KeralaNEWS

സൗഹൃദ സംഭാഷണങ്ങൾക്കുള്ള ഇടം പൊതുവഴിയുടെ നടുവിൽ തന്നെ ആകണമെന്നുണ്ടോ?

ചിത്രത്തിൽ കാണുന്ന മൂന്നുപേരും അവരുടെ സൗഹൃദ സംഭാഷണത്തിൽ ഗാഢമായി മുഴുകിയിരിക്കുന്നതായി കാണാം.
 ഇരുചക്ര വാഹനം നിർത്തിയിരിക്കുന്നത് പൊതുവഴിയുടെ ഏകദേശം മധ്യത്തോട് ചേർന്നുമാണ് എന്നും കാണാം
അതായത് ഇടതുവശം ചേർന്ന് ഓടിവരുന്ന ഒരു വാഹനത്തിന് പോകേണ്ട  പാതയ്ക്ക് തടസ്സമായി ആണ് ഇദ്ദേഹം തന്റെ ഇരുചക്രവാഹനം നിർത്തി പരിസരം മറന്നു സൗഹൃദ സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
 നിസ്സാരം എന്നും നിർദോഷം എന്നും തോന്നാവുന്ന ഇത്തരം കാഴ്ചകൾ നമ്മൾ ദൈനംദിനം ധാരാളമായി കാണാറുണ്ട്
സാമാന്യം തിരക്കുള്ളതും വീതി കുറഞ്ഞതും ചെറിയ വളവോടുകൂടിയതുമായ ഒരു നാൽക്കവലയിലാണ് ഈ വാഹനം നിൽക്കുന്നത് എന്ന് ചിത്രത്തിൽ നിന്നും നമുക്ക് തിരിച്ചറിയാൻ സാധിക്കും.
 ഇരുചക്രവാഹനം നിർത്തിയിരിക്കുന്ന പാതയിൽ കൂടി കടന്നുവരേണ്ടതായ ഒരു ബസിനെ കാത്തു നിൽക്കുന്ന ഒരു വനിതയും ചിത്രത്തിൽ ഉണ്ട്
ഒരു റോഡപകടത്തിന്റെ സാധ്യതയും അതിന്റെ ഗുരുതരാവസ്ഥയും  ഈ ചിത്രത്തിൽ നിന്നും എത്രമാത്രം നമുക്ക് മനസ്സിലാക്കാൻ സാധിക്കും?
 താൻ മൂലം ഉണ്ടായേക്കാവുന്ന ഗതാഗതടസമോ അപകടസാധ്യതയോ ഇദ്ദേഹത്തിന്റെ ചിന്തയിൽ കടന്നുവന്നിട്ടേയില്ല എന്നത് ശരീരഭാഷയിൽ നിന്നും മനസ്സിലാക്കാം
പൊതുവഴി എന്നത് പൊതുസ്വത്ത് ആണെന്നതും അവിടെ സ്വകാര്യതയ്ക്ക് താരതമ്യേന മുൻതൂക്കം കുറവാണെന്നതും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
 Stationary hazard എന്ന് സാങ്കേതികമായി വിശേഷിപ്പിക്കാവുന്ന ഒരു അവസ്ഥയിലാണ് ഈ മൂന്നുപേരും നിൽക്കുന്നത്.
മറ്റുള്ളവർക്ക് വേണമെങ്കിൽ വഴിമാറി പോയിക്കൊള്ളട്ടെ എന്ന ചിന്താഗതി ഒരുപക്ഷേഒന്നോ അതിലധികമോ ജീവനുകളുടെ നഷ്ടത്തിൽ കലാശിക്കാവുന്ന വലിയ ഒരു ദുരന്തമായി മാറാൻ ഈ ചിത്രത്തിൽ കാണുന്ന കാരണം തന്നെ ധാരാളം മതിയാകും.
ഓടിവരുന്ന മറ്റൊരു വാഹനത്തിന്റെ ബ്രേക്കിന്റെ അവസ്ഥയെപ്പറ്റിയോ അത് ഓടിക്കുന്ന ഡ്രൈവറുടെ ശാരീരികവും മാനസികവുമായ അവസ്ഥയെപ്പറ്റിയോ യാതൊരു ധാരണയും ഇല്ലാത്ത ഇത്തരം പ്രവർത്തികൾ ആത്മഹത്യാപരം എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാൻ സാധിക്കില്ല..
MVD#KRLA

Back to top button
error: