KeralaNEWS

മലബന്ധത്തിന് പരിഹാരം ഇത്രമാത്രം!

ലബന്ധം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. അത്രക്ക് പ്രശ്‌നങ്ങളാണ് ഇത് മൂലം പലരിലും ഉണ്ടാവുന്നത്. പലപ്പോഴും മലബന്ധം മൂലം ബുദ്ധിമുട്ടുന്നവര്‍ ഇതിനെ പരിഹരിക്കുന്നതിന് പല മാര്‍ഗ്ഗങ്ങളും തേടാറുണ്ട്. എന്നാല്‍ ഇത് പിന്നീട് വയറിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് പലരേയും എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം.
 
പനനൊങ്ക്

ജലാംശം ഏറെ അടങ്ങിയ പനനൊങ്ക് വേനല്‍ക്കാലത്ത് മാത്രമല്ല, ഏത് കാലത്തും കഴിയ്ക്കാവുന്ന സൂപ്പര്‍ ഫ്രൂട്ട് തന്നെയാണ്.കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍, കാല്‍സ്യം, ഫൈബര്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, എ, ഇ, കെ എന്നിവയും അടങ്ങിയതാണിത്. അയേണ്‍, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്.

ഇതിന്റെ പ്രധാന ഗുണം ശരീരവും വയറും തണുപ്പിയ്ക്കുക എന്നതു തന്നെയാണ്.ഇത് ദഹനാരോഗ്യത്തിന് ഏറെ ഗുണം നല്‍കും.കുടല്‍ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. നാരുകളാല്‍ സമൃദ്ധമായതിനാല്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലത്.

Signature-ad

കടല

കടലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് ഇതുകൊണ്ടുതന്നെ ഇത് നല്ല ദഹനത്തിനും സഹായിക്കുന്ന ഒന്നാണ്. ഇതില്‍ സോലുബിള്‍ ഫൈബറാണ് ഉള്ളത്. ഇതാണ് കൂടുതല്‍ സഹായകമാകുന്നത്. വയറിലെ ആരോഗ്യകരമായ ബാക്ടീരിയകള്‍ക്ക് ഇത് ഏറെ നല്ലതുമാണ്. കോളന്‍ ക്യാന്‍സര്‍, ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം എന്നിവയ്ക്ക് ഇതേറെ ഗുണം നല്‍കും. നല്ല ശോധന നല്‍കുന്ന ഒന്നു കൂടിയാണിത്.

പഴങ്കഞ്ഞി

പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് മലബന്ധത്തെ അകറ്റാൻ സഹായിക്കും.വേനല്‍ക്കാലത്ത് ശരീരവും ഒപ്പം വയറും തണുക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണ വസ്തുവാണ് പഴങ്കഞ്ഞി. വയറിനുണ്ടാകുന്ന അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണിത്. ചോറ് വെള്ളത്തിലിട്ടു വയ്ക്കുമ്പോള്‍ സെലേനിയം, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ ലഭ്യമാകുന്നു. സെലേനിയം ക്യാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. അയേണ്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ വിളര്‍ച്ച ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.

ബീൻസ്

വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഗ്രീൻ ബീൻസ് ചർമത്തിന്റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. തലമുടി കൊഴിച്ചിലുള്ളവർക്കും നഖം പൊട്ടിപ്പോകുന്ന പ്രശ്നമുള്ളവർക്കുമെല്ലാം ഇത് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. അയൺ ധാരാളം അടങ്ങിയ ഗ്രീൻ ബീൻസ് കഴിക്കുന്നത് വിളർച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊർജം ലഭിക്കാനും സഹായിക്കും. നാരുകൾ ധാരാളമുള്ളതിനാൽ തന്നെ മലബന്ധം ഉള്ളവർക്ക് ഏറെ നല്ലതാണ് ഇത്.

സാലഡ് വെള്ളരി

സാലഡ് വെള്ളരി കഴിക്കുന്നത് ദഹനം സുഖപ്രദമാക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവു കൂട്ടുന്നതുകൊണ്ടു തന്നെ മലബന്ധം പോലുള്ള രോഗാവസ്ഥകൾ തടയാം. സാലഡ് വെള്ളരിയിൽ നാരുകളുടെ അംശവും വളരെ കൂടുതലാണ്.

 പെക്ടിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയയെ ഇത് ഏറെ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകൾ ഒരു ജെൽ പോലെ ആമാശയത്തിലേക്ക് അലിഞ്ഞ് ദഹനപ്രക്രിയയെ സാവധാനത്തിലാക്കുന്നു.

ചൂടൂള്ള നാരങ്ങാവെള്ളം

നാരങ്ങ  ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളം എടുത്ത് അതില്‍ അല്‍പം നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. അര ടീസ്പൂണ്‍ ഉപ്പും ചേര്‍ക്കാവുന്നതാണ്. ഇത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിലുപരി ഇത് മലബന്ധം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഏറെ ഉത്തമമാണ്.

ആവണക്കെണ്ണ

മലബന്ധത്തെ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ആണവക്കെണ്ണ. എന്നാല്‍ ഒരു കാരണവശാലും ഇതിന്റെ അളവ് വര്‍ദ്ധിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
തേൻ
തേൻ കഴിക്കുന്നത് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് തേന്‍. തേന്‍ ദിവസവും രണ്ട് സ്പൂണ്‍ വീതം മൂന്ന് നേരം കഴിക്കുക. തേനിനോടൊപ്പം അല്‍പം നാരങ്ങ നീരും കൂടി ചേര്‍ക്കുന്നത് ഫലം ഇരട്ടിയാക്കും. ഇത് വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ട് മലബന്ധം എന്ന പ്രശ്‌നത്തെ പേടിക്കേണ്ട ആവശ്യമില്ല!

Back to top button
error: