IndiaNEWS

പൊതുവഴി തടസ്സപ്പെടുത്തി അയിത്ത മതില്‍; പൊളിച്ചുമാറ്റണമെന്ന് പരാതി

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ പൊതുവഴി തടസ്സപ്പെടുത്തി മേല്‍ജാതിക്കാര്‍ ‘അയിത്ത മതില്‍’ കെട്ടിയതായി പരാതി. അവിനാശിയിലെ സേവൂരിലെ ഒരു വിഭാഗം ദലിത് കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂരേഖകള്‍ പരിശോധിക്കാന്‍ തിരുപ്പൂര്‍ ജില്ലാ കലക്ടര്‍ സബ് കലക്ടറെ ചുമതലപ്പെടുത്തി.

എന്നാല്‍ ആരോപണങ്ങള്‍ വിഐപി നഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നിഷേധിച്ചു. ‘2006 മുതലാണ് ഇവിടെ വീടുകള്‍ നിര്‍മിച്ചത്.ഈ വീടുകളോട് ചേര്‍ന്ന് സ്ഥല ഉടമയായ പളനി സ്വാമിക്ക് ഏക്കറുകളോളം കൃഷിസ്ഥലമുണ്ട്. വിളകളുടെ സംരക്ഷണത്തിനായാണ് ചുറ്റുമതില്‍ കെട്ടിയതെന്ന് അസോസിയേഷന്‍ സെക്രട്ടറി ആര്‍.പി ഗോവിന്ദരാജന്‍ പറഞ്ഞു. ഞങ്ങളുടെ കോമ്പൗണ്ടില്‍ 73 കുടുംബങ്ങളുണ്ട്. അതൊലൊരു കുടുംബം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇവിടെ തൊട്ടുകൂടായ്മയില്ലെന്നും ചിലര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Signature-ad

മതില്‍ കെട്ടിയ റോഡ് പഞ്ചായത്തിന്റെതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി വേലുസാമി പറഞ്ഞു. ദലിത് കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ചെന്നും പരാതിയില്‍ കഴമ്പുണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ മാസം മതില്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

Back to top button
error: