പൂഞ്ഞാർ: പത്തനംതിട്ടയിൽ എന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്ന് ബിജെപി നേതാവ് പി സി ജോര്‍ജ്.
ലോക്‌സഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്നോം പി സി ജോര്‍ജ് പറഞ്ഞു.
മത്സരിച്ചാല്‍ ജയം ഉറപ്പ്. തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
പി.സി. ജോര്‍ജിന് സ്വാധീനമുള്ള പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം. പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലുള്ള രണ്ടായിരത്തിലധികം വരുന്ന കുടുംബവോട്ടുകളാണ് പി.സി. ജോര്‍ജിന്റെ വലിയൊരു പ്രതീക്ഷ.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനപക്ഷം ലയിച്ചത് ബിജെപിയും നേട്ടമായാണ് കാണുന്നത്.അതിനാൽ തന്നെ പത്തനംതിട്ടയിൽ പി സി ജോർജ് തന്നെയാകും ബിജെപിയുടെ സ്ഥാനാർത്ഥി.