Month: February 2024

  • Kerala

    ”കുഞ്ഞനന്തനെ വിഷം കൊടുത്തു കൊന്നു; മരണത്തില്‍ ദുരൂഹത, സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം”

    ആലപ്പുഴ: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുധാകരന്റെ ആരോപണംയ കുഞ്ഞനന്തന്റെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് സുധാകരന്‍ പറഞ്ഞു. കുഞ്ഞനന്തന്‍ വിഷം ചേര്‍ന്ന ഭക്ഷണം കഴിച്ച ശേഷം മരിച്ചുവെന്നാണ് വാര്‍ത്തയെങ്കിലും വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരണത്തില്‍ ദൂരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ പുനരന്വേഷണം നടത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. താന്‍ എല്ലാം വിളിച്ചുപറയുമെന്ന് കുഞ്ഞനന്തന്‍ യോഗത്തില്‍ പറഞ്ഞതിന് ശേഷമാണ് വിഷം നല്‍കിയതെന്നും സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും സുധാകരന്‍ പറഞ്ഞു. ടിപി കേസില്‍ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് സിപിഎം ആദ്യം പറഞ്ഞത്. യുഡിഎഫ് കാലത്തെ അന്വേഷണത്തിലാണ് പ്രതികള്‍ക്കുള്ള സിപിഎം പങ്ക് പുറത്തുവന്നത്. കൊയിലാണ്ടിയിലെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. രാഷ്ട്രീയ വിവാദങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ എല്ലാ കാലത്തും…

    Read More »
  • Crime

    ട്രെയിനുകള്‍ക്ക് നേരേ നിരന്തരം കല്ലേറ്; അരൂരില്‍ 18-കാരന്‍ അറസ്റ്റില്‍

    ആലപ്പുഴ: തീരദേശ റെയില്‍പ്പാതയില്‍ ഓടുന്ന ട്രെയിനുകള്‍ക്കു നേരേ കല്ലെറിഞ്ഞ കേസില്‍ യുവാവിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. അരൂര്‍ എടമന്‍ ഹൗസില്‍ സ്വദേശി മീരജ് മധു (18) വിനെയാണ് പിടികൂടിയത്. അരൂര്‍ മേഖലയില്‍ നിരന്തരമായി ട്രെയിനുകള്‍ക്കു നേരേ കല്ലേറ് നടന്നിരുന്നു. ഫെബ്രുവരി മൂന്നിന് ആലപ്പി-ചെന്നൈ എക്സ്പ്രസിനു നേരേ കല്ലേറുണ്ടായി. തിങ്കളാഴ്ച സന്ധ്യയോടെ ജനശതാബ്ദി, നേത്രാവതി എക്സ്പ്രസ് ട്രെയിനുകള്‍ക്കു നേരേയും കല്ലേറ് നടന്നു. ഈ സംഭവങ്ങളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ലെങ്കിലും ജനശതാബ്ദിയുടെ ചില്ല് പൊട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എറണാകുളം സൗത്ത് ആര്‍.പി.എഫ്. ഇന്‍സ്പെക്ടര്‍ വേണു, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ പ്രജിത്ത് രാജ്, കോണ്‍സ്റ്റബിള്‍ അജയഘോഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ആലപ്പുഴ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • India

    ഡല്‍ഹിയില്‍ 4 സീറ്റില്‍ എഎപി, 3 സീറ്റ് കോണ്‍ഗ്രസിന്; പഞ്ചാബില്‍ ‘അപ്‌ന അപ്ന’

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി സീറ്റ് ധാരണയായി. ഡല്‍ഹിയിലെ ഏഴുസീറ്റുകളില്‍ നാലെണ്ണത്തില്‍ ആംആദ്മി പാര്‍ട്ടിയും മൂന്നു സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. ചാന്ദിനി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലങ്ങളിലാവും കോണ്‍ഗ്രസ് മത്സരിക്കുക. ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി മണ്ഡലങ്ങളില്‍ എഎപി കളത്തിലിറങ്ങും. ഹരിയാനയില്‍ ഒരു സീറ്റ് ആംആദ്മി പാര്‍ട്ടിക്കു നല്‍കും. ഒന്‍പത് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ചണ്ഡീഗഡിലെ ഒരു സീറ്റിലും ഗോവയില്‍ 2 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനമായി. പഞ്ചാബില്‍ കോണ്‍ഗ്രസും എഎപിയും വെവ്വേറെ മത്സരിക്കും. ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റുകളില്‍ 24 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും. രണ്ട് സീറ്റില്‍ എഎപി മത്സരിക്കും. ഭറൂച്ച്, ഭവ്‌നഗര്‍ സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്. അന്ന് കോണ്‍ഗ്രസും എഎപിയും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. അഞ്ചിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് എഎപിയും രണ്ടാമതെത്തി. 2004ല്‍ കോണ്‍ഗ്രസ് ആറ് സീറ്റും…

    Read More »
  • NEWS

    ദുബായിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ബാലികയ്ക്കു ദാരുണാന്ത്യം

     അടൂർ : ദുബായിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അടൂർ സ്വദേശിയായ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം.    ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനിയാണ്.    കേരളത്തിൽ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടായത്.  വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.മാതാപിതാക്കളും നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിൻ, മറ്റൊരു സഹോദരി നോവ ജോയ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

    Read More »
  • Kerala

    അമിത വേഗത്തിലെത്തിയ ബൈക്കിടിച്ചു വയോധികൻ മരിച്ചു

    കൊച്ചി: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ചു വയോധികൻ മരിച്ചു. അയ്യന്പിള്ളി മാളിയേക്കല്‍ വർഗീസ് (84) ആണ് മരിച്ചത്. രാവിലെ അയ്യന്പിള്ളി ജനതാ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുമ്പോൾ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    ആംബുലൻസില്‍ കഞ്ചാവ് കടത്ത്; അന്തര്‍ സംസ്ഥാന ലഹരി മാഫിയയിലേക്ക് അന്വേഷണം

    കൊല്ലം: പത്തനാപുരത്ത് ആംബുലൻസില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൊല്ലം റൂറല്‍ എസ്.പി.സാബു മാത്യു, പുനലൂർ ഡി.വൈ.എസ്.പി. സ്റ്റുവർട്ട് കീലർ എന്നിവരുടെ നിർദ്ദേശാനുസരണം അന്വേഷണം ശക്തമാക്കിയ പോലീസ് ആംബുലൻസ് ഡ്രൈവർക്ക് കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ അറസ്റ്റ് ചെയ്തു. കോട്ടാത്തല പൂതക്കുഴി സൗമ്യ ഭവനില്‍ സജീഷ് (30) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനില്‍ ഡോക്ടേഴ്സ് ലെയിനില്‍ ശ്രീലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ് സജീഷ്. ഇയാളുടെ KL 04 AC 9435 നമ്ബർ ഓട്ടോറിക്ഷയില്‍ പച്ചക്കറി കച്ചവടം നടത്തുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്ത്. പച്ചക്കറി വണ്ടിയും പോലീസ് പിടിച്ചെടുത്തു.   കറവൂർ പതിനാറാം ഫില്ലിംഗില്‍ വിഷ്ണു വിലാസത്തില്‍ മോനായി എന്ന് വിളിക്കപ്പെടുന്ന ആംബുലൻസ് ഡ്രൈവർ വിഷ്ണു (29), ഇയാളുടെ സഹായി കഴുതുരുട്ടി പ്ലാമൂട്ടില്‍ വീട്ടില്‍ നസീർ (28) എന്നിവരെയാണ് ആംബുലൻസില്‍ കടത്തിയ നാല് കിലോ കഞ്ചാവുമായി പത്തനാപുരം പോലീസും ഡാൻസാഫും ചേർന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്.   ഇതോടെ ഈ…

    Read More »
  • Movie

    ‘മഞ്ഞുമ്മൽ ബോയ്സ്’ മലയാള സിനിമയെ സുവർണ്ണകാലത്തേയ്ക്കു നയിക്കുന്നു

    മഞ്ഞുമ്മൽ ബോയ്സ് : 4/5 മലയാള സിനിമയ്ക്ക് വീണ്ടും ഇത് സുവർണ്ണകാലം… കാമ്പുള്ള, സാങ്കേതികത്തികവാർന്ന, പുതിയതും പഴയതുമായ തലമുറകളുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് മലയാള സിനിമയെ ഒരുപിടി പ്രതിഭാധനന്മാർ സമ്പന്നമാക്കുകയാണ്. പഴയകാലത്ത് പ്രശസ്ത സാഹിത്യകാരന്മാരുടെ കഥകളും നോവലുകളും സിനിമയാക്കിയതിലൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിലും മലയാള സിനിമയ്ക്ക് ഒരു സുവർണ്ണകാലം ഉണ്ടായിരുന്നു. പിന്നീട് ’80കളിൽ ഭരതനും പത്മരാജനും തീർത്ത ജീവിതഗന്ധിയായ കഥ പറച്ചിലുകൾ മലയാള സിനിമ ചരിത്രത്തിന്റെ സുവർണ്ണ കാലത്തിന്റെ രണ്ടാംഘട്ടമായിരുന്നു. ലോഹിതദാസും രഞ്ജിത്തും ശ്രീനിവാസനും ഒക്കെ മലയാള സിനിമയുടെ മൂന്നാംഘട്ടത്തിലെ സുവർണ്ണ കാലം ഒരുക്കിയവർ ആയിരുന്നെങ്കിൽ, ദേ ഇന്ന് നമ്മുടെ പുതുതലമുറയിലെ മിടുക്കന്മാർ അവരുടെ പ്രതിഭ ഫിലിം മേകിംഗിലൂടെ തെളിയിച്ചുകൊണ്ട് ഇടക്കാലത്ത് പിറകോട്ട് നടന്ന മലയാള സിനിമയെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുന്ന നിലയിലുള്ള മികച്ച സിനിമകൾ സംഭാവന ചെയ്യുന്നു. ‘മഞ്ഞുമ്മൽ ബോയ്സ്’ അതിനൊരുദാഹരണം മാത്രം. ബോക്സ്ഓഫിസില്‍ അതിഗംഭീര പ്രതികരണവുമായി ഈ ചിത്രം മുന്നേറുന്നു. ചിത്രം ആദ്യദിനം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും…

    Read More »
  • Kerala

    റെയില്‍വേയുടെ വ്യാജ ലെറ്റര്‍ പാഡ് നിര്‍മിച്ച്‌ പണം തട്ടിയവര്‍ പിടിയില്‍

    അങ്കമാലി: റെയില്‍വേയുടെ വ്യാജ ലെറ്റര്‍പാഡ് നിര്‍മിച്ച്‌, അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ അറ്റൻഡർ ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച്‌ പണം തട്ടിയ കേസില്‍ യുവതി അടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കുഞ്ചാട്ടുകരയില്‍ വാടകയ്ക്കു താമസിയ്ക്കുന്ന എടത്തല വടക്കേപ്പുറം സഞ്ജു (44), കീഴ്മാട് മഠത്തിലകം ഷിനില്‍ (42) എന്നിവരെയാണ് തടയിട്ടപറമ്ബ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പുക്കാട്ടുപടി സ്വദേശി സജീറില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. മൂന്നു തവണയായി പണം വാങ്ങിയ ശേഷം റെയില്‍വേയുടെ വ്യാജ ലറ്റര്‍ പാഡ് നിര്‍മിച്ച്‌ അതില്‍ നിയമന ഉത്തരവും തയാറാക്കി നല്‍കി. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ജോയിന്‍ ചെയ്യാനുള്ള അറിയിപ്പാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്. പരാതിക്കാരൻ റെയില്‍വേയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് തടിയിട്ടപറമ്ബ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

    Read More »
  • LIFE

    വിശേഷം അറിയിച്ച് ഭാവന!!! പഴയ കൂട്ടുകാര്‍ ഒന്നിച്ച് ഗംഭീര ആഘോഷം

    തമിഴ്, തെലുങ്ക്, മലയാളം എന്നി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയ താരമാണ് ഭാവന. ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ താരം ഇക്കാലം കൊണ്ട് അഭിനയിച്ചിട്ടുണ്ട്. നായിക വേഷങ്ങള്‍ എല്ലാം തന്നെ പ്രേക്ഷക ഹൃദ്യങ്ങള്‍ കീഴടക്കിയിരുന്നു ഭാവനയുടെ യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. രണ്ടു പതിറ്റാണ്ടിലേറെയായി അഭിനയിലോകത്ത് സജീവമാണ് താരം. ഈ കാലയളവില്‍ അറുപത്തിലധികം സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. കന്നട ചലച്ചിത്ര നിര്‍മ്മാതാവുമായുള്ള ഭാവനയുടെ വിവാഹം 2018 ജനുവരി 23 ന് ആയിരുന്നു. തരാത്തിന്റെ ഭര്‍ത്താവിന്റെ പേരാണ് നവീന്‍. സിനിമകളിലും ടെലിവിഷന്‍ മേഖലയിലും മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവ സാന്നിധ്യമാണ്. ഇപ്പോള്‍ ഇതാ പ്രശസ്തനടി മഞ്ജു വാര്യര്‍ക്കും സംയുക്ത മേനോനും ഒപ്പം ഉള്ള പുതിയ ചിത്രമാണ് താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഉള്‍പ്പെട്ടവരാണ് സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും എല്ലാം. എൃശലിറ െഹശസല ളമാശഹ്യ എന്ന അടിക്കുറപ്പൊടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ്…

    Read More »
  • Kerala

    മാധ്യമങ്ങള്‍ നന്നാകുമെന്ന പ്രതീക്ഷ തനിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    കണ്ണൂർ: മാധ്യമങ്ങള്‍ നന്നാകുമെന്ന പ്രതീക്ഷ തനിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില മാധ്യമങ്ങള്‍ സത്യവിരുദ്ധമായ കാര്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്നു. മാധ്യമങ്ങള്‍ എന്തൊക്കെ അസത്യങ്ങള്‍ പറഞ്ഞാലും ജനങ്ങള്‍ വിവേചനപൂർവ്വം കാര്യങ്ങള്‍ മനസിലാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. മുഖാമുഖത്തിന് ആളേക്കൂട്ടാൻ പെടാപ്പാട് പെടേണ്ട കാര്യമില്ല. ജനങ്ങളുടെ ബാഹുല്യം കുറയ്ക്കാനാണ് പാട് പെടുന്നത്. ചിലർ മുഖാമുഖത്തിനെതിരെ വാർത്ത പ്രചരിപ്പിക്കുകയാണന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ജനത ഒന്നടങ്കം അഭിവൃത്തിപ്പെടണം. അത് വരും തലമുറയ്ക്കും ഉപകാരപ്പെടണം. അതിൻ്റെ ഭാഗമായാണ് മുഖാമുഖം പരിപാടി. ജാതി വ്യവസ്ഥ പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടന്നും കണ്ണൂരില്‍ ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ളമുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

    Read More »
Back to top button
error: