IndiaNEWS

എഎപിയെ വട്ടമിട്ട് ഇ.ഡി; കെജ്‌രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ വസതിയിലടക്കം റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി അടുത്ത വൃത്തങ്ങളെയും ലക്ഷ്യമിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. കെജ്‌രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍, എഎപി രാജ്യസഭാ എംപി എന്‍.ഡി. ഗുപ്ത, ഡല്‍ഹി മുന്‍ ജല്‍ ബോര്‍ഡ് അംഗം ശലഭ് കുമാര്‍ തുടങ്ങിയവരുടെ വസതികളിലടക്കം 12-ഓളം സ്ഥലങ്ങളിലാണ് ഇ.ഡിയുടെ റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രകാരമാണ് റെയ്ഡെന്നാണ് ഇ.ഡി.യുടെ വിശദീകരണം.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ തങ്ങള്‍ പേടിക്കില്ലെന്നും ഡല്‍ഹി മന്ത്രിയും എഎപി വക്താവുമായ അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Signature-ad

ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ 30 കോടിയുടെ അനധികൃത കരാറുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ റെയ്ഡെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഹാജാരാകാനുള്ള ആവശ്യം കെജ്‌രിവാള്‍ ആവര്‍ത്തിച്ച് തള്ളിയ സാഹചര്യത്തില്‍ ഇ.ഡി. അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റെയ്ഡ്.

ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നെന്ന എഎപി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കെജ്‌രിവാളിനും അതിഷിക്കും ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

 

 

Back to top button
error: