KeralaNEWS

തൃശൂരിൽ ഉറങ്ങുന്നതിനിടെ യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, ചൊക്ലിയിൽ ടെലിവിഷനിൽ നിന്ന് തീപടർന്ന് വീടിന് നാശനഷ്ടം

        തൃശൂരിൽ ചാവക്കാട് ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. ചാവക്കാട് ഒരുമനയൂര്‍ മൂന്നാംകല്ലില്‍ പാറാട്ട് കാസിമിന്റെ വീട്ടില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം നടന്നത്.

ഇന്നലെ തലശ്ശേരി ചൊക്ലിയിൽ
പ്രവർത്തിച്ചുകൊണ്ടിരുന്ന ടെലിവിഷനിൽനിന്ന് തീപടർന്ന് വീടിന് നാശം. തെക്കെ പന്ന്യന്നൂരിൽ ശ്രീനാരായണ മഠത്തിന് സമീപം വിനീഷിന്റെ ‘വിജയമന്ദിരം’ വീട്ടിലാണ് സംഭവം. വിനീഷിന്റെ വിദ്യാർഥികളായ മക്കൾ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ടെലിവിഷനിൽനിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇരുവരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.

Signature-ad

ചാവക്കാട് പൊട്ടിത്തെറിച്ചത് റെഡ്മി കമ്പനിയുടെ ഫോണ്‍ ആണ് . കാസിമിന്റെ മകന്‍ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ അടുത്തു വെച്ചാണ് ഫഹീം ഉറങ്ങിയത്. അതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ഫഹീം ഞെട്ടി ഉണർന്നപ്പോള്‍ മുറിയില്‍ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. ബെഡ് ഭാഗികമായി കത്തിയ നിലയിലാണുളളത്. എന്നാല്‍ എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല.

ചൊക്ലിയിൽ ടെലിവിഷനിൽനിന്ന് തീപടർന്നപ്പോൾ വിനീഷിന്റെ വിദ്യാർഥികളായ മക്കൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ജനൽച്ചില്ലുകൾ പൊട്ടിത്തെറിക്കുകയും അകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിക്കുകയും ചെയ്തു. പരിസരവാസികളെത്തി തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.

Back to top button
error: