IndiaNEWS

സിക്കിമിലെ ആദ്യ റെയില്‍വേ  സ്‌റ്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും

ഗാങ്‌ടോക്ക്: സിക്കിമിലെ ആദ്യ റെയില്‍വേ സ്‌റ്റേഷനായ രാംഗ്‌പോ സ്‌റ്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും.

സിക്കിമിന് ലഭിക്കുന്ന ആദ്യ റെയില്‍വേ സ്‌റ്റേഷനാണിതെന്നും ഇന്ത്യയുടെ വിനോദ സഞ്ചാര മേഖല വിപുലീകരിക്കുന്നതില്‍ രാംഗ്‌പോ റെയില്‍വേ സ്‌റ്റേഷൻ പ്രധാന പങ്കുവഹിക്കുമെന്നും റെയില്‍വേ ഡെപ്യൂട്ടി മാനേജർ അലിപുർദ്വാർ പറഞ്ഞു.

മൂന്ന് ഘട്ടമായാണ് കേന്ദ്രസർക്കാർ പദ്ധതിയില്‍ ഒപ്പുവച്ചത്. ആദ്യഘട്ടത്തില്‍ ശിവോകില്‍ നിന്നും രാംഗ്‌പോ വരെയും രണ്ടാഘട്ടത്തില്‍ രാംഗ്‌പോയില്‍ നിന്നും ഗാങ്‌ടോക്ക് വരെയും മൂന്നാം ഘട്ടത്തില്‍ ഗാംങ്‌ടോക്ക് മുതല്‍ നാഥുല വരെയുമുള്ള പദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ ഒപ്പുവച്ചിരിക്കുന്നത്. അസാം ലിങ്ക് പ്രൊജക്ടിന്റെ ഭാഗമായ സിവോക് പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. 45 കിലോമീറ്റർ ദൂരത്തിലുള്ള പദ്ധതിയാണ് സിവോക്- രാംഗ്‌പോ പദ്ധതിയെന്നും റെയില്‍വേ ഡെപ്യൂട്ടി മാനേജർ വ്യക്തമാക്കി.

ഇതുൾപ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ 550 അമൃത് റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടുന്നത്.

Back to top button
error: