KeralaNEWS

കോട്ടയത്ത് വീടിന്റെ മേല്‍ക്കൂര പൊളിച്ചുകയറി മോഷണം; ദമ്ബതികള്‍ അറസ്റ്റില്‍

കോട്ടയം: വീടിന്റെ ഓട് പൊളിച്ച്‌ അകത്ത് കയറി വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസില്‍ ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കുറവിലങ്ങാട് കാളികാവ് നമ്ബൂശ്ശേരി കോളനി ഭാഗത്ത് പാറയില്‍ വീട്ടില്‍ ജനാർദ്ദനൻ (46), ഭാര്യ നൈസി (45) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കുര്യനാട് ഭാഗത്തുള്ള ആള്‍താമസം ഇല്ലാത്ത വീടിന്റെ മേല്‍ക്കൂരയിലെ ഓട് പൊളിച്ച്‌ അകത്തുകടന്ന് വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും കവരുകയായിരുന്നു.

Signature-ad

പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: