KeralaNEWS

മാധ്യമങ്ങള്‍ നന്നാകുമെന്ന പ്രതീക്ഷ തനിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: മാധ്യമങ്ങള്‍ നന്നാകുമെന്ന പ്രതീക്ഷ തനിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില മാധ്യമങ്ങള്‍ സത്യവിരുദ്ധമായ കാര്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്നു. മാധ്യമങ്ങള്‍ എന്തൊക്കെ അസത്യങ്ങള്‍ പറഞ്ഞാലും ജനങ്ങള്‍ വിവേചനപൂർവ്വം കാര്യങ്ങള്‍ മനസിലാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

മുഖാമുഖത്തിന് ആളേക്കൂട്ടാൻ പെടാപ്പാട് പെടേണ്ട കാര്യമില്ല. ജനങ്ങളുടെ ബാഹുല്യം കുറയ്ക്കാനാണ് പാട് പെടുന്നത്. ചിലർ മുഖാമുഖത്തിനെതിരെ വാർത്ത പ്രചരിപ്പിക്കുകയാണന്നും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

കേരള ജനത ഒന്നടങ്കം അഭിവൃത്തിപ്പെടണം. അത് വരും തലമുറയ്ക്കും ഉപകാരപ്പെടണം. അതിൻ്റെ ഭാഗമായാണ് മുഖാമുഖം പരിപാടി. ജാതി വ്യവസ്ഥ പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടന്നും കണ്ണൂരില്‍ ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ളമുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Back to top button
error: