കേരളത്തിലെ എൻ.ഡി.എ സഖ്യത്തിലെ ഒരു ഘടകക്ഷി സീറ്റ് വില്ക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായാണ് പി.സി.ജോർജിന്റെ പുതിയ പടപ്പുറപ്പാട്.സീറ്റ് നല്‍കാമെന്ന ഉറപ്പില്‍ ഒരു നേതാവിനോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ജോർജിൻെറ ആരോപണം.
ആരോപണത്തിൻെറ കുന്തമുന നീളുന്നത് ബി.ഡി.ജെ.എസ് നേതൃത്വത്തിന് നേരെയാണെന്ന് ഏറെക്കുറെ വ്യക്തമാണെങ്കിലും പാർട്ടി ഏതാണെന്ന് വെളിപ്പെടുത്താൻ ജോർജ് കൂട്ടാക്കിയിട്ടില്ല.മുന്നണയിലെ എല്ലാ ഘടകകക്ഷികളെയും പറ്റിയല്ല ആക്ഷേപം ഉന്നയിക്കുന്നതെന്നും സീറ്റ് വില്ക്കാൻ നോക്കിയ പാർട്ടി ഏതാണെന്ന് വ്യക്തമായി അറിയാമെന്നും ഇപ്പോള്‍ പേര് പറയുന്നില്ല എന്നുമാണ് ജോർജിന്റെ പ്രതികരണം. സീറ്റ് കച്ചവടത്തെപ്പറ്റി ബി.ജെ.പി ദേശിയ-സംസ്ഥാന നേതൃത്വങ്ങളെ പരാതി അറിയിച്ചതായും പി.സി.ജോർജ് പറഞ്ഞു.
പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിയാകുന്നതിന് തടയിട്ടെന്ന സംശയത്തില്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് നേതൃത്വത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് കൂടിയായ പി സി ജോർജ്.