ് ഭാര്യ. ഒരു മകളുണ്ട്. മനോജ് ഇതിന് മുമ്ബ് ആറന്മുള വില്ലേജ് ഓഫീസിലായിരുന്നു.