Month: February 2024
-
India
സിക്കിമിലെ ആദ്യ റെയില്‍വേ സ്‌റ്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും
ഗാങ്‌ടോക്ക്: സിക്കിമിലെ ആദ്യ റെയില്‍വേ സ്‌റ്റേഷനായ രാംഗ്‌പോ സ്‌റ്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. സിക്കിമിന് ലഭിക്കുന്ന ആദ്യ റെയില്‍വേ സ്‌റ്റേഷനാണിതെന്നും ഇന്ത്യയുടെ വിനോദ സഞ്ചാര മേഖല വിപുലീകരിക്കുന്നതില്‍ രാംഗ്‌പോ റെയില്‍വേ സ്‌റ്റേഷൻ പ്രധാന പങ്കുവഹിക്കുമെന്നും റെയില്‍വേ ഡെപ്യൂട്ടി മാനേജർ അലിപുർദ്വാർ പറഞ്ഞു. മൂന്ന് ഘട്ടമായാണ് കേന്ദ്രസർക്കാർ പദ്ധതിയില്‍ ഒപ്പുവച്ചത്. ആദ്യഘട്ടത്തില്‍ ശിവോകില്‍ നിന്നും രാംഗ്‌പോ വരെയും രണ്ടാഘട്ടത്തില്‍ രാംഗ്‌പോയില്‍ നിന്നും ഗാങ്‌ടോക്ക് വരെയും മൂന്നാം ഘട്ടത്തില്‍ ഗാംങ്‌ടോക്ക് മുതല്‍ നാഥുല വരെയുമുള്ള പദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ ഒപ്പുവച്ചിരിക്കുന്നത്. അസാം ലിങ്ക് പ്രൊജക്ടിന്റെ ഭാഗമായ സിവോക് പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. 45 കിലോമീറ്റർ ദൂരത്തിലുള്ള പദ്ധതിയാണ് സിവോക്- രാംഗ്‌പോ പദ്ധതിയെന്നും റെയില്‍വേ ഡെപ്യൂട്ടി മാനേജർ വ്യക്തമാക്കി. ഇതുൾപ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ 550 അമൃത് റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടുന്നത്.
Read More » -
Kerala
സൗഹൃദ സംഭാഷണങ്ങൾക്കുള്ള ഇടം പൊതുവഴിയുടെ നടുവിൽ തന്നെ ആകണമെന്നുണ്ടോ?
ചിത്രത്തിൽ കാണുന്ന മൂന്നുപേരും അവരുടെ സൗഹൃദ സംഭാഷണത്തിൽ ഗാഢമായി മുഴുകിയിരിക്കുന്നതായി കാണാം. ഇരുചക്ര വാഹനം നിർത്തിയിരിക്കുന്നത് പൊതുവഴിയുടെ ഏകദേശം മധ്യത്തോട് ചേർന്നുമാണ് എന്നും കാണാം അതായത് ഇടതുവശം ചേർന്ന് ഓടിവരുന്ന ഒരു വാഹനത്തിന് പോകേണ്ട പാതയ്ക്ക് തടസ്സമായി ആണ് ഇദ്ദേഹം തന്റെ ഇരുചക്രവാഹനം നിർത്തി പരിസരം മറന്നു സൗഹൃദ സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നത്. നിസ്സാരം എന്നും നിർദോഷം എന്നും തോന്നാവുന്ന ഇത്തരം കാഴ്ചകൾ നമ്മൾ ദൈനംദിനം ധാരാളമായി കാണാറുണ്ട് സാമാന്യം തിരക്കുള്ളതും വീതി കുറഞ്ഞതും ചെറിയ വളവോടുകൂടിയതുമായ ഒരു നാൽക്കവലയിലാണ് ഈ വാഹനം നിൽക്കുന്നത് എന്ന് ചിത്രത്തിൽ നിന്നും നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഇരുചക്രവാഹനം നിർത്തിയിരിക്കുന്ന പാതയിൽ കൂടി കടന്നുവരേണ്ടതായ ഒരു ബസിനെ കാത്തു നിൽക്കുന്ന ഒരു വനിതയും ചിത്രത്തിൽ ഉണ്ട് ഒരു റോഡപകടത്തിന്റെ സാധ്യതയും അതിന്റെ ഗുരുതരാവസ്ഥയും ഈ ചിത്രത്തിൽ നിന്നും എത്രമാത്രം നമുക്ക് മനസ്സിലാക്കാൻ സാധിക്കും? താൻ മൂലം ഉണ്ടായേക്കാവുന്ന ഗതാഗതടസമോ അപകടസാധ്യതയോ ഇദ്ദേഹത്തിന്റെ ചിന്തയിൽ കടന്നുവന്നിട്ടേയില്ല എന്നത് ശരീരഭാഷയിൽ…
Read More » -
Kerala
ലീഗിന് കോണ്‍ഗ്രസിന്റെ അടിമകളായി കഴിയാനാണ് വിധി; ആര്‍ജവമുണ്ടെങ്കില്‍ പുറത്തുകടക്കെന്ന് ഐഎൻഎല്‍
കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമാണെന്ന ലീഗിന്റെ പ്രസ്താവന, അണികളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് ഐഎൻഎല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ. വിലപേശല്‍ ശേഷി നഷ്ടപ്പെട്ട മുസ്ലിം ലീഗിനു മേലിലും കോണ്‍ഗ്രസിന്റെ അടിമകളായി കഴിയാനാണ് വിധി. ആർജവമുണ്ടെങ്കില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് മുന്നണിയില്‍ നിന്ന് പുറത്തുകടക്കുക. എന്നിട്ട് പാർട്ടിയുടെയും അത് പ്രതിനിധാനം ചെയ്യുന്ന ജനതയുടെയും ഇസ്സത്ത് ഉയർത്തിപ്പിടക്കുക, അതിനാണ് ലീഗ് നേതൃത്വം തയാറാവേണ്ടതെന്നു കാസിം ഇരിക്കൂർ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങള്‍ക്ക് മൂന്നാമതൊരു ലോക്സഭാ സീറ്റിന് അർഹതയുണ്ടെന്ന മുസ്ലിം ലീഗിന്റെ അവകാശവാദവും അത് യുഡിഎഫില്‍ സൃഷ്ടിച്ച വിവാദവും പലരും പ്രവചിച്ചത് പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങിയെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. ലീഗ് അണികള്‍ രോഷാകുലരും ക്ഷുഭിതരുമാണ്. പീന്നീട് വരാൻ പോകുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്ന കാര്യം ആലോചിക്കാമെന്ന ഉറപ്പ് മാത്രമാണ് ലീഗിന് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയെന്നും കാസിം ഇരിക്കൂർ പരിഹസിച്ചു.
Read More » -
Kerala
കാറില്‍ വ്യാജ പൊലീസ് സ്റ്റിക്കര്‍; എൻഐഎ കേസ് പ്രതിയും സംഘവും പിടിയില്‍
തിരുവനന്തപുരം: എൻഐഎ കേസ് പ്രതിയും സംഘവും പൊലീസ് സ്റ്റിക്കർ ഒട്ടിച്ച കാറുമായി പിടിയില്‍. എൻഐഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി സാദിഖ് പാഷയും സംഘവുമാണ് കസ്റ്റഡിയിലായത്. കാറില്‍ പൊലീസ് എന്ന് ഇംഗ്ലീഷ് സ്റ്റിക്കർ ഒട്ടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. വട്ടിയൂർകാവ് പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലാണുള്ളത്. പിടിയിലായ സാദിഖ് പാഷ പിഎഫ്‌ഐ പ്രവർത്തകനാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Read More » -
Kerala
ഓൺലൈൻ തട്ടിപ്പ്; അബുദാബിയിൽ മലയാളി നഴ്സിനും ഭർത്താവിനും നഷ്ടമായത് മൂന്നേകാൽ ലക്ഷം രൂപ
അബുദാബി:ഓണ്‍ലൈന്‍ തട്ടിപ്പില്‍ അബുദാബിയിലെ മലയാളി യുവ ദമ്ബതികള്‍ക്ക് നഷ്ടമായത് മൂന്നേകാല്‍ ലക്ഷത്തോളം രൂപ !! കൊല്ലം സ്വദേശി പ്രമോദ് മോഹനന്‍, ഭാര്യ രേവതി പ്രമോദ് എന്നിവര്‍ക്കാണ് പണം നഷ്ടമായത്.പ്രമോദിന്റെ അക്കൗണ്ടില്‍ നിന്ന് 1,75,000 രൂപയും (7,747 ദിര്‍ഹം) രേവതിയുടെ അക്കൗണ്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും (6,500 ദിര്‍ഹം) ആണ് നഷ്ടമായത്. കഴിഞ്ഞ ഒൻപതു വര്‍ഷമായി അബുദാബി അഡ്‌നോകില്‍ ജോലി ചെയ്യുകയാണ് പ്രമോദ്. അബുദാബി ആസ്റ്റര്‍ ആശുപത്രിയില്‍ നഴ്‌സാണ് രേവതി. ഷെയ്ഖ് സായിദ് റോഡരികിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ വേണ്ടി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രമോദ് തട്ടിപ്പിനിരയായത്. അപ്രതീക്ഷിതമായി ഭർത്താവിന്റെ പണം നഷ്ടപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പെയാണ് രേവതിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്. ദുബായ് പൊലീസ് എന്ന വ്യാജേന വിളിച്ചാണ് രേവതിയില്‍ നിന്ന് പണം തട്ടിയെടുത്തത്. ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായി പ്രമോദിന്റെ ഫോണിലേയ്ക്കും നോട്ടിഫിക്കേഷന്‍ വന്നിരുന്നു. പ്രമോദ് രേവതിയെ ഫോണ്‍ വിളിച്ചെങ്കിലും…
Read More » -
Kerala
യുവതിയില്‍നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു; കൊല്ലം സ്വദേശി പിടിയില്‍
കണ്ണൂർ: സാമൂഹികമാധ്യമത്തിലൂടെയുള്ള പരിചയം മുതലെടുത്ത് യുവതിയില്‍നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശി വി.വിനീത് കുമാറാണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതി കണ്ണൂർ സൈബർ സെല്ലില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. സാമൂഹികമാധ്യമത്തിലൂടെ ഏഴ് മാസത്തോളമായി ഇരുവരും പരിചയത്തിലായിരുന്നു. എച്ച്.ഡി.എഫ്.സി.യില്‍ നിക്ഷേപിക്കാനെന്ന പേരിലാണ് രണ്ട് ലക്ഷം രൂപ യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തത്. വിനീത് കുമാറിന്റെ അക്കൗണ്ടിലേക്ക് യുവതി പണം അയച്ചു കൊടുക്കുകയായിരുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പ്രണയം നടിക്കുകയും തുടർന്ന് എന്തെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ ഉയർന്ന പലിശയില്‍ നിക്ഷേപമെന്ന പേരില്‍ പണം തട്ടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
Read More » -
Kerala
ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിൻ്റെ കഥ കഴിയുമെന്ന് കെ സുരേന്ദ്രൻ
പാലക്കാട്: ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിൻ്റെ കഥ കഴിയുമെന്നും യുഡിഎഫ് കേരളത്തില്‍ തകരുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എല്‍ഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തില്‍ ഉണ്ടാകു.അടുത്ത തിരഞ്ഞെടുപ്പോടെ ഇന്ത്യയിൽ ബിജെപി മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു. സാമുദായിക ധ്രൂവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. അത് തടയാൻ യുഡിഎഫ് തയ്യാറാവുന്നില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഈരാറ്റുപേട്ടയില്‍ വൈദികനെ ആക്രമിച്ച സംഭവത്തില്‍ അക്രമിയുടെ സംഘടന ഏതെന്ന് പറയുന്നില്ല. വൈദികനെ ആക്രമിച്ച ആളുടെ പേര് പോലും വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. മറ്റേതൊരു സംസ്ഥാനത്തായിരുന്നാലും വലിയ പ്രശ്നം ആവേണ്ടതായിരുന്നു ഇതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വിജയിക്കുമെന്ന് കെ സുരേന്ദ്രൻ അവകാശപ്പെട്ടു. മാധ്യമ സർവേകളില്‍ നിന്ന് തന്നെ ബിജെപിയുടെ ജനപിന്തുണ തെളിഞ്ഞുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് ആദ്യ വാരത്തില്‍ ഉണ്ടാകുമെന്നും സംസ്ഥാന ഘടകത്തിൻ്റെ നിർദ്ദേശങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ അറിയിച്ചു.
Read More » -
Kerala
ലീഗ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാല്‍ സീറ്റുകള്‍ നേടും, മൂന്ന് സീറ്റില്‍ കൂടുതല്‍ അര്‍ഹിക്കുന്നു : ഇ പി ജയരാജന്‍
കണ്ണൂർ: മുസ്ലിം ലീഗിന് മൂന്ന് സീറ്റില്‍ കൂടുതല്‍ മത്സരിക്കാൻ അർഹതയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. കോണ്‍ഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുവെന്നും ജയരാജന്‍ പറഞ്ഞു. സമരാഗ്നിയില്‍ ലീഗിനെ കോണ്‍ഗ്രസ് അടുപ്പിക്കുന്നില്ല. ആർഎസ്‌എസ് അജണ്ടയുടെ ഭാഗമായാണ് ലീഗിനെ മാറ്റിനിർത്തുന്നത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്നാല്‍ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നും ഇപി പ്രതികരിച്ചു. എന്നാല്‍ ലീഗ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാല്‍ സീറ്റുകള്‍ നേടും.അതിനാൽതന്നെ ലീഗിനെ കോണ്‍ഗ്രസ് വട്ടം കറക്കുകയാണെന്നും ജയരാജൻ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ തമ്മിൽ തമ്മിൽ തെറിയേ വന്നിട്ടുള്ളൂ, ഇനി അടുത്തത് അടിയായിരിക്കുമെന്നായിരുന്നു ജയരാജന്റെ പരിഹാസം. കോണ്‍ഗ്രസ്സിൻറെ ചവിട്ടും കുത്തുമേറ്റ് യു ഡി എഫില്‍ തുടരണോ എന്ന് ലീഗ് ആലോചിക്കണമെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു.
Read More » -
India
ഹരിയാനയില്‍ ഐഎൻഎല്‍ഡി നേതാവിനെ വെടിവച്ചു കൊന്നു
ഗുഡ്ഗാവ്: ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണില്‍ വെച്ചാണ് വെടിയേറ്റത്. കാറിലെത്തിയ അക്രമികള്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു നഫെ സിങ് റാത്തിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റാത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു.
Read More » -
India
അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എംഎല്‍എ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നു
കന്യാകുമാരി: തമിഴ്‌നാട്ടിൽ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ എസ് വിജയധരണി സ്ഥാനമാനങ്ങൾ രാജിവെച്ച് ബിജെപിയിൽ ചേർന്നു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് എംഎല്‍എയും അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ചീഫ് വിപ്പുമാണ് എസ് വിജയധരണി. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്. സ്പീക്കര്‍ക്കാണ് വിജയധരണി രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി വിജയധരണി കഴിഞ്ഞ ദിവസം എക്‌സിലൂടെ അറിയിച്ചിരുന്നു. കന്യാകുമാരി സ്വദേശിനിയായ വിജയധരണി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാക്കളില്‍ ഒരാളാണ്. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പും മഹിളാകോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു.കേരളവുമായി ചേര്‍ന്ന് കിടക്കുന്ന വിളവങ്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് 2011 മുതല്‍ മൂന്നുതവണ എംഎല്‍എയുമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് വിജയധരണി പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വം ഇന്നത്തെ ഭാരതത്തിന് ആവശ്യമാണ്. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും വനിതാ സംവരണബില്‍ പാസാക്കിയതുള്‍പ്പെടെ സ്ത്രീശാക്തീകരണത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ബിജെപി വനിതകള്‍ക്ക്…
Read More »