IndiaNEWS

പുനലൂരിന് സമീപം തീവണ്ടിയപകടമൊഴിവാക്കിയ  ദമ്ബതിമാര്‍ക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ച്‌ സ്റ്റാലിൻ

ചെന്നൈ: പുനലൂരിന് സമീപം വൻ തീവണ്ടിയപകടമൊഴിവാക്കാനായി പ്രവര്‍ത്തിച്ച ദമ്ബതിമാര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

ഷണ്‍മുഖം (66), ഭാര്യ അമ്മാള്‍ എന്നിവർക്കാണ് പരിതോഷികം പ്രഖ്യാപിച്ചത്.പുനലൂർ- ചെങ്കോട്ട റൂട്ടിൽ  റെയില്‍പ്പാളത്തിലേക്ക് ലോറി മറിഞ്ഞ ശബ്ദംകേട്ട് ദമ്ബതിമാർ ഓടിയെത്തി അതുവഴിവന്ന തീവണ്ടിയെ ചുവപ്പ് തുണിചുറ്റിയ ടോർച്ചടിച്ച്‌ നിർത്തിച്ചിരുന്നു.

Signature-ad

തിരുവനന്തപുരത്തുനിന്ന് തിരുനെല്‍വേലിയിലേക്ക് പ്ലൈവുഡുമായി പോയ ലോറിയാണ് റെയില്‍പ്പാളത്തിലേക്ക് മറിഞ്ഞത്. ലോറിമറിഞ്ഞ് ഡ്രൈവർ മണികണ്ഠൻ സംഭവസ്ഥലത്ത് മരിച്ചിരുന്നു.

ശബ്ദം കേട്ടെത്തിയ ഷണ്‍മുഖവും ഭാര്യയും ചെങ്കോട്ടയില്‍നിന്ന് പുനലൂരിലേക്ക് പോകുന്ന  തീവണ്ടിക്ക് അപായസൂചന നല്‍കി. അതുകണ്ട് ലോക്കോ പൈലറ്റിന് അപകടസ്ഥലത്തിന് 100 മീറ്റർ മുമ്ബേ തീവണ്ടി നിർത്താനായി.

ഷണ്‍മുഖത്തിന്റെയും അമ്മാളിന്റെയും അവസരോചിതമായ പ്രവർത്തനത്തിലൂടെ വൻ തീവണ്ടിയപകടമാണ് ഒഴിവാക്കാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: