Month: February 2024

  • Sports

    2026 ഫുട്ബോള്‍ ലോകകപ്പ്: മത്സര വേദികള്‍ പ്രഖ്യാപിച്ചു

    സൂറിച്ച്‌: 2026 ഫുട്ബോള്‍ ലോകകപ്പിന്റെ വേദികള്‍ പ്രഖ്യാപിച്ചു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരം മെക്സിക്കോയിലും സമാപന മത്സരം അമേരിക്കയിലെ ന്യൂജഴ്സിയിലുമാണ്. ആകെ 48 ടീമുകളാണ് 39 ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റില്‍ പങ്കെടുക്കുന്നത്. 2026 ജൂണ്‍ 11നാണ് ടൂർണമെന്റിലെ ആദ്യ മത്സരം. മെക്സിക്കോയിലെ അസ്ടെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ജൂലൈ 19ന് ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആയതിനുശേഷം നടക്കുന്ന ആദ്യ ലോകകപ്പിന് മൂന്നു രാജ്യങ്ങളിലെ 16 നഗരങ്ങളാണ് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിനു വേദിയാവുന്ന അസ്ടെക്ക 87,500 പേരെ ഉള്‍ക്കൊള്ളും. ക്വാർട്ടർ ഫൈനല്‍ മുതലുള്ള മത്സരങ്ങളെല്ലാം യുഎസിലാണ് നടക്കുക. 1970ലും 1986ലും മെക്സിക്കോ ലോകകപ്പിന് വേദിയായിട്ടുണ്ട്. 1994ല്‍ യുഎസിലും ലോകകപ്പ് നടന്നിട്ടുണ്ട്. എന്നാല്‍ കാനഡയില്‍ ആദ്യമായാണ് ലോകകപ്പ് ഫുട്ബോള്‍ നടക്കുന്നത്.

    Read More »
  • Social Media

    ഒരു കൂട്ടം മാധ്യമപ്രവർത്തകർ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി സ:മുഹമ്മദ്‌ റിയാസിന്റെ പിന്നാലെയുണ്ട്‌: പി വി അൻവർ

    ഒരു കൂട്ടം മാധ്യമപ്രവർത്തകർ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി സ:മുഹമ്മദ്‌ റിയാസിന്റെ പിന്നാലെയുണ്ട്‌. ഊണിലും,ഉറക്കത്തിലും അവർക്ക്‌ ചിന്ത റിയാസിനെ കുറിച്ചാണ്. റിയാസിനെ ടാർജ്ജറ്റ്‌ ചെയ്ത്‌ പ്രവർത്തിക്കാൻ വേണ്ടി മാത്രം അസൈൻ ചെയ്യപ്പെട്ട മാപ്രകൾ പോലുമുണ്ട്‌ ഇന്ന് കേരളത്തിൽ. കാര്യം മറ്റൊന്നുമല്ല. പൊതുമാരമത്ത്‌ വകുപ്പ്‌ അത്ര മാത്രം കൃത്യതയോടെ,ഊർജ്ജ്വസ്വലതയോടെ ഇന്നിവിടെ പ്രവർത്തിക്കുന്നുണ്ട്‌. മുൻപെങ്ങുമില്ലാത്തവിധം നിരവധി വികസന പദ്ധതികൾ പൊതുമരാമത്ത്‌ വകുപ്പും,ടൂറിസം വകുപ്പും ഇന്ന് നടപ്പിലാക്കി വരുന്നുണ്ട്‌.നമ്മുടെ നാടിന്റെ മുഖഛായ തന്നെ മാറ്റിയെഴുതാൻ കഴിയുന്ന പ്രോജക്ടുകൾ ഇന്നിവിടെ നടപ്പിലാക്കപ്പെടുന്നുണ്ട്‌.ജനങ്ങൾക്ക്‌ ഏറ്റവുമധികം നേരിട്ട്‌ അനുഭവിച്ചറിയാൻ കഴിയുന്ന വികസന പദ്ധതികൾ സ്വാഭാവികമായും പൊതുമരാമത്ത്‌ വകുപ്പുമായി ബന്ധപ്പെട്ടാണ്. ആ ഗൗരവത്തോടെ തന്നെ പൊതുമാരാമത്ത്‌ വകുപ്പ്‌ മുഹമ്മദ്‌ റിയാസ്‌ കൈകാര്യം ചെയ്യുന്നുണ്ട്‌. വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലമായി ഇന്ന് കേരളം മാറിയിരിക്കുന്നു.അതിന്റെ പിന്നിലും മുഹമ്മദ്‌ റിയാസിന്റെ കഠിനാധ്വാനമുണ്ട്‌. ഇതൊക്കെ എങ്ങനെയെങ്കിലും തകർക്കണം.മുഹമ്മദ്‌ റിയാസിന്റെ ഗ്രാഫ്‌ താഴെ പോകണം.ഇതൊക്കെയാണ് ഈ “സ്പോർൺസേർഡ്‌ മാധ്യമവ്യഗ്രതയുടെ” പിന്നിൽ. ഇത്തരം മാപ്രകൾക്ക്‌ തെറ്റിപ്പോയിട്ടുണ്ട്‌.അയാളുടെ പേര് മുഹമ്മദ്‌ റിയാസ്‌ എന്നാണ്.സഖാവ്‌…

    Read More »
  • Social Media

    എയർപോർട്ട് പോലൊരു റെയിൽവേ സ്റ്റേഷൻ

    നടപ്പാതയിൽ പോലും കുളിർകാറ്റുവീശുന്ന സെൻട്രലൈസഡ്  എസി യും സൗജന്യമായി ഓടാൻ തയ്യാറായികിടക്കുന്ന ബാറ്ററി കാറുകളും, ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച ട്രോളികളും.  സാധാരണക്കാരായ യാത്രക്കാർക്കും ഉപയോഗിക്കാനായി നിർമ്മിച്ച വിശാലമായ വിഐപി ലോഞ്ചുകളും,ഫ്രീ വൈഫൈയും, പൂക്കൾ നിറഞ്ഞുനിൽക്കുന്ന സുഖന്ധപൂരിതമായ ഉദ്യാനവും, ഒരു മുറിയുടെ അത്രയും വലുപ്പത്തിൽ വിരിച്ച കണ്ണാടിപോലെ തിളങ്ങുന്ന ടൈൽസും. റെയിൽവേ അനൗൺസുകളുടെ ഇടവേളകളിൽ കുളിർമഴപോലെ പൊഴിയുന്ന മെലഡിയും,തിരക്ക്കൂട്ടാതെ സുഖിച്ചു കയറിയിറങ്ങാൻ വിശാലമായ എസ്‌കലേറ്ററുമൊക്കെ ഇവിടുത്തെ  ഏതാനും പ്രതേകതകൾ മാത്രം. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ തോന്നുന്നതും, അത്യാവശ്യമില്ലെങ്കിൽ രണ്ടുമണിക്കൂർ ഇവിടെ കറങ്ങിനടക്കാൻ തോന്നുന്നതുമായ ഈ റെയിൽവേ സ്റ്റേഷൻകാണാൻ അങ്ങ് ജപ്പാനീലോ, ജർമ്മനിയിലോ, ഗൾഫിലോ എങ്ങും പോകേണ്ട. വെറും പന്ത്രണ്ട്മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന 624 കിലോമീറ്റർ ദൂരം മാത്രം യാത്രചെയ്‌താൽ മതി.നമ്മുടെ അയൽസംസ്ഥാനമായ കർണ്ണാടകത്തിലെ ബാംഗ്ലൂർ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലെ വിശേഷങ്ങളാണിതൊക്കെ. പത്തനംതിട്ടജില്ലയിലെ One and only റെയിൽവേ സ്റ്റേഷനായ തിരുവല്ലയിലെ മേൽമൂടിയില്ലാത്ത പ്ലാറ്റഫോമിലെ പൊട്ടിപൊളിഞ്ഞ ടൈൽസിൽക്കൂടെനടന്ന് കാക്ക തൂറാത്ത സിമെന്റ്…

    Read More »
  • NEWS

    ഓഹരി വില്‍പ്പനയ്ക്ക്  ഒരുങ്ങി ലുലു ഗ്രൂപ്പ്  

    അബുദാബി: മലയാളി വ്യവസായി എം.എ യൂസഫലി നയിക്കുന്ന അബുദബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നതായി റിപ്പോർട്ട്. നൂറു കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ ഈ വര്‍ഷം രണ്ടാം പകുതിയോടെ ഉണ്ടായേക്കുമെന്നാണ് സൂചന. റിയാദ്, അബുദബി എന്നിവിടങ്ങളിലായി ഇരട്ട ലിസ്റ്റിംഗ് നടത്താനാണ് നീക്കമെന്നും റിപ്പോർട്ടുണ്ട്. ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിലെ ലുലുവിന്റെ പ്രധാന ബിസിനസായിരിക്കും ഐ.പി.ഒയില്‍ ലിസ്റ്റ് ചെയ്യുകയെന്നാണ് വിവരങ്ങള്‍. ഐ.പി.ഒയ്ക്ക് മുന്നോടിയായി കടം പുന:ക്രമീകരിക്കുന്നതിനായി കഴിഞ്ഞ ഓഗസ്റ്റില്‍ ലുലുഗ്രൂപ്പ് 25 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. 2023ല്‍ ഐ.പി.ഒ നടത്താന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ പൊതുവെ ഇരട്ട ലിസ്റ്റിംഗ് അത്ര സാധാരണമല്ല. 2022ല്‍ അമേരിക്കാന ഗ്രൂപ്പാണ് ആദ്യമായി ഇരട്ട ലിസ്റ്റിംഗ് നടത്തിയത്. സൗദി അറേബ്യയിലും യു.എ.ഇയിലുമായിട്ടായിരുന്നു ലിസ്റ്റിംഗ്. ഗള്‍ഫിലും നോര്‍ത്ത് അമേരിക്കയിലും കെ.എഫ്.സി, പിസ ഹട്ട് റസ്‌റ്റോറന്റുകള്‍ നടത്തുന്ന കമ്ബനിയാണ് അമേരിക്കാന ഗ്രൂപ്പ്. ഏകദേശം…

    Read More »
  • Kerala

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി നോട്ടെണ്ണല്‍ യന്ത്രം

    തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണല്‍ സുഗമമാക്കാൻ പുതിയ നോട്ടെണ്ണല്‍ യന്ത്രമെത്തി. ടി.വി.എസ് ഗ്രൂപ്പാണ് വഴിപാടായി നോട്ടെണ്ണല്‍ യന്ത്രം സമർപ്പിച്ചത്. ഭണ്ഡാരം കൗണ്ടിങ് ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ യന്ത്രത്തിന്റെ സമർപ്പണം നിർവഹിച്ചു. ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ചീഫ് ഫിനാൻഷ്യല്‍ ഓഫിസർ കെ.പി. സജിത്ത്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി. മനോജ് കുമാർ, കെ. ഗീത എന്നിവരുടെ സന്നിഹിതരായിരുന്നു.

    Read More »
  • Kerala

    പോലീസുകാര്‍ വ്യക്തിപരമായ ഈഗോ വച്ച്‌ പുര്‍ത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം:പോലീസുകാർ വ്യക്തിപരമായ ഈഗോ വച്ച്‌ പുര്‍ത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസെന്ന ഈഗോയാണ് പ്രധാനമെന്നും പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്ത് രൂപീകരിച്ച സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്രൈം ബ്രാഞ്ച് എഡിജിപിയുടെ കീഴില്‍ രണ്ട് എസ്പിമാർ ഉള്‍പ്പെടുന്നതാണ് സൈബർ ‍ഡിവിഷൻ. പ്രത്യേക സൈബർ ഡിവിഷൻ രൂപീകരണത്തിന് പിന്നില്‍ സൈബർ കുറ്റാന്വേഷണം, ഗവേഷണം എന്നിവയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. 201 കോടി രൂപയാണ് കഴിഞ്ഞ വർഷം മാത്രം സൈബർ തട്ടിലൂടെ കേരളത്തില്‍ നിന്നും കടത്തിയത്. തട്ടിപ്പിന് ഇരയായത് അമിത ലാഭം പ്രതീക്ഷിച്ചിറങ്ങിയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • India

    പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം;  ആറു മരണം, 60ൽ ഏറെ പേര്‍ക്ക് പരിക്ക്

    ഭോപ്പാൽ: മധ്യപ്രദേശില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 60 ൽ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹാര്‍ദയിലാണ് സംഭവം. പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തമാണ് സ്‌ഫോടനത്തില്‍ കലാശിച്ചത്. ഫാക്ടറിയില്‍ നിരവധി സ്‌ഫോടനങ്ങളാണ് നടന്നതെന്ന് പരിസരവാസികൾ പറയുന്നു. സ്‌ഫോടനം നടന്ന സമയത്ത് ഫാക്ടറിയില്‍ 150 ജീവനക്കാര്‍ ഉണ്ടായിരുന്നതായി സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട ജീവനക്കാരന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച്‌ അധികൃതരില്‍ നിന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

    Read More »
  • Kerala

    വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു

    കോട്ടയം: വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സുമേഷ് ജോർജ് (42) ആണ് മരിച്ചത്. ബഹ്റൈനില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രക്കിടെ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ച് വർഷമായി ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നര വർഷത്തിന് ശേഷമായിരുന്നു നാട്ടിലേക്ക് മടങ്ങിയത്.

    Read More »
  • India

    പതിനേഴുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19 കാരൻ അറസ്റ്റില്‍ 

    ലക്നൗ: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പതിനേഴുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 19 കാരൻ അറസ്റ്റില്‍. മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട ശേഷം പ്രതി സഹോദരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി മൂന്നിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കുറ്റകൃത്യം നടക്കുമ്ബോള്‍ വീട്ടില്‍ സഹോദരങ്ങള്‍ തനിച്ചായിരുന്നു. മൊബൈലില്‍ പോണ്‍ വീഡിയോ കണ്ട ശേഷം പ്രതി സഞ്ജു തൻ്റെ അരികില്‍ ഉറങ്ങുകയായിരുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു.ശേഷം പീഡന വിവരം വെളിപ്പെടുത്തുമോ എന്ന ഭയത്താല്‍ സഞ്ജു സഹോദരിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

    Read More »
  • Kerala

    കോട്ടയത്ത് യുവാവും യുവതിയും മയക്കു മരുന്നുമായി പിടിയില്‍; രക്ഷപെടാൻ ശ്രമിച്ച ഇവരുടെ വാഹനം പോലീസ് തടഞ്ഞത് ക്രെയിൻ ഉപയോഗിച്ച്‌ 

    കോട്ടയം :എം.സി റോഡിലൂടെ അമിത വേഗതയില്‍ കാറോടിച്ച്‌, നിരവധി വാഹനങ്ങളില്‍ ഇടിച്ച്‌ അപകടമുണ്ടാക്കിയ യുവാവും യുവതിയും പിടിയില്‍. ചിങ്ങവനത്ത് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വാഹനമോടിച്ച യുവാവിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും പോലീസ് പിടികൂടി. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഇവരുടെ വാഹനത്തില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവും, ആഭരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയം മറിയപ്പള്ളി ഭാഗത്ത് നിന്നും അമിതവേഗത്തില്‍ എത്തിയ കാർ, നിരവധി വാഹനങ്ങള്‍ ഇടുക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചെങ്കിലും വീണ്ടും നിർത്താതെ പോയി. പിന്നീട് ചിങ്ങവനത്ത് വച്ച്‌ പോലീസ് ക്രെയിൻ ഉപയോഗിച്ച്‌ കാർ തടഞ്ഞ് നിർത്തുകയായിരുന്നു.

    Read More »
Back to top button
error: