Month: February 2024

  • Kerala

    കുതിച്ചുയര്‍ന്ന് കൊക്കോ വില- കിലോ 450

    കോട്ടയം: ചരിത്രത്തിലേക്കു കുതിച്ചുയർന്ന് കൊക്കോ വില. ഉണക്ക പരിപ്പിനു കിലോഗ്രാമിനു 450 രൂപ വരെയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പച്ചപ്പരിപ്പിനു 160 വരെ വിലയുണ്ട്. മുൻവർഷം ഇതേ സമയത്തു 220 വരെ ആയിരുന്നു ഉണക്കപ്പരിപ്പിന്റെ വില. രാജ്യാന്തര മാർക്കറ്റില്‍ കൊക്കോ പരിപ്പിന്റെ ദൗർലഭ്യമാണ് വില വർധനയ്ക്കു പ്രധാന കാരണമായത്. കാംകോ, കാഡ്ബറി ഉള്‍പ്പെടുന്ന കമ്ബനികള്‍ക്കു പുറമേ ചെറുകിട ചോക്ലേറ്റ് കമ്ബനികളും വിപണി കയ്യടക്കിയതോടെയാണു വില കുതിച്ചുയരുന്നത്.അതേസമയം കുരങ്ങ്, അണ്ണാൻ, മരപ്പെട്ടി തുടങ്ങിയ  മൃഗങ്ങളുടെ ശല്യവും രോഗബാധയും കൊക്കോക്കൃഷിയെ കാര്യമായി ബാധിച്ചതും വില ഉയരാൻ കാരണമായിട്ടുണ്ട്.

    Read More »
  • Kerala

    സുധാകരന്റെ തെറി; രാജി ഭീഷണി മുഴക്കി വിഡി സതീശൻ; ഇടപെട്ട് കെ സി വേണുഗോപാല്‍ 

    ആലപ്പുഴ:  സമരാഗ്നി പരിപാടിക്കിടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ രോഷാഗ്നി. പത്രസമ്മേളനത്തില്‍ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ  കെപിസിസി പ്രസിഡന്റിന്റെ അസഭ്യ വർഷം ഉണ്ടായി. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന്  ചോദിക്കുന്നതിനിടയിലാണ് അസഭ്യവർഷം ഉണ്ടായത്. കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്.മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച്‌ ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. എന്നാൽ വിവരം അറിഞ്ഞ വിഡി സതീശൻ മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. ഇതോടെ കെ സുധാകരൻ ഒറ്റയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കണ്ട് വിശദീകരണം നല്‍കുകയായിരുന്നു. ഇതിനിടെ പ്രതിഷേധം വിഡി സതീശൻ എഐസിസി നേതൃത്വത്തെ അറിയിച്ചു.കെസി വേണുഗോപാല്‍ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടുവെങ്കിലും സതീശൻ വഴങ്ങിയില്ല. ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാൻ എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചുവെങ്കിലും വിഡി സതീശൻ മാധ്യമങ്ങളെ കാണാനും തയ്യാറായില്ല. കെപിസിസിയുടെ സമരാഗ്നി യാത്രയുടെ ഭാഗമായ വാർത്താസമ്മേളനം ആലപ്പുഴയില്‍ വിളിച്ചത് രാവിലെ പത്ത്…

    Read More »
  • Kerala

    ജ്യേഷ്ഠാനുജ ബന്ധത്തിനപ്പുറമുള്ള സുഹൃദ് ബന്ധം; മാധ്യമങ്ങളെ പഴിചാരി വി.ഡി. സതീശനും

    ആലപ്പുഴ: അസഭ്യപരാമര്‍ശ വിവാദത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന് പിന്നാലെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. സുധാകരനുമായി ജ്യേഷ്ഠാനുജ ബന്ധത്തിനപ്പുറം തമ്മില്‍ സുഹൃദ് ബന്ധമാണുള്ളതെന്നും ‘ഇവന്‍ എവിടെ പോയി കിടക്കുന്നു’വെന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കെ.പി.സി.സി. അധ്യക്ഷന്‍ഏറെനേരം തനിക്ക് വേണ്ടി കാത്തുനിന്നു. വൈ.എം.സി.എയുടെ ചടങ്ങില്‍ പോയതുകെണ്ട് താന്‍ അല്‍പം വൈകി. വളരെ നിഷ്‌കളങ്കനായി അദ്ദേഹം സംസാരിച്ചതിനെ വളച്ചൊടിക്കേണ്ടതില്ല. നിങ്ങള്‍ (മാധ്യമങ്ങള്‍) വരുമ്പോള്‍ ക്യാമറാമാനെ കണ്ടില്ലെങ്കില്‍ ഇതേവാക്കുകളില്‍ തന്നെ പ്രതികരിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇത് വാര്‍ത്തയാക്കാനില്ലെന്നും സതീശന്‍ ആരാഞ്ഞു. ശനിയാഴ്ച രാവിലെയാണ് വിവാദമായ സംഭവമുണ്ടായത്. ‘സമരാഗ്‌നി’യുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി വി.ഡി. സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. സതീശനെതിരെ സുധാകരന്‍ തെറിവാക്ക് പറഞ്ഞപ്പോള്‍, മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.  

    Read More »
  • Kerala

    വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണം; വയോധികന് പരിക്ക്

    വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. പനവല്ലി കാല്‍വരി എസ്റ്റേറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂളിവയല്‍ സ്വദേശി ബീരാനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. എസ്റ്റേറ്റിലെ തടിയുടെ കണക്ക് എടുക്കാനായി പോയപ്പോഴാണ് മരക്കച്ചവടക്കരാനായ ബീരാനെ കാട്ടുപോത്ത് ആക്രമിച്ചത്. മുഖത്ത് പരിക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ ഒഴിഞ്ഞുമാറിയതിനാല്‍ അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല. വനത്തിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥമാണ് എസ്റ്റേറ്റ്. നേരത്തെയും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം, പരിക്കേറ്റയാളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • Kerala

    ”ഞാന്‍ വളരെ സ്ട്രെയിറ്റ് ഫോര്‍വേഡാണ്, സതീശന്‍ അനിയനെപ്പോലെ; പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു”

    ആലപ്പുഴ: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ അസഭ്യവാക്ക്പ്രയോഗിച്ച സംഭവത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ വിശദീകരണം. താന്‍ പറഞ്ഞതതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തന്റെ ഭാഗത്ത് പാളിച്ചയില്ല. അതിനാല്‍ മാപ്പ് പറയില്ല. മാധ്യമങ്ങള്‍ തന്നോടാണ് മാപ്പ് പറയേണ്ടതെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വി.ഡി. സതീശനും താനും തമ്മില്‍ ജ്യേഷ്ഠാനുജന്മാരെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആലപ്പുഴ ഡി.സി.സിയുടെ ഒരു ഉദ്ഘാടന കര്‍മ്മം അദ്ദേഹത്തിന് (വി.ഡി. സതീശന്) നിര്‍വ്വഹിക്കാനുണ്ടായിരുന്നു. വൈ.എം.സി.എയുടെ ചടങ്ങ്. അതിന് പോയതുകൊണ്ടാണ് അദ്ദേഹം വൈകിയത്. ഏറെ വൈകിയിട്ടൊന്നുമില്ല. അഞ്ച് മിനിറ്റ് കഴിയുമ്പോഴേക്ക് അദ്ദേഹം വന്നു. ഞാനൊരു കാര്യം പറയാം. ഐ ആം വെരി സ്ട്രെയിറ്റ് ഫോര്‍വേഡ്. എവിടെയും ആരുടെ മുമ്പിലും ഞാന്‍ നേരെ ചൊവ്വെ വാ എന്ന് പറയുന്ന ആളാണ്. എനിക്ക് അതിലൊന്നും വളഞ്ഞ ബുദ്ധി ഇല്ല. നേരെ ചൊവ്വെ ഞാന്‍ നിങ്ങളോട് പറയും, നിങ്ങള്‍ക്കും എന്നോട് നേരെ ചൊവ്വെ പറയാം. നിങ്ങള്‍ (മാധ്യമങ്ങള്‍) ഇങ്ങനെയൊരു പ്രചരണം കൊടുക്കുന്നത് ഒരിക്കലും ശരിയല്ല.…

