KeralaNEWS

മീൻ പിടിക്കുന്നതിനിടെ കുളത്തിലേക്ക് വീണ് വിദ്യാർഥി മരണപ്പെട്ടു

മലപ്പുറം: മീൻ പിടിക്കുന്നതിനിടെ കുളത്തിലേക്ക് വീണ് വിദ്യാർഥി മരണപ്പെട്ടു.കളപ്പുലാൻ ശംസുദ്ധീന്‍റെ മകനും പാങ്ങ് വാഴേങ്ങല്‍ എഎംഎല്‍പി സ്കൂളിലെ വിദ്യാർഥിയുമായ മുഹമ്മദ് ഷാസാൻ ആണ് മരണപ്പെട്ടത്.

സ്കൂളില്‍ നിന്നും മടങ്ങിവന്ന കുട്ടി വീടിനു സമീപത്തുള്ള കുളത്തില്‍ മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു.

കുട്ടിയെ പടപ്പറമ്ബ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: