KeralaNEWS

വിയര്‍ത്തൊലിച്ച്‌ കേരളം,  സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം:   ഫെബ്രുവരിയില്‍ തന്നെ വിയര്‍ത്തൊലിച്ച്‌ കേരളം.സംസ്ഥാനത്ത് മിക്ക ജില്ലകളിലും പതിവില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മാർച്ച്‌ മുതലാണ് സംസ്ഥാനത്ത് വേനല്‍ക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്.എന്നാല്‍ ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയില്‍ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും  30 ഡിഗ്രിക്ക് മുകളിലാണ് പകല്‍ സമയത്തെ ശരാശരി താപനില.

സീസണിലെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരില്‍ ( 37.7°c) കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ ചൂട് തുടർച്ചയായി ഒരാഴ്ചയിലേറെ പുനലൂരാണ് രേഖപ്പെടുത്തിയത്.

Signature-ad

എല്‍ നിനോ പ്രതിഭാസമാണ്  ചൂട് വർധിക്കലിന് പ്രധാന കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എല്‍നിനോ കാരണം ഭൂമിയിലുണ്ടാകുക.

അതേസമയം  സംസ്ഥാനത്ത് ചൂട് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

12 മണിക്ക് ശേഷം പുറത്ത് തൊഴിലെടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്നും ജോലി സമയം പുനഃക്രമീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

 

പകൽ സമയം തൊഴിലെടുക്കുന്നവർ സൂര്യപ്രകാശം നേരിട്ടേല്‍ക്കാതെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പകല്‍ സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക

ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയുള്ള വെയില്‍ കൊള്ളരുത്

ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ വിശ്രമം ലഭിക്കുന്ന രീതിയില്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കുക

പുറത്തിറങ്ങുമ്ബോള്‍ കുട കൈയില്‍ കരുതുക

ഇടയ്ക്കിടെ വെള്ളം കുടിക്കുക

പോളിസ്റ്റര്‍ പോലെ ചൂട് കൂടുതലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക

ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക

Back to top button
error: