തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു എന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ബംഗാളിൽ നിന്നുള്ള ചിത്രം.
അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെ ചിത്രം ഡിലീറ്റ് ചെയ്തു. എന്നാല്‍ അതിന് മുമ്ബ് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം വൈറലായി മാറിയിരുന്നു.
‘കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ആവേശത്തോടെ. തൃശൂരില്‍ ശ്രീ. സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു’ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രത്തില്‍ ബി.ജെ.പി പതാക കൈയില്‍ പിടിച്ച പ്രായമായ സ്ത്രീയും ഒരു ബാലികയുമാണ് ഉള്ളത്. ചിത്രം ഒറ്റനോട്ടത്തില്‍ തന്നെ കൊൽക്കത്തയിൽ നിന്നുള്ളതാണെന്ന് വ്യക്തമാണ്.
ചിത്രം ഡിലീറ്റ് ചെയ്തെങ്കിലും ഉള്ളടക്കം ലഭ്യമല്ല എന്നെഴുതിക്കാണിച്ച് പോസ്റ്റ് ഇപ്പോഴും സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലുണ്ട്.
നേരത്തെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പദയാത്രയില്‍ കേന്ദ്ര സര്‍ക്കാര്‍ അഴിമതിക്ക് പേരുകേട്ടവരാണെന്ന ഗാനം പ്ലേ ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു