KeralaNEWS

റെയില്‍വേയുടെ വ്യാജ ലെറ്റര്‍ പാഡ് നിര്‍മിച്ച്‌ പണം തട്ടിയവര്‍ പിടിയില്‍

അങ്കമാലി: റെയില്‍വേയുടെ വ്യാജ ലെറ്റര്‍പാഡ് നിര്‍മിച്ച്‌, അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ അറ്റൻഡർ ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച്‌ പണം തട്ടിയ കേസില്‍ യുവതി അടക്കം രണ്ടു പേര്‍ അറസ്റ്റില്‍.

കുഞ്ചാട്ടുകരയില്‍ വാടകയ്ക്കു താമസിയ്ക്കുന്ന എടത്തല വടക്കേപ്പുറം സഞ്ജു (44), കീഴ്മാട് മഠത്തിലകം ഷിനില്‍ (42) എന്നിവരെയാണ് തടയിട്ടപറമ്ബ് പോലീസ് അറസ്റ്റ് ചെയ്തത്.

ജോലി വാഗ്ദാനം ചെയ്ത് പുക്കാട്ടുപടി സ്വദേശി സജീറില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. മൂന്നു തവണയായി പണം വാങ്ങിയ ശേഷം റെയില്‍വേയുടെ വ്യാജ ലറ്റര്‍ പാഡ് നിര്‍മിച്ച്‌ അതില്‍ നിയമന ഉത്തരവും തയാറാക്കി നല്‍കി.

അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ജോയിന്‍ ചെയ്യാനുള്ള അറിയിപ്പാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്. പരാതിക്കാരൻ റെയില്‍വേയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് തടിയിട്ടപറമ്ബ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Back to top button
error: