കഴിഞ്ഞ ഒൻപതു വര്‍ഷമായി അബുദാബി അഡ്നോകില്‍ ജോലി ചെയ്യുകയാണ് പ്രമോദ്. അബുദാബി ആസ്റ്റര്‍ ആശുപത്രിയില്‍ നഴ്സാണ് രേവതി.
ഷെയ്ഖ് സായിദ് റോഡരികിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ വേണ്ടി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രമോദ് തട്ടിപ്പിനിരയായത്.
അപ്രതീക്ഷിതമായി ഭർത്താവിന്റെ പണം നഷ്ടപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്പെയാണ് രേവതിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്. ദുബായ് പൊലീസ് എന്ന വ്യാജേന വിളിച്ചാണ് രേവതിയില്‍ നിന്ന് പണം തട്ടിയെടുത്തത്.
ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നതായി പ്രമോദിന്റെ ഫോണിലേയ്ക്കും നോട്ടിഫിക്കേഷന്‍ വന്നിരുന്നു. പ്രമോദ് രേവതിയെ ഫോണ്‍ വിളിച്ചെങ്കിലും ആ സമയം തട്ടിപ്പുകാരനോട് സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ കോള്‍ അറ്റന്‍ഡ് ചെയ്യാനായില്ല.പിന്നീട് പ്രമോദുമായി ബന്ധപ്പെട്ടപ്പോഴേയ്ക്കും രേവതിയുടെ അക്കൗണ്ടില്‍ നിന്ന് 6,500 ദിര്‍ഹം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.
നഴ്സിങ് പഠനത്തിനായി എടുത്ത വായ്പ തിരിച്ചടക്കാന്‍ വേണ്ടി വെച്ച പണമാണ് രേവതിയുടെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടത്. മുസഫ പൊലീസിലും സൈബര്‍ പൊലീസിലും ബാങ്കിലും രേവതി പരാതി നല്‍കിയിട്ടുണ്ട്. 2023 ഒക്ടോബറിലാണ് രേവതി യുഎഇയിലെത്തിയത്.