    Read More »
  • NEWS

    കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും സംഘടിപ്പിച്ചു

    അബ്ബാസിയ: കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റിന്റെ കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും സംഘടിപ്പിച്ചു. 23 ന് വൈകിട്ട് 7:00മണിക്ക് അബ്ബാസിയ പോപ്പിന്‍സ് ആസിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തിന് യൂണിറ്റ് കണ്‍വീനര്‍ ഷാജി ശാമുവല്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിന്‍ കണ്‍വീനര്‍ സജിമോന്‍ തോമസ് സ്വാഗതം ആശംസിച്ചു. കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് അലക്‌സ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി ടി.ഡി ബിനില്‍ സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിശകലനം ചെയ്ത് സംസാരിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒഴിവിലേക്ക് അല്‍അമീന്‍, ഷമ്‌നാ അല്‍ അമീന്‍, ജിതേഷ് രാജന്‍, സ്റ്റാന്‍ലി, അനിബാബു, ജയകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് സംഘടനയുടെ ട്രഷറര്‍ തമ്പി ലൂക്കോസ് സംസാരിച്ചു ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ പിന്നീട് വനിതാ വേദി ചെയര്‍പേഴ്‌സണ്‍ രഞ്ജന ബിനില്‍ സംഘടനയെക്കുറിച്ചും വനിതാവേദിയുടെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. കൊല്ലം ജില്ലാ പ്രവാസമാജം വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍, സംഘടനാ സെക്രട്ടറി ലിവിന്‍ വര്‍ഗീസ്, സ്‌പോട്‌സ് സെക്രട്ടറി…

    Read More »
  • NEWS

    പാകിസ്ഥാനില്‍ കയറി സുന്നി തീവ്രവാദി കമാന്‍ഡറെയും സംഘാംഗങ്ങളെയും വധിച്ച് ഇറാന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്

    ടെഹ്റാൻ: പാക്കിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ നടത്തി ഇറാന്‍. പാകിസ്ഥാനില്‍ കടന്ന ഇറാന്‍ സേന, ജെയ്ഷ് അല്‍ അദ്‍ല്‍ (Jaish al-Adl) എന്ന തീവ്രവാദ സംഘടനയുടെ കമാന്‍ഡർ ഇസ്മയില്‍ ഷഹബക്ഷിയെയും കൂട്ടാളികളെയും വധിച്ചതായി പ്രമുഖ മാധ്യമമായ   ഇറാൻ ഇന്‍റർനാഷണല്‍ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു. ഏതാണ്ട് ഒരു മാസം മുമ്ബ് പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്ബുകള്‍ക്ക് നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്രബന്ധത്തെ ഏറെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ മറ്റൊരു ആക്രമണം കൂടി പാകിസ്ഥാന്‍റെ മണ്ണില്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 2012-ല്‍ ഇറാന്‍റെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍ – ബലൂചിസ്ഥാന്‍ പ്രദേശത്ത് രൂപപ്പെട്ട സുനന്നി ഭീകരസംഘടനയാണ് ജെയ്ഷ് അല്‍ അദ്ല്‍ . ഈ സംഘന ആര്‍‌മി ഓഫ് ജെസ്റ്റിസ് എന്നും അറിയപ്പെടുന്നു. ഇറാന്‍ അതിര്‍ത്തിയിലെ പാക് പ്രദേശമായ ബലൂചിസ്ഥാന്‍ മേഖലയിലും ഇവരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍   ഇറാന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ…

    Read More »
  • Crime

    മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവ്

    കോഴിക്കോട്: 300 ഗ്രാം മാരക മയക്കു മരുന്നായ മെത്താഫിറ്റമിന്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കടത്തവെ, ഇരിട്ടി കൂട്ടുപുഴയില്‍ വച്ച് ഇരിട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, DANSAF SQUAD അംഗങ്ങളോട് ഒരുമിച്ച് നടത്തിയ വാഹന പരിശോധനയില്‍ പ്രതികളായ ഉളിയില്‍ സ്വദേശി ജസീര്‍ എസ്. എം (42), നരയന്‍ പാറ സ്വദേശി സമീര്‍ പി കെ (39)എന്നിവരെ അറസ്റ്റ് ചെയ്യുകയും ഇരിട്ടി പോലീസ് സ്റ്റേഷന്‍ cr.no.988/22 u/s 22(c) of NDPS ACT ആയി കേസ് രജിസ്റ്റര്‍ ചെയ്തു്,  ഇരിട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ വിനോയ് അന്വേഷണം നടത്തുകയും ചെയ്ത കേസില്‍ NDPS VATAKARA കോടതി പ്രതികളെ കുറ്റക്കാര് എന്ന് കണ്ടെത്തി 12 വര്‍ഷം തടവും ഒന്നര ലക്ഷം പിഴയും നല്‍കി ശിക്ഷിച്ച വിധിച്ചു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന R. മഹേഷ് IPS ന്റെ മേല്‍നോട്ടത്തില്‍ നാര്‍ കോട്ടിക് സെല്‍ DYSP വി രമേശന്റെ നേതൃത്വത്തിലുള്ള…

    Read More »
  • Kerala

    ശ്.. ശ്.. മൈക്കും ക്യാമറയും ഓണാ…സതീശനെ തെറി പറഞ്ഞ് സുധാകരന്‍

    ആലപ്പുഴ: മൈക്ക് ഓണ്‍ ആണെന്ന് അറിയാതെ വി.ഡി സതീശനെ തെറി വിളിച്ച് കെ സുധാകരന്‍. പത്ര സമ്മേളനത്തിനിടെയായിരുന്നു സതീശനെ, സുധാകരന്‍ തെറി പറഞ്ഞത്. വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്താന്‍ വൈകിയതിലുള്ള ദേഷ്യം കൊണ്ടാണ് സുധാകരന്‍ തെറി പറഞ്ഞത്. മൈക്ക് ഓണ്‍ ആണെന്ന് അറിയാതെയായിരുന്നു സുധാകരന്റെ വാമൊഴി വഴക്കം. ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തിലായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് സുധാകരന്‍ ദേഷ്യം പ്രകടിപ്പിച്ചത്. കൂടുതല്‍ പ്രതികരണം ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു. അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും മൈക്കിന് വഴക്കുണ്ടാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.  

    Read More »
  • Kerala

    മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് ലീഗ്; കോണ്‍ഗ്രസിന് ആശങ്ക, അങ്കലാപ്പ്

    മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ മുസ്ലിം ലീഗ്. നാളെ നിശ്ചയിച്ചിരുന്ന യു.ഡി.എഫ് യോഗം കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയാക്കി മാറ്റിയിട്ടുണ്ട്. അതിനിടെ, ലീഗ് നിലപാട് കടുപ്പിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. നാളെ എറണാകുളത്തു വച്ചാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മിലുള്ള അവസാന വട്ട ചര്‍ച്ച നടക്കുന്നത്. ലീഗിനെ അനുനയിപ്പിച്ചു നിര്‍ത്താന്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് ശ്രമം. എന്നാല്‍, ലോക്സഭയില്‍ മൂന്നാം സീറ്റ് തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ്. ഇല്ലെങ്കില്‍ നേരത്തെ ലീഗിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് തിരിച്ചുനല്‍കണമെന്നാണ് ആവശ്യം. നേരത്തെ മുന്നണി സമവാക്യത്തിന്റെ ഭാഗമായി സീറ്റ് ലീഗ് കേരള കോണ്‍ഗ്രസിന് നല്‍കുകയായിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസ് മുന്നണി വിട്ട ശേഷവും സീറ്റ് ലീഗിനു തിരിച്ചുകിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് ഒളിയമ്പുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയം സൂചിപ്പിച്ചായിരുന്നു ഫേസ്ബുക്കില്‍ സലാമിന്റെ കുറിപ്പ്. ന്യൂനപക്ഷ…

    Read More »
Back to top button
error: