പത്മജ വേണുഗോപാല്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. പത്മജയുമായി ബിജെപി നേതാക്കള്‍ ചർച്ച പൂർത്തിയാക്കി കഴിഞ്ഞു. കോണ്‍ഗ്രസിനെ കൈവിടുന്നതിന് പകരം രാജ്യസഭാ സീറ്റാണ് കേന്ദ്ര ഭരണ പാർട്ടി കോണ്‍ഗ്രസ് നേതാവായ മുൻ മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഓഫർ ചെയ്തിരിക്കുന്നത്. ഇത് അംഗീകരിച്ച പത്മജ ഒരു കേന്ദ്ര സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍.
ഇന്നോ നാളെയോ ബിജെപി ആസ്ഥാനത്തെത്തി അവർ അംഗത്വം സ്വീകരിക്കും എന്നാണ് സൂചന. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
ബിജെപിയില്‍ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്ന പോസ്റ്റും പത്മജ ഡിലീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങള്‍ പത്മജ നിഷേധിച്ചിരുന്നു.
ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് അവർ പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഈ പോസ്റ്റാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.