തിരുവനന്തപുരം: ഗവർണറുമായുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ ഇടതു സർക്കാരിന് നേട്ടം.സർക്കാരുമായുള്ള പോരിനിടെ നവംബറില്‍ ഗവർണർ അയച്ച ബില്ലിനാണ് രാഷ്ട്രപതി ഭവന്റെ അംഗീകാരം ലഭിച്ചത്.
ഗവർണർ തീരുമാനം നീട്ടിക്കൊണ്ടുപോയ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുർമു അതിവേഗമാണ് അനുകൂല നിലപാടെടുത്തത് എന്നതും ശ്രദ്ധേയമാണ്.2023 നവംബർ 28നാണ് സർക്കാരുമായുള്ള പോരിനിടെയാണ് ലോകായുക്ത ബില്‍ ഉള്‍പ്പെടെ ഏഴ് ബില്ലുകള്‍ ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഗവർണറുടെ അസാധാരണ നടപടി. സാധാരണ രാഷ്ട്രപതി ഭവന് വിട്ട ബില്ലുകള്‍ ഒന്നും രണ്ടും വർഷം തീരുമാനമാകാതെ കിടക്കാറുണ്ട്. എന്നാല്‍ ഈ തീരുമാനം മൂന്നു മാസത്തിനകമായിരുന്നു.