KeralaNEWS

വിദ്യാർഥിനിയെ ഫോണില്‍ വിളിച്ച്‌ അശ്ലീലം പറഞ്ഞ് എഎസ്‌ഐ 

തിരുവനന്തപുരം: വിദ്യാർഥിനിയെ ഫോണില്‍ വിളിച്ച്‌ അശ്ലീലം പറഞ്ഞ് എഎസ്‌ഐ. കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീം ആണ് സയൻസ് ഫെസ്റ്റിവല്‍ ഡ്യൂട്ടിക്കിടെ വൊളന്റിയറായ പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞത്.

മറ്റുള്ള വൊളന്റിയർമാരോടൊപ്പം പെണ്‍കുട്ടി ചോദിയ്ക്കാൻ എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഒമ്ബതിനായിരുന്നു സംഭവം.

Signature-ad

നേരത്തെ, പാങ്ങോട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോള്‍ സമാനമായ സംഭവത്തില്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടായിരുന്നു. കൊല്ലത്തായിരുന്ന നസീമിനെ ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. വിഷയത്തില്‍ ഫെസ്റ്റിവല്‍ അധികൃതർ ഡിജിപിക്ക് പരാതി നൽകി.

പരാതിയുമായെത്തുന്ന സ്ത്രീകളുടെ ഫോണിലേക്ക് രാത്രിയില്‍ മദ്യപിച്ച്‌ വീഡിയോ കോള്‍ ചെയ്യുന്നത് സ്ഥിരമാണെന്നാണ് ഇയാള്‍ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം.

Back to top button
error: