IndiaNEWS

രഥോത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; ഏഴുപേര്‍ അറസ്റ്റില്‍

ചെന്നൈ: ഉത്സവം കാണാനെത്തിയ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഏഴുപേർ അറസ്റ്റില്‍.

തമിഴ്നാട്ടിലെ വെള്ളക്കോവിലിലാണ് സംഭവം. ഘോഷയാത്രയില്‍ പങ്കെടുക്കാനായെത്തിയ പെണ്‍കുട്ടിയെ ഏഴു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. പ്രതികളെല്ലാവരും പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി.

Signature-ad

മാർച്ച്‌ ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവിടെ വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തില്‍ പങ്കെടുക്കാൻ പെണ്‍കുട്ടി ഗ്രാമത്തിലെത്തിയപ്പോള്‍ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് തമിഴ്‌നാട് പോലീസിൻ്റെ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: