Month: February 2024

  • Kerala

    പ്ലാനിട്ടത് 11, ഇടാന്‍ പറ്റിയത് മൂന്നെണ്ണത്തില്‍; സ്ത്രീകളുടെ ‘ക്രൂരമനസ് മാറാന്‍’ പൊങ്കാലയിട്ട് മെന്‍സ് അസോസിയേഷന്‍!

    തിരുവനന്തപുരം: വ്യാജ കേസുകളില്‍ പുരുഷന്മാരെ കുടുക്കുന്ന സ്ത്രീകളുടെ ക്രൂര മനസ് മാറാന്‍ വേണ്ടി പൊങ്കാലയിട്ട് കേരള മെന്‍സ് അസോസിയേഷന്‍. സംഘടനയിലുള്ള ഒരു വിഭാഗം പുരുഷന്മാര്‍ സ്ത്രീകളില്‍ നിന്നും പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. വ്യാജ ഗാര്‍ഹീക പീഢന പരാതികളും സ്വന്തം മക്കളെ ഉപയോഗിച്ച് വ്യാജ പോക്സോ പരാതികളും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് എതിരെ നല്‍കുന്നുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹി പറയുന്നു. ഇങ്ങനെ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വന്ന പുരുഷന്മാര്‍ക്ക് നീതി ലഭിക്കാനും ഇത്തരത്തിലുള്ള സ്ത്രീകളുടെ ക്രൂരമനസ് മാറാനും വേണ്ടിയാണ് പൊങ്കാലയിട്ടത് എന്നാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ വ്യക്തമാക്കിയത്. എല്ലാ വൃതവും അനുഷ്ടിച്ചാണ് പൊങ്കാലയിട്ടതെന്നും ഇവര്‍ പറയുന്നു. 11 കലം ഇടാനായിരുന്നു തീരുമാനം. ഇതിനായി സ്ഥലവും പിടിച്ചിരുന്നു. എന്നാല്‍, അവിടെ സ്ത്രീകള്‍ കയറി അടുപ്പ് കൂട്ടിയതോടെ 3 കലത്തിലേക്ക് ചുരുക്കിയെന്നും ഇവര്‍ പറഞ്ഞു. മാധ്യമ ശ്രദ്ധക്ക് വേണ്ടിയല്ലെന്നും കഴിഞ്ഞ കൊല്ലവും പൊങ്കാല ഇട്ടിരുന്നുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തേ, കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം…

    Read More »
  • Kerala

    യുപിയില്‍ നിന്നുള്ള  വിദ്യാര്‍ത്ഥിയെ കാസർകോട്  മരിച്ച നിലയില്‍ കണ്ടെത്തി

    കാസർകോട്:യുപിയില്‍ നിന്നുള്ള സിയുകെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 25 ഞായറാഴ്ച കാസർഗോഡ് പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിലെ (സിയുകെ) ഹോസ്റ്റല്‍ മുറിയിലാണ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എം.ഇ.ഡി പ്രോഗ്രാമിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയും ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയുമായ നിതേഷ് യാദവാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കള്‍ പലതവണ വിളിച്ചെങ്കിലും കോളുകള്‍ക്ക് മറുപടി ലഭിച്ചില്ല. വൈകുന്നേരം 6 മണിയോടെ  ഹോസ്റ്റല്‍ മുറിയില്‍ ഇയാളുടെ ഫോണ്‍ റിംഗ് ചെയ്യുന്നത്  കേട്ടുവെങ്കിലും വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വിദ്യാർത്ഥികള്‍ വാതില്‍ തള്ളിത്തുറന്ന്  നോക്കിയപ്പോഴാണ് ഇയാളുടെ മൃതദേഹം കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    സീതേടെ സ്വന്തം അക്ബര്‍; സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

    അഗര്‍ത്തല: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെതിരെയാണ് ത്രിപുര സര്‍ക്കാര്‍ നടപടിയെടുത്തത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥനെതിരെ ത്രിപുര സര്‍ക്കാര്‍ നടപടിയെടുത്തത്. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ ത്രിപുരയുടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിക്കുകയായിരുന്നു. സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍ -സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദമുണ്ടായത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാര്‍ക്ക് അധികൃതരെയും എതിര്‍ കക്ഷികളാക്കി കല്‍ക്കട്ട ഹൈകോടതിയുടെ ജല്‍പായ്ഗുരിയിലെ സര്‍ക്യൂട്ട് ബെഞ്ചില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന്…

    Read More »
  • Crime

    സംഘര്‍ഷം അന്വേഷിക്കാന്‍ എത്തി; കൊല്ലത്ത് പൊലീസ് സംഘത്തെ ആക്രമിച്ച് ലഹരി മാഫിയ

    കൊല്ലം: സംഘര്‍ഷം അന്വേഷിക്കാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ ലഹരി മാഫിയയുടെ ആക്രമണം. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്ക്. കുണ്ടറ കൂനംവിള ജങ്ഷനിലാണ് അക്രമം. സംഭവത്തില്‍ പ്രതികളായ നാല് പേരെ പൊലീസ് സാഹസികമായി പിടികൂടി. നാലംഗ സംഘം ഏറ്റുമുട്ടുന്നതായി പരാതി ലഭിച്ചതിനു പിന്നാലെയാണ് പൊലീസുകാര്‍ അന്വേഷിക്കാന്‍ എത്തിയത്. ഇവരെ പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെ ആക്രമിക്കുകയായിരുന്നു. പേരിനാട് മംഗഴികത്ത് വീട്ടില്‍ അഭിലാഷ്, കുഴിയം ലക്ഷ്മി വിലാസത്തില്‍ ചന്തു നായര്‍, സനേഷ്, അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റൊരു പ്രതി രക്ഷപ്പെട്ടു. കുണ്ടറ എസ്ഐ എസ് സുജിത്, എഎസ്ഐ എന്‍ സുധീന്ദ്ര ബാബു, സിപിഓമാരായ ജോര്‍ജ് ജെയിംസ്, എ സുനില്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. നാല് പേരെയും കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    ഹരിപ്പാട് യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    ആലപ്പുഴ: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് മുതുകുളം വടക്ക് പുത്തൻവീട്ടില്‍ അനീഷാണ് (37) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഒരു ബന്ധുവാണ് അനീഷിനെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. കനകക്കുന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക്, വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കുറച്ചു നാളായി ഇയാള്‍ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. ഭാര്യ – അർച്ചന. മകള്‍ – അവനിക.

    Read More »
  • India

    എഴുത്തുകാരി നിടാഷ കൗളിനെ ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു; RSS വിമര്‍ശനം മൂലമെന്ന് ആരോപണം

    ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഭരണഘടനാ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ വംശജയായ എഴുത്തുകാരി നിടാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞ് ലണ്ടനിലേക്ക് തിരിച്ചയച്ചു. ബംഗളൂരുവില്‍ ‘ദ കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് ദി യൂണിറ്റി ഓഫ് ഇന്ത്യ’ എന്ന വിഷയത്തില്‍നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതാണെന്ന് അറിയിച്ചെങ്കിലും കാരണം ബോധിപ്പിക്കാതെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞെന്ന് നിടാഷ ‘എക്‌സി’ല്‍ പോസ്റ്റ്‌ചെയ്തു. ശരിയായ പാസ്പോര്‍ട്ടും ഒ.സി.ഐ. കാര്‍ഡും ഉണ്ടായിരുന്നിട്ടും 24 മണിക്കൂര്‍ പിടിച്ചുവെച്ച ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചെന്നാണ് ആരോപണം. കശ്മീരി പണ്ഡിറ്റായ നിടാഷ കൗള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നതിനാലാണ് ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കാത്തതെന്ന് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി പറഞ്ഞതായി നിടാഷ പറഞ്ഞു. വിമാനത്താവളത്തില്‍ അടിസ്ഥാനാവശ്യങ്ങള്‍പോലും അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു. വര്‍ഷങ്ങളായി ലണ്ടനിലാണ് നിടാഷ കൗള്‍ താമസിക്കുന്നത്.

    Read More »
  • Crime

    ടിപി വധക്കേസ് പ്രതികളെ ഹൈക്കോടതിയില്‍ എത്തിച്ചു; ജ്യോതി ബാബുവിനെ ഹാജരാക്കിയില്ല

    കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ഹൈക്കോടതിയില്‍ എത്തിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ള ജ്യോതി ബാബു ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കിയത്. ജ്യോതി ബാബുവിന് മൂന്നുമണിക്ക് ഡയാലിസിസ് നടത്തേണ്ടതുണ്ട്. ആരോഗ്യപ്രശ്‌നം ജയില്‍ സൂപ്രണ്ട് ഹൈക്കോടതിയെ അറിയിക്കും. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമോ എന്നതില്‍ വാദം കേള്‍ക്കാനാണ് പ്രതികളെ ഹാജരാക്കുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീല്‍ തള്ളിയ ഹൈക്കോടതി രണ്ട് പ്രതികള്‍ കൂടി കുറ്റക്കാരാണെന്നു കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയാണ് കോടതി റദ്ദാക്കിയത്. പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വര്‍ഷം കഠിന തടവും വിചാരണക്കോടതി 2014ല്‍ ശിക്ഷ വിധിച്ചിരുന്നു. കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ…

    Read More »
  • Kerala

    കൊച്ചു കേരളമല്ല; മഹത്തായ കേരളം എന്നു പറഞ്ഞ് ശീലിക്കണം: മുഖ്യമന്ത്രി

    തൃശൂർ: ഇടതുപക്ഷ കേരളത്തെ വലതുപക്ഷ കേരളമാക്കാനും ഐക്യ കേരളത്തെ അനൈക്യ കേരളമാക്കാനും ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന് തുടർച്ചയായി സംഘടിപ്പിച്ച സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടി തൃശൂർ ലുലു കണ്‍വെൻഷൻ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നമുക്ക് എല്ലാ രംഗത്തും ഒരു മലയാളത്തനിമയുണ്ട്. ആ തനിമ നശിച്ചുപൊയ്ക്കൂട. അത് സംരക്ഷിക്കപ്പെടണം. ഐക്യ കേരളം നാം രൂപപ്പെടുത്തിയെടുത്തതു പോലും ഈ മലയാളിത്തത്തില്‍ ഊന്നിക്കൊണ്ടാണ്. ആ ഐക്യ കേരളത്തെ ജാതി പറഞ്ഞും ജീവിതശൈലി പറഞ്ഞും അനൈക്യ കേരളമാക്കാൻ ശ്രമിക്കുന്നവരുണ്ട്. അത് അനുവദിച്ചുകൂടെന്ന് പിണറായി വ്യക്തമാക്കി. കേരളത്തിന് ഒരു ഇടതുപക്ഷ മനസ്സുണ്ട്. ആ മനസ്സാണ് കേരളത്തില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പുരോഗതിയും ജീവിതസാഹചര്യങ്ങളും സൃഷ്ടിച്ചത്. കേരളത്തെ മതസൗഹാർദം മുതല്‍ ജീവിതനിലവാരം വരെയുള്ള കാര്യങ്ങളില്‍ മാതൃകാ സംസ്ഥാനമാക്കിയത്. കേരളത്തിന്റെ ഐക്യാധിഷ്ഠിതമായ നിലനില്‍പ്പുതന്നെ വലിയ ഭീഷണി നേരിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഒറ്റ മനസ്സായി നിന്ന് നമുക്ക് ഇതിനെ നേരിടാൻ കഴിയണം. കേരളത്തെ രക്ഷിച്ചുകൊണ്ട് ഇന്ത്യയെ ശക്തിപ്പെടുത്താൻ…

    Read More »
  • Kerala

    എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകി; കൊച്ചി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ബഹളം

    കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് പോകുന്ന എയർഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥരുമായി വാക്കേറ്റം ഉണ്ടായതോടെ യാത്രക്കാർക്ക് ഭക്ഷണം നല്‍കി ആശ്വസിപ്പിച്ചുവെങ്കിലും യാത്രക്കാർ വഴങ്ങിയില്ല. തിങ്കളാഴ്ച കാലത്ത് ജോലിയില്‍ പ്രവേശിക്കേണ്ടവരും നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് വ്യക്തമായ യാത്രാ സമയം അറിയാതെ പ്രയാസപ്പെടുന്നത്. ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് പോകേണ്ട വിമാനമാണ് അനിശ്ചിതമായി നീളുന്നത്.

    Read More »
  • Kerala

    ഗുണനിലവാരമില്ല; ‘ജവാന്‍’ റമ്മിന്റെ വില്‍പ്പന വിലക്കി

    കൊച്ചി: 17 ബാച്ച്‌ ജവാന്‍ റമ്മിന്റെ വില്‍പ്പന എക്‌സൈസ് നിര്‍ത്തിവച്ചു. തരി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്തിയത്. വരാപ്പുഴ വാണിയക്കാട് ഷോപ്പില്‍ വില്‍പ്പനയ്ക്ക് എത്തിച്ച മദ്യക്കുപ്പികളിലാണ് ആദ്യം നിലവാര പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഈ ഷോപ്പിലെ എട്ട് ബാച്ചുകളിലെ മദ്യത്തിനും ഗുണനിലവാരമില്ലെന്നു കണ്ടെത്തി. വരാപ്പുഴ ഷോപ്പിലും ഒന്‍പത് ബാച്ച്‌ മദ്യത്തില്‍ തരികള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നു മറ്റു വില്‍പ്പന കേന്ദ്രങ്ങളിലേയും ജവാന്‍ റം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപയോഗ കാലാവധി കഴിഞ്ഞ മദ്യത്തിലാണ് സാധാരണ തരികള്‍ കാണാറുള്ളത്. ബോട്ട്‌ലിങിലെ അപാകവും ഇതിനു ഇടയാക്കും.പൊതുമേഖല സ്ഥാപനമായ തിരുവല്ല ട്രാന്‍വന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സാണ് ജവാന്‍ റം നിര്‍മിക്കുന്നത്.

    Read More »
Back to top button
error: