Month: February 2024

  • Crime

    ആദ്യം പിഎഫ് ആനുകൂല്യം നിഷേധിച്ചത് ജനനവര്‍ഷത്തിലെ വ്യത്യാസം ചൂണ്ടിക്കാട്ടി, ശിവരാമന്റെ ആത്മഹത്യാ കുറിപ്പില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരും

    കൊച്ചി: പിഎഫ് ഓഫീസില്‍ വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി.കെ ശിവരാമന്റെ ആത്മഹത്യാ കുറിപ്പില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന് ഉത്തരവാദികള്‍ ഇപിഎഫ് അധികൃതരാണെന്ന് വ്യക്തമാക്കുന്ന ചാലക്കുടി പേരാമ്പ്ര പണിക്കവളപ്പില്‍ പി കെ ശിവരാമന്റെ ആത്മഹത്യാ കുറിപ്പ് മൃതദേഹത്തില്‍നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് ആശുപത്രി അധികൃതര്‍ക്കാണ് കിട്ടിയത്. ഇപിഎഫ് അധികൃതരുടെ നിഷേധാത്മക സമീപനവും ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരും കത്തിലുള്ളതായാണ് വിവരം. ജീവനൊടുക്കാന്‍ കീടനാശിനിയാണ് ശിവരാമന്‍ കഴിച്ചതെന്നും പൊലീസ് പറഞ്ഞു. 2019ല്‍ അപേക്ഷ മടക്കിയശേഷം ശിവരാമനെ ഓഫീസില്‍ കണ്ടിട്ടില്ലെന്നാണ് ഇപിഎഫ് അധികൃതര്‍ പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇപിഎഫ് അധികൃതരുടേതടക്കം വിശദമായ മൊഴിയെടുക്കും. രേഖകള്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ചൊവ്വ പകല്‍ ഇദ്ദേഹം ഇപിഎഫ് ഓഫീസിലെത്തി ശുചിമുറിയില്‍വച്ച് വിഷം കഴിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് മരണം സംഭവിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം…

    Read More »
  • Kerala

    അറിയാത്ത പിള്ളയ്ക്ക്്… ചവിട്ടുപടിയില്‍നിന്ന് യാത്ര അരുതന്ന് പറഞ്ഞിട്ടും കേട്ടില്ല; ട്രെയിനില്‍നിന്ന് ചാടിയ യുവാവിന് ഗുരുതരപരിക്ക്

    കോട്ടയം: ഓടുന്ന ട്രെയിനില്‍നിന്ന് എടുത്തുചാടിയ യുവാവിന് ഗുരുതരപരിക്ക്. കൊല്ലം ചവറ സ്വദേശി അന്‍സാര്‍ ഖാന്‍ ആണ് ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസില്‍നിന്ന് പുറത്തേക്ക് ചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30-ഓടെ ട്രെയിന്‍ തലയോലപ്പറമ്പില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ വാതിലില്‍ ചവിട്ടുപടിയില്‍നിന്ന് അപകടകരമായ രീതിയിലാണ് അന്‍സാര്‍ യാത്രചെയ്തിരുന്നത്. ഇത് കണ്ട് യാത്രക്കാര്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. യാത്രക്കാരും പോലീസുകാരും അകത്തേക്ക് കയറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് ഓടുന്നട്രെയിനില്‍നിന്ന് അന്‍സാര്‍ പുറത്തേക്ക് ചാടിയത്. വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യുവാവിനെ പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Crime

    ‘ഹൈ റിച്ച്’ ദമ്പതികളെ ബന്ധപ്പെടാന്‍ കഴിയുന്നില്ല: ജാമ്യാപേക്ഷയുടെ വാദത്തിനിടെ അഭിഭാഷകന്‍

    കൊച്ചി: മണിചെയിന്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ പോയ ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി മാനേജിങ് ഡയറക്ടര്‍ വലിയാലുക്കല്‍ കോലാട്ട് കെ.ഡി. പ്രതാപന്‍, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരന്‍ ശ്രീന എന്നിവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നു പ്രതിഭാഗം അഭിഭാഷകന്‍ വിചാരണക്കോടതിയെ അറിയിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടയിലാണു പ്രതിഭാഗം ഇക്കാര്യം ബോധിപ്പിച്ചത്. അതേസമയം, പ്രതികള്‍ കീഴടങ്ങിയാല്‍ അറസ്റ്റ് ചെയ്യേണ്ടി വരില്ലെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. തൃശൂരിലെ ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് കമ്പനി 3141 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. കേസ് വീണ്ടും 12നു പരിഗണിക്കും.

    Read More »
  • Crime

    യുപിയില്‍ വീണ്ടും മതപരിവര്‍ത്തന ആരോപണം; കത്തോലിക്ക പുരോഹിതന്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക പുരോഹിതന്‍ ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച സംസ്ഥാന പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ നേതൃത്വത്തില്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ലക്‌നൗ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന മംഗലാപുരം സ്വദേശിയായ ഫാ. ഡൊമിനിറ് പിന്റുവാണ് അറസ്റ്റിലായ പുരോഹിതന്‍. അദ്ദേഹത്തിന് പുറമെ അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച കേസില്‍ 15 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നതെന്നും പത്ത് പേര്‍ പിടിയിലായതായും പൊലീസ് അഡീഷണല്‍ സൂപ്രണ്ട് എസ്.എന്‍ സിന്‍ഹ പറഞ്ഞു. ഛക്കര്‍ ഗ്രാമത്തില്‍ നിന്നായിരുന്നു അറസ്റ്റ്. ഇവിടെ ഗ്രാമീണരെ വലിയ തോതില്‍ മതം മാറ്റുന്നതായി ആരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ബ്രിജേഷ് കുമാറാണ് തിങ്കളാഴ്ച പൊലീസില്‍ പരാതി നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞു. രൂപതാ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് മതപരിവര്‍ത്തന സമ്മേളനം നടന്നുവെന്നായിരുന്നു വി.എച്ച്.പി നേതാവിന്റെ പരാതിയില്‍ ആരോപിച്ചിരുന്നത്. അതേസമയം ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ലക്‌നൗ രൂപത ചാന്‍സലറും…

    Read More »
  • India

    അല്ലേ അല്ല! പൂനം പാണ്ഡെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാമ്പയിന്‍ അംബാസിഡറല്ല; വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രം

    ന്യൂഡല്‍ഹി: വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് വലിയ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവത്കരണ കാമ്പയിന്റെ മുഖമായി നടി എത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായുള്ള ദേശീയ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് പൂനം പാണ്ഡെ എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതര്‍. പൂനം ക്യാമ്പയിന്റെ മുഖമാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണം. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പൂനം പാണ്ഡെയുടെ മരണവാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും നിറഞ്ഞുനിന്നത് ചര്‍ച്ചയായിരുന്നു.ഈ വാര്‍ത്ത വ്യാജമാണെന്നും സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള ‘നിര്‍ണ്ണായക അവബോധം’ പ്രചരിപ്പിക്കുന്നതിനായി നടനും സംഘവും നടത്തിയ ഒരു സ്റ്റണ്ടായിരുന്നുവെന്നും പിന്നീട് തെളിഞ്ഞു.സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ തന്നെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്ന്…

    Read More »
  • Kerala

    ‘കൈതചാമുണ്ഡി’യെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; തെയ്യത്തെ ‘കൈകാര്യം’ചെയ്ത് നാട്ടുകാര്‍

    കണ്ണൂര്‍: തില്ലങ്കേരിയില്‍ തെയ്യം കെട്ടിയ ആളെ മര്‍ദിച്ച് നാട്ടുകാര്‍. തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യത്തിന് ഇടയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതിനിടയില്‍ ഉഗ്രരൂപത്തില്‍ ആളുകളെ പിന്തുടര്‍ന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. ഇതിനിടെ പേടിച്ചോടിയ ഒരു കുട്ടിക്ക് വീണു പരിക്കേറ്റു. ഇതില്‍ പ്രകോപിതരായ ചിലര്‍ കൂട്ടമായി എത്തി തെയ്യത്തെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരുടെ ഇടയില്‍ നിന്ന് സംഘാടകരാണ് തെയ്യം കെട്ടിയ ആളെ രക്ഷിച്ചത്. പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരാതി ഇല്ലാത്തതുതൊണ്ട് കേസ് എടുത്തിട്ടില്ല. നിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂര്‍ത്തിയാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി.

    Read More »
  • Kerala

    അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് നല്‍കി പഞ്ചായത്ത്; നടപടി കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കേ

    കോഴിക്കോട്: കക്കാടംപൊയിലില്‍ നിലമ്പൂര്‍ എം.എല്‍. എ. പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍. നാച്വറാ പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് ഒടുവില്‍ ലൈസന്‍സ് നല്‍കി. ലൈസന്‍സ് കുടിശ്ശികയായിരുന്ന ഏഴുലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തില്‍ അടച്ചതിനെത്തുടര്‍ന്നാണ് ബുധനാഴ്ച പാര്‍ക്കിന് പഞ്ചായത്ത് അനുമതി നല്‍കിയത്. വെള്ളവും വൈദ്യുതിസംവിധാനങ്ങളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഗാര്‍ഡനും റൈഡറും ഉള്‍പ്പെടുന്ന പാര്‍ക്കിന് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അറിയിച്ചു. കുട്ടികളുടെ പാര്‍ക്കിന് മാത്രമാണ് അനുമതി നല്‍കിയത് എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2018-ല്‍ ജില്ലാ ഭരണകൂടം സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടച്ചത്. പിന്നീട് പാര്‍ക്ക് തുറന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ സമീപച്ചപ്പോള്‍ അഞ്ച് വര്‍ഷത്തെ നികുതി കുടിശ്ശിക അടയ്ക്കാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഇത് അടച്ചതിനെ തുടര്‍ന്നാണ് ലൈസന്‍സിന് അപേക്ഷിച്ചത്. നവംബറിലാണ് അന്‍വര്‍ അപേക്ഷ നല്‍കിയത്. പാര്‍ക്കില്‍ വാട്ടര്‍ ആക്ടീവിറ്റികളും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതിയില്ലെന്നും…

    Read More »
  • Crime

    റെയില്‍വേ സ്റ്റേഷനില്‍ തൂങ്ങിമരിക്കാന്‍ യുവാവിന്റെ ശ്രമം; രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി

    പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ നടപ്പാതയോടു ചേര്‍ന്നുള്ള കമ്പിയില്‍ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ആര്‍പിഎഫും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കമ്പിയില്‍ കെട്ടിയ കയറിലെ കുരുക്ക് കഴുത്തിലിട്ട് ചാടി മരിക്കാനായിരുന്നു ശ്രമം. ഉടന്‍തന്നെ സ്ഥലത്തെത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കഴുത്തിലെ കുരുക്ക് നീക്കി ആരോഗ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. മരിക്കാന്‍ ശ്രമിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യാ ശ്രമം നടത്താനുള്ള കാരണവും വ്യക്തമല്ല.

    Read More »
  • Kerala

    പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചുമാസം; മറിയക്കുട്ടിക്ക് പിന്നാലെ റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് തൊണ്ണൂറുകാരി പൊന്നമ്മ

    ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതോടെ റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച് തൊണ്ണൂറുകാരി. അഞ്ചുമാസമായി വണ്ടിപ്പെരിയാര്‍ സ്വദേശിനി പൊന്നമ്മയ്ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് റോഡിലെ എച്ച്പിസിയില്‍ ഒന്നര മണിക്കൂറോളം റോഡില്‍ കസേരയിട്ടിരുന്നാണ് പൊന്നമ്മ തന്റെ പ്രതിഷേധം അറിയിച്ചത്. റോഡിലിരുന്നതിനെ തുടര്‍ന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. സ്വകാര്യ ബസും അല്‍പനേരത്തേക്കു കുടുങ്ങി. പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന്‍ മായനും നിലപാടെടുത്തു. പിന്നീടു വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയില്‍ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്. നേരത്തേ പെന്‍ഷന്‍ മുടങ്ങിയതിനെതിരേ പിച്ചച്ചട്ടിയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി (86) ദേശീയ ശ്രദ്ധയിലേക്കുയര്‍ന്നിരുന്നു.    

    Read More »
  • Crime

    ഒടുവില്‍ സസ്‌പെന്‍ഷന്‍; പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

    വയനാട്: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്‌പെന്‍ഷന്‍. ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടും ജോസ്റ്റിന്‍ ഫ്രാന്‍സിസ് സര്‍വീസില്‍ തുടരുന്നവെന്ന മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് നടപടി. ഇതോടെ ക്യാമ്പ് ചുമതലയില്‍ നിന്ന് മാറ്റി ഡി.എം.ഒ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.ഇതിനു പിന്നാലെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള വകുപ്പ് നടപടി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സര്‍വീസില്‍ തുടരുന്നതും ജില്ലയിലെ പഠന വൈഷമ്യമുള്ള എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ എല്‍.ഡി സ്‌ക്രീനിങ് ക്യാമ്പിന് നേതൃത്വം നല്‍കുന്നതും മീഡിയവണ്‍ പുറത്തെത്തിച്ചതോടെയാണ് ഇയാളെ മാറ്റി ഡി.എം.ഒ വിദ്യഭ്യാസ വകുപ്പിന് ഉത്തരവ് നല്‍കിയത്. വാര്‍ത്ത പുറത്തുവന്നതോടെ വിവിധ യുവജന സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധവുമായെത്തിയിരുന്നു. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍…

    Read More »
Back to top button
error: