SportsTRENDING

സന്തോഷ് ട്രോഫി: അരുണാചലിനെ കീഴടക്കി കേരളം (2-0) ; ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു 

ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആതിഥേയരായ അരുണാചലിനെ കീഴടക്കി ക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് എയില്‍ ബുധനാഴ്ച നടന്ന മേഘാലയ – ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കേരളം ഗ്രൂപ്പില്‍ നിന്ന് ക്വാർട്ടർ ഉറപ്പാക്കിയത്.
ഗ്രൂപ്പ് എയിൽ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരളം അരുണാചൽ പ്രദേശിനെ തോൽപ്പിച്ചിരുന്നു. 35ാം മിനിറ്റിൽ ആഷിഖും 52ാം മിനിറ്റിൽ അർജുനുമാണ് കേരളത്തിനായി ഗോളുകൾ കണ്ടെത്തിയത്.
ജയത്തോടെ  നാല് കളികളിൽ നിന്ന് ഏഴ് പോയന്റോടെ അസമിനെ പിന്തള്ളി കേരളം മൂന്നാം സ്ഥാനത്തെത്തി.ആദ്യത്തെ നാല് സ്ഥാനക്കാർക്കാണ് നോക്കൗട്ടിലേക്ക് പ്രവേശനം.
നാല് കളികളിൽ നിന്ന് ഒമ്പത് പോയിന്റുമായി സർവീസസ് ഒന്നാമതും,  ഗോവ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.അതേസമയം മൂന്നാം തോൽവിയോടെ അരുണാചൽ ടൂർണമെന്റിൽ നിന്നും പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: