
കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് റോഡിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുകയായിരുന്ന ആര്യനാട്, കോട്ടയ്ക്കകം, വയലരിക്കത്ത് വീട്ടില്‍ അജീഷ് (38), ആര്യനാട്, കഞ്ഞിരംമൂട്, കുമാർ ഭവനില്‍ ദിനീഷ് (34), ആര്യനാട്, കോട്ടയ്ക്കകം, തടിക്കട വീട്ടില്‍ ശ്രീനുകുമാർ (34) എന്നിവർക്കാണ് പരിക്കേറ്റത്.
മൂന്ന് ബൈക്കുകളില്‍ ആയുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഒരാള്‍ക്ക് വെട്ടേല്‍ക്കുകയും മറ്റുള്ളവരെ വടി ഉപയോഗിച്ച് അടിച്ച് വീഴ്ത്തുകയുമായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ആക്രമണത്തില്‍ കരാറുകാരന് ശ്രീദാസ്, ശലോമോൻ, ഷിബു, നടരാജൻ, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആര്യനാട് സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീദാസിന്റെ മൊബൈല്‍ ഫോണും അജീഷിന്റെ രണ്ടു പവന്റെ മാലയും നഷ്ടമായതായും പരാതിയുണ്ട്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.