Social MediaTRENDING

ശമ്പളമില്ല ; യാത്രക്കാരെ വിളിച്ചു കയറ്റി കെ എസ് ആർ ടി സി ഡ്രൈവർ 

ജോലിയോട് ആത്മാർത്ഥതയുള്ള ജീവനക്കാരും  കെഎസ്ആർടിസിയിലുണ്ട്.ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കൂ -ഡ്രൈവർ യാത്രക്കാരെ വിളിച്ച് കയറ്റുകയാണ്.
ചോദിച്ചപ്പോൾ
 കഴിഞ്ഞ തവണത്തെ ശമ്പളം കിട്ടിയപ്പോൾ മാസം തീരാറായിരുന്നു.
കളക്ഷൻ കുറവ് ആണെങ്കിൽ ശമ്പളം കട്ടപ്പുറത്തും ആകും.
സംഭവം ശരിയാണ്.ഇനി ചെറിയ ചെറിയ ഓഫറുകൾ കൂടി യാത്രക്കാർക്ക് കൊടുത്താൽ സംഗതി ക്ലച്ചു പിടിക്കും.
ഉദാഹരണത്തിന്
2  കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബം ഒരുമിച്ചു കയറിയാൽ മീട്ടായി, സിപ്പ് അപ്പ് തുടങ്ങി ഐറ്റംസ് ഫ്രീ നൽകണം.
5 പേര് കയറിയാൽ ഒരു സമോസ/ ലഡ്ഡു ഫ്രീ. അങ്ങനെ എന്തെങ്കിലും ഒക്കെ.
25 കൊല്ലം മുൻപ് എന്തായിരുന്നു കെ എസ് ആർ ടി സി യുടെ പവർ.
സ്റ്റോപ്പിന് 100 മീറ്റർ മുൻപോ അല്ലെങ്കിൽ 50 മീറ്റർ പിറകിലോ ആകും നിർത്തുക.
ഇറങ്ങാനുണ്ട് എന്ന് ഉറക്കെ കൂവിയാൽ പോലും കണ്ടക്ടർ കേട്ട ഭാവം കാണിക്കില്ല.
 ടിക്കറ്റ് ബാക്കി കിട്ടാൻ മൂപ്പര് കനിയണം.കൈ നീട്ടി യാചിക്കണം.അല്ലെങ്കിൽ ചില്ലറയുമായി കയറണം.

Back to top button
error: