Month: February 2024

  • Kerala

    കേരളം ഭരിക്കുന്നത് ഏതു പ്രതിസന്ധിയിലും ജനങ്ങളെ കൈവെടിയാത്ത സര്‍ക്കാര്‍: മന്ത്രി കെ രാജന്‍

    മട്ടന്നൂർ: കടുത്ത പ്രതിസന്ധിയിലും കേരളത്തെ കൈവെടിയാത്ത സര്‍ക്കാരാണ് ഭരണത്തിലുള്ളതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോഴും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞിട്ടില്ല,ജനങ്ങളെ ചേർത്തുപിടിച്ചു.ഗംഗാനദിയിലെ പോലെ ഇവിടുത്തെ നദികളിൽ ശവം ഒഴുകിനടന്നില്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്ബത്തികമായി ത്തെരുക്കാന്‍ നോക്കുന്നു. എന്നാല്‍ കേരളം ലക്ഷ്യം വച്ച വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.   മട്ടന്നൂരിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മട്ടന്നൂര്‍ റവന്യൂ ടവറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Read More »
  • Kerala

    മീന്‍പിടുത്തത്തിനിടയിൽ അപകടം;  നഷ്ടപരിഹാര തുക അഞ്ചുലക്ഷമാക്കി ഉയര്‍ത്തി 

    തിരുവനന്തപുരം:മീന്‍ പിടുത്തത്തിനിടയിൽ  അപകടത്തില്‍ പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി ഉയർത്തി. മുന്‍പ് അപകടത്തില്‍പ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയായിരുന്നു  നല്‍കിയിരുന്നത്.

    Read More »
  • Kerala

    ചൂട് കൂടുന്നു; തിരക്കേറി കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര

    കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ജലഗതാഗത പാതകളിലൊന്നാണ് കോട്ടയം- ആലപ്പുഴ പാത. വിനോദസഞ്ചാരത്തിനു മാത്രമല്ല, സ്ഥിരം യാത്രകൾക്കായും ആളുകൾ പണ്ടുമുതലേ ഉപയോഗിക്കുന്നതാണ്  ഈ കായൽ പാത.  ചൂട് കൂടിയതോടെ സഞ്ചാരികളുടെ ഇടയിൽ സൂപ്പർ ഹിറ്റാണ് ഇപ്പോൾ കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ നിന്നും ആലപ്പുഴയിലേക്ക് പോകുന്ന ഈ ബോട്ട് യാത്ര. വ്യത്യസ്തമായ കാഴ്ചകളിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്ന ഈ‌ ബോട്ട് യാത്രയ്ക്ക് ഒരു സൈഡിലേക്ക് വെറും 29 രൂപ മാത്രമാണുള്ളത് .കായൽ യാത്രയുടെ സുഖത്തിനൊപ്പം തീരത്തിന്റെ ഭംഗി ആസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് വാരാന്ത്യങ്ങളിലും മറ്റു ദിവസങ്ങളിലും ഈ യാത്രയ്ക്കായി എത്തുന്നത്.  മൂന്ന് ബോട്ടുകളാണ് വിവിധ സമയങ്ങളിൽ ഈ‌ റൂട്ടിൽ സർവീസ് നടത്തുന്നത്.പെട്ടെന്ന് പ്ലാൻ ചെയ്തുപോയി ടിക്കറ്റ് കിട്ടിയില്ലെങ്കിലോ എന്നോർത്ത് ദൂരെനിന്നു വരുന്നവർ വിഷമിക്കേണ്ടതില്ല. മുൻകൂട്ടി ബുക്ക് ചെയ്യുവാനും, ഇനി കൂടുതൽ ആളുകളുണ്ടെങ്കിൽ അധിക സർവീസുകൾ നടത്തുവാനും അധികൃതർ റെഡിയാണ്. ഒരു ദിവസം മുഴുവൻ ബോട്ടിൽ കാഴ്ചകൾ കണ്ടു യാത്ര…

    Read More »
  • NEWS

    സർക്കാരിന് ധൂർത്തെന്ന് ഗവർണർ, വർഷത്തിൽ പകുതിയോളം ദിവസങ്ങളും കേരളത്തിനു പുറത്ത് ചുറ്റിക്കറങ്ങുന്ന  ആരിഫ്‌ മുഹമ്മദ്‌ ഖാൻ ചിലവിട്ടത് 44.87 കോടി

        ഗവർണറായി ചുമതലയേറ്റ്‌ 4 വർഷം കൊണ്ട്‌ ആരിഫ്‌ മുഹമ്മദ്‌ ഖാൻ സർക്കാർ ഖജനാവിൽനിന്ന്‌ ചെലവിട്ടത്‌ 44.87 കോടി. ബഹുഭൂരിഭാഗം ദിവസങ്ങളിലും  കേരളത്തിനു പുറത്തു കഴിയുന്ന ഗവർണറുടെ യാത്രച്ചെലവ്‌ മാത്രം ഒന്നരക്കോടി കഴിഞ്ഞതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. മുൻകാലത്തൊന്നും രാജ്‌ഭവനുവേണ്ടി ഇത്രയധികം രൂപ  ചെലവഴിക്കേണ്ടി വന്നിട്ടില്ല. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടെയാണ്‌ ഗവർണറുടെ ധൂർത്ത്‌. സംസ്ഥാന സർക്കാർ ധൂർത്ത്‌ നടത്തുന്നുവെന്ന്‌ പ്രതിപക്ഷത്തിനൊപ്പം ആക്ഷേപിക്കുന്ന ഗവർണർ സ്വന്തം ചെലവ്‌ നിയന്ത്രിക്കാൻ തയ്യാറല്ലെന്ന്‌ വിവരാവകാശ രേഖകൾ പരിശോധിച്ചാൽ വ്യക്തം.  നിലവിലുള്ള കാർ മാറ്റി പുതിയ ബെൻസ്‌ കാർ വാങ്ങാൻ 85.12 ലക്ഷം രൂപ ചെലവിട്ടു. യാത്രാപ്പടിക്കും നിത്യ ചെലവുകൾക്കും പുറമെ ദാനം കൊടുക്കാനും ഖജനാവിലെ പണമെടുത്തിട്ടുണ്ട്‌. 71.99 ലക്ഷം രൂപയാണ്‌ ദാനം നൽകിയത്‌. കഴിഞ്ഞ രണ്ടുവർഷം 25 ലക്ഷം രൂപ വീതമാണ്‌ ഈയിനത്തിൽ ചെലവിട്ടത്‌. യാത്രച്ചെലവിനത്തിൽ 1.6 കോടി രൂപ കൈപ്പറ്റി. ചുമതലയേറ്റ 2019ൽ 38.4 ലക്ഷം രൂപയായിരുന്ന യാത്രാപ്പടി എത്തി നിൽക്കുന്നത്‌…

    Read More »
  • Kerala

    ചൂടുകാലത്ത് തണുപ്പ് തേടി വിഷജീവികൾ മാളത്തിൽ നിന്നും പുറത്തിറങ്ങും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

    ചൂടുകാലത്ത് തണുപ്പ് തേടി വിഷജീവികൾ മാളത്തിൽ നിന്നും പുറത്തിറങ്ങും.അതിനാൽ വീടിനുള്ളിൽ എപ്പോഴും ഒരു കണ്ണ് വേണം.പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജനലുകളും മറ്റും തുറന്നിട്ട് ഉറങ്ങുന്നവർ. സന്ധ്യാനേരത്തെന്നല്ല,പകലുപോലും മുറ്റത്തും പറമ്പിലുമൊക്കെ ഇറങ്ങുന്നവർ കരുതലോടെ വേണം ഓരോ സ്റ്റെപ്പും മുന്നോട്ടു വയ്ക്കാൻ.സിറ്റൗട്ടിലും പോർച്ചിലും എന്തിനേറെ കരിയിലകൾക്കു കീഴിൽപ്പോലും ഇവ ചുരുണ്ട് കിടക്കുന്നുണ്ടാവാം. പാമ്പ് കടിയേറ്റാൽ എത്രയും പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിക്കണം. പാമ്പ് കടിയേറ്റ വിദ്യാർഥിനിയുടെ മരണം അടുത്തിടെ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.മുറിയിൽ ഉറങ്ങിക്കിടക്കവേയാണ് പ്ലസ് ടു വിദ്യാർഥിനിയായ അനിഷ്മയെ ജനലിലൂടെ എത്തിയ പാമ്പ് കടിക്കുന്നത്. ഉടൻ ആശുപത്രിയിലെത്തിക്കുന്നതിന് പകരം  വീട്ടുകാർ  അടുത്തുള്ള വിഷവൈദ്യന്റെ അടുത്താണ് കുട്ടിയെ എത്തിച്ചത്. ഇയാൾ പച്ചമരുന്ന് നൽകി കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചു. ഇതിന് പിന്നാലെയാണ് കുട്ടി മരിക്കുന്നത്. പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ചുവടെ ചേർക്കുന്നു. ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കാൻ ശ്രദ്ധിക്കുക. തിരുവനന്തപുരം ജില്ല: 1- തിരുവനന്തപുരം…

    Read More »
  • Kerala

    ചൂടിന് ശമനമില്ല.; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഇതോടെ പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിർദേശങ്ങള്‍ പാലിക്കേണ്ടതാണ്. * പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്ബോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. * പഴങ്ങളും പച്ചക്കറികളും ധാരാളമായി…

    Read More »
  • NEWS

    പ്രവാസികൾക്കും  കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസുമായി കേരള സർക്കാർ

    തിരുവനന്തപുരം:പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്ട്സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സർവീസ് വിഭാഗത്തിൽ പ്രവാസി ഐഡി കാർഡ് സെക്ഷനിൽ നിന്നും ഈ പദ്ധതിയിൽ ഓൺലൈനായി ചേരാം. ഫീസും ഓൺലൈനായി അടയ്ക്കാം. വിശദ വിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയിൽ വഴിയും ലഭിക്കും. 91- 417-2770543, 91-471-2770528 ه ഫോൺ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്‌ഡ് കാൾ സേവനം) എന്നീ ടോൾഫ്രീ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും. പ്രവാസി സമൂഹം നേരിടുന്ന പ്രധാന…

    Read More »
  • Kerala

    മാതാപിതാക്കള്‍ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

    തിരുവനന്തപുരം: അപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. സ്കൂട്ടറില്‍ മാതാപിതാക്കളോടും സഹോദരനുമൊപ്പം സഞ്ചരിച്ചിരുന്ന അസ്നാൻ(3) ആണ് മരിച്ചത്. അന്തിയൂർക്കോണത്തുനിന്ന് മലയിൻകീഴ് ഭാഗത്തേയ്ക്കു വന്ന സ്കൂട്ടറിനെ, അതേ ദിശയിലെത്തിയ കാർ മറികടക്കുന്നതിനിടയില്‍ തട്ടിയപ്പോഴാണ് അപകടമുണ്ടായത്. അന്തിയൂർക്കോണം നീരോട്ടുകോണം വടക്കുംകരപൂത്തൻവീട്ടില്‍ ജോണിയും ഭാര്യ സുനിതയും മകൻ ആസ്നവ്(5), ഇളയ മകൻ അസ്നാൻ(3) എന്നിവരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി 7.15-ഓടെ മലയിൻകീഴ് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്. സ്കൂട്ടർ യാത്രക്കാരായ കുടുംബത്തിലെ എല്ലാവർക്കും പരിക്കേറ്റിരുന്നു. കുട്ടികളായ ആസ്നവിനെും അസ്നാനെയും എസ്.എ.ടി. ആശുപത്രിയിലെത്തിച്ചെങ്കിലും അസ്നാന്റെ ജീവൻ രക്ഷിയ്ക്കാനായില്ല

    Read More »
  • Kerala

    കിളിമാനൂരില്‍ റിട്ടേർഡ് അധ്യാപികയെ  റബർ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികയെ റബർ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.പോളച്ചിറ സ്വദേശിനി സുമതി (80) ആണ് മരിച്ചത്.റിട്ടേർഡ് അധ്യാപിക ആണ്. വീടിന് സമീപത്തു നിന്നും 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് വയോധികയെ മരിച്ച നിലയില്‍ കാണ്ടെത്തിയത്. മൃതദ്ദേഹം കിടക്കുന്ന പുരയിടത്തിന് സമീപം വയോധികയുടെ പുരയിടമാണ്. ഒരേക്കറോളം വരുന്ന റബ്ബർ തോട്ടത്തില്‍ അടി കാട് പൂർണമായും കത്തിയ നിലയിലായിരുന്നു.ഉച്ചക്ക് 2.30 മണിയോടെ റബ്ബർ തോട്ടത്തില്‍ തീ പടർന്നത് സമീപവാസികള്‍ കാണുകയും തീ കെടുത്തുകയും ചെയ്തിരുന്നു. വൈകിട്ട് 5.30 മണിയോടെ വയോധികയുടെ വീട്ടില്‍ പൊങ്കാല പ്രസാദം നല്‍കാൻ സമീപവാസിയെത്തി വിളിച്ചിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കത്തി കരിഞ്ഞനിലയില്‍ റബ്ബർ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദ്ദേഹം കിടന്നത് ഉച്ചയ്ക്ക് തീ കെടുത്താൻ എത്തിയവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. രാവിലെ വയോധിക പുരയിടത്തില്‍ നില്‍ക്കുന്നത് സമീപവാസികള്‍ കണ്ടിരുന്നതായി പറയുന്നു. കിളിമാനൂർ പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി.

    Read More »
  • Kerala

    കൊച്ചി മെട്രോ ജീവനക്കാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു

    കൊച്ചി: പെരിയാറില്‍ കൊച്ചി മെട്രോ ജീവനക്കാരനായ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാൻ ഇറങ്ങിയ, കണ്ണൂർ ഏഴിമല കരിമ്ബാനില്‍ ജോണിന്റെ മകൻ ടോണി ജോണാണ് (37) മരിച്ചത്. കൊച്ചി മെട്രോ ഓപ്പറേഷൻ വിഭാഗം ജീവനക്കാരനാണ് ടോണി.വട്ടാംപാറ പമ്ബ് ഹൗസിന് സമീപം അയ്യപ്പൻകടവില്‍ ഞായറാഴ്ച വൈകീട്ട് 3.15 ഓടെയാണ് സംഭവം. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് ഇവിടെ വിനോദയാത്രക്കെത്തിയത്. സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. അഗ്നി രക്ഷാസേന സ്കൂബ ടീം രണ്ട് മണിക്കൂറോളം  തിരച്ചില്‍ നടത്തി, കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റർ മാറി  പൊട്ടവഞ്ചി ഭാഗത്തുനിന്നും 5.45 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്.

    Read More »
Back to top button
error